Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇതെന്ത് കുതിക്കലാണ്; പവന് വില വീണ്ടും ഉയർന്നു..ഇനി കുറയില്ലേ? ആശങ്ക

ഡിസംബറിന്റെ തുടക്കത്തിൽ പവന് 57,200 എന്ന നിലയിലായിരുന്നു സംസ്ഥാനത്ത് സ്വർണവില. തുടർന്നുള്ള ദിവസങ്ങളിൽ വില അടിക്കടി കുറയുന്നതായിരുന്നു കാഴ്ച. ഒരു ഘട്ടത്തിൽ പവന് വില 56,720 വരെ തൊട്ടു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില 58280 രൂപയാണ്

ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ 56,800 എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണ വില. ഡിസംബർ 23 ന് വില വീണ്ടും 56720 ൽ എത്തിയിരുന്നു. ഇതോടെ പുതുവത്സരത്തിനോട് അടുത്ത് സ്വർണ വിലയിൽ ഇനിയും കുറവുണ്ടായേക്കുമെന്നായിരുന്നു ആഭരണപ്രേമികളുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി സ്വർണ വിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ഇന്നിതാ വീണ്ടും സ്വർണത്തിന് വില ഉയർന്നു.

goldratetoday-

ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവന് വില ഇതോടെ 57,200 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 7150 രൂപയാണ് വില. മൂന്ന് ദിവസം കൊണ്ട് 480 രൂപയാണ് പവന് വർധിച്ചത്. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇന്ന് 71500 രൂപ നൽകണം. ഇന്നലെ 71250 രൂപയായിരുന്നു വില. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 5850 രൂപയും ഒരു പവന് 46,800 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില ഇന്ന് ഗ്രാമിന് 99.10 രൂപയും കിലോഗ്രാമിന് 99,100 രൂപയുമാണ്.

വില ഉയർന്ന സാഹചര്യത്തിൽ ഇനി ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 63,000 രൂപയെങ്കിലും നൽകേണ്ടി വരും. ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്താണ് ഇത്. സാധാരണക്കാരനെ സംബന്ധിച്ച് ഒരു പവൻ വാങ്ങുകയെന്നത് വലിയ ബാധ്യതയാകുമെന്ന് സാരം. അതേസമയം എത്ര വില ഉയർന്നാൽ സ്വർണം വാങ്ങുന്നതിൽ യാതൊരു കുറവുമില്ലെന്ന ആവർത്തിക്കുകയാണ് ജ്വല്ലറിക്കാർ. പണിക്കൂലിയൊക്കെ കേൾക്കുമ്പോൾ ആശങ്ക പ്രകടിപ്പിക്കുമെങ്കിലും 18 കാരറ്റിന് അല്ല 22 കാരറ്റിനോട് തന്നെയാണ് സ്വർണ പ്രേമികൾക്ക് താത്പര്യമത്രേ.

വിവിധ നഗരങ്ങളിലെ സ്വർണ വില ഇങ്ങനെ (22 കാരറ്റ് ,10 ഗ്രാം)

അഹമ്മദാബാദ്-70657 ,ബെംഗളൂരു-70620, ചെന്നൈ-70767, ഡൽഹി-70437
ഹൈദരാബാദ്-70675, കൊൽക്കത്ത-70464 ,മുംബൈ-70565, പൂനെ-70,565
സൂറത്ത്-70657, അഗർത്തല-70895, ആഗ്രഹ-70583, അഹമ്മദാബാദ്-70657
അമൃതസർ-70565.

2025 ൽ സ്വർണം പറക്കുമോ?

ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് കേരളത്തിലെ സ്വർണ വിലയേയും സ്വാധീനിക്കുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ 2025 ൽ സ്വർണ വില കുതിക്കാൻ തന്നെയാണ് സാധ്യതയെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് 3000 ഡോളർ തൊട്ടേക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കിൽ പത്ത് ഗ്രാം സ്വർണത്തിന് 86,000 രൂപയെങ്കിലും വേണ്ടി വരും. അതായത് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 68,000 രൂപ വരെ. കേരളത്തിൽ പണിക്കൂലിയും ജി എസ് ടിയുമെല്ലാം ചേർത്ത് 74,000ത്തിനടുത്തായേക്കും വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+