Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം തകര്‍ന്നു; വില കുത്തനെ ഇടിഞ്ഞു, ആഭരണം വാങ്ങാന്‍ നല്ല ദിവസം, പവന്‍ വില അറിയാം

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുത്തനെ വീണു. സമീപ കാലത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവുകളിലൊന്നാണിത്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാണ് വിപണിയില്‍ നിലനില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് വില കുറഞ്ഞതിനാല്‍ സ്വര്‍ണവില്‍പ്പന വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. ആഗോള വിപണിയിലും സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്.

മെയ് മാസത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന. ഏറെ നാളുകള്‍ക്ക് ശേഷമാണ് പവന്‍ വില 70000ത്തിന് താഴേക്ക് എത്തിയത്. വില കുറഞ്ഞ സാഹചര്യത്തില്‍ സ്വര്‍ണം ആവശ്യമുള്ളവര്‍ വേഗത്തില്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. പിന്നീട് വില കൂടിയാലും ആശങ്ക ഒഴിവാക്കാനുള്ള മാര്‍ഗമാണിത്. ഇന്നത്തെ പവന്‍ വില അറിയാം...

gold price kerala may15

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68880 രൂപയാണ്. 1560 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 22 കാരറ്റ് ഗ്രാമിന് 195 രൂപ താഴ്ന്ന് 8610 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 160 രൂപ കുറഞ്ഞ് 7060 രൂപയായി. വെള്ളിയുടെ വിലയില്‍ ഏറെ നാള്‍ക്ക് ശേഷം കുറവുണ്ടായി. ഗ്രാമിന് 107 രൂപയാണ് ഇന്നത്തെ നിരക്ക്. അന്തര്‍ ദേശീയ വിപണിയില്‍ സ്വര്‍ണത്തിന് 3153 ഡോളറായി.

65000 രൂപയിലേക്ക് എത്തിയേക്കും

ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ സ്വര്‍ണവില 73040 രൂപയായിരുന്നു. ഇതിനേക്കാള്‍ 4160 രൂപ കുറവാണ് ഇന്ന്. അതായത്, ഇന്ന് സ്വര്‍ണം വാങ്ങുകയോ ബുക്ക് ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് ഇത്രയും രൂപയുടെ ലാഭമുണ്ടാകും. ഇതേ വിപണി സാഹചര്യം നിലനിന്നാല്‍ ആഗോള സ്വര്‍ണവില 2950 ഡോളറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ പവന്‍ വില 65000ത്തിലേക്ക് എത്തും.

വില്‍ക്കുന്നവര്‍ കാത്തിരിക്കൂ

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് 75000ത്തില്‍ താഴെയാണ് ചെലവ് വരിക. അഞ്ച് ശതമാനം പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താണിത്. അതേസമയം, പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് പവന് 1350-2700 രൂപ കുറച്ചുള്ള സംഖ്യ ലഭിക്കും. വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പ്പം കൂടി കാത്തിരിക്കുന്നതാണ് നല്ലത്.

ചൈനയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര ധാരണയാണ് സ്വര്‍ണവില കുറയാന്‍ കാരണം. വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിഞ്ഞതും സ്വര്‍ണവില കുറച്ചു. നിക്ഷേപം നടത്താന്‍ നല്ല സാഹചര്യമാണ് നിലവിലുള്ളതെന്ന് വ്യവസായികള്‍ കരുതുന്നു. മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയും ഖത്തറും യുഎഇയും സന്ദര്‍ശിച്ച് കോടികളുടെ കരാറുകള്‍ സ്വന്തമാക്കിയത് അമേരിക്കയിലെ വ്യവസായികളിലും പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

പലിശ നിരക്ക് കുറയ്ക്കുന്നത് വൈകും

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം പലിശ നിരക്ക് കുറയ്ക്കില്ല എന്നാണ് കരുതുന്നത്. സെപ്തംബറിന് ശേഷമേ ഇക്കാര്യത്തില്‍ ആലോചനയുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും സ്വര്‍ണവില കുറയാന്‍ കാരണമാണ്. മാത്രമല്ല, ഡോളര്‍ നിരക്ക് 100 എന്ന നിരക്കിലാണ് തുടരുന്നത്. സൂചിക ശക്തിപ്പെട്ടാല്‍ സ്വര്‍ണവില വീണ്ടും കുറയും. എന്നാല്‍ കാര്യമായ മുന്നേറ്റം നടത്താന്‍ ഡോളറിന് സാധിച്ചിട്ടില്ല. രൂപയുടെ വിനിമയ നിരക്ക് 85.62 ആയി ഇടിഞ്ഞു.

ഇന്ന് സ്വര്‍ണവില കുറഞ്ഞതിനാല്‍ വില്‍പ്പന കൂടുതല്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജ്വല്ലറി വ്യാപാരികള്‍. വില കൂടിയ സാഹചര്യത്തില്‍ വില്‍പ്പന കുറഞ്ഞിരുന്നു. മാത്രമല്ല, ഉപഭോക്താക്കള്‍ വിലക്കയറ്റം മറികടക്കാന്‍ മറ്റുവഴികള്‍ തേടുകയും ചെയ്തിരുന്നു. പഴയ സ്വര്‍ണം മാറ്റി വാങ്ങല്‍, 18, 14 കാരറ്റിലെ ആഭരണങ്ങള്‍ വാങ്ങല്‍ എന്നീ വഴികളാണ് ഉപഭോക്താക്കള്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ വില ഇനിയും കുറയുകയാണെങ്കില്‍ സ്വര്‍ണവിപണി പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്ന് വ്യാപാരികള്‍ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+