സ്വർണം വാങ്ങാനും വിൽക്കാനും പേടിച്ച് മലയാളികൾ,കാരണം...;ഇതിനിടയിൽ തന്ത്രം മാറ്റി വൻകിട ജ്വല്ലറികളും
സ്വർണ വില വീണ്ടും ഉയരുകയാണ്. ഇന്നലെ മാത്രം രണ്ടായിരത്തോളം രൂപയുടെ വർധനവാണ് പവൻ വിലയിൽ രേഖപ്പെടുത്തിയത്. ഇതോടെ സ്വർണം ഇനി എങ്ങോട്ട് എന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്. അതിനിടയിൽ വിലയിലെ ചാഞ്ചാട്ടങ്ങൾ അക്ഷരാർത്ഥത്തിൽ സ്വർണ വ്യാപാരത്തിന് തിരിച്ചടിയായെന്ന് പറയുകയാണ് ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'സ്വർണ വ്യാപാരം പൊതുവേ മന്തഗതിയിലാണ് പോയിക്കൊണ്ടിരുന്നത്. യുദ്ധം ആരംഭിച്ചപ്പോൾ മുതൽ സ്വർണവില ഏറ്റക്കുറ ചിലവിൽ കാണിച്ചുകൊണ്ടിരിക്കുകയാണ്. ആ ചാഞ്ചാട്ടത്തിൽ ഏറ്റവും കൂടുതൽ വില കുറയുന്ന ഒരു ട്രെൻഡ ആണ് മിക്കവാറും ദിവസങ്ങളിൽ കണ്ടിരുന്നത്. പക്ഷേ ഇപ്പോൾ ഇറാന്റെ ക്രൂഡ് ഓയിലിന്റെ 1വില ഇടിയുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉണ്ടായിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് രണ്ടു തവണയായി വലിയൊരു മാറ്റം ഉണ്ടാകുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നത്യ ഈ സ്ഥിതിവിശേഷവും ആളുകളിൽ വീണ്ടും ആശങ്കകൾക്കൊക്കെ വഴിവെക്കും എന്നുള്ളതാണ് പ്രധാന കാര്യം. എന്താണെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവ്യാപാര മേഖലയിൽ ഒക്കെ ചെറിയ മാറ്റങ്ങൾ, ചില ബിസിനസ് വർദ്ധനവൊക്കെ ഉണ്ടായിട്ടുണ്ടായിരുന്നു. കാരണം കല്യാണ സീസൺ ആയിരുന്നു ,അക്ഷയർതൃതീയ ആയിരുന്നു, ഇതെല്ലാം കൂടെ ആയിട്ട് ബിസിനസ് വർദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ വീണ്ടും ഉണ്ടാകുന്ന വിലവർധനവ് എങ്ങനെ ബാധിക്കുമെന്ന് ഇതുവരെ വ്യക്തമല്ല.

കാരണം ഇന്നലെ വില രണ്ട് തവണ കൂടിയിട്ടുണ്ട്. എങ്കിലുംവീണ്ടും കുറയുന്ന ട്രെൻഡിലേക്ക് തന്നെ പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. ഈ യുദ്ധം അവസാനിക്കുന്ന തരത്തിലോ ഒരു ഒത്തുതീർപ്പ് വ്യവസ്ഥയിലേക്കോ ഒക്കെ എത്തുകയാണെങ്കിൽ മാത്രമേ ആ ഈ പറഞ്ഞ വിലയൊന്ന് സ്ഥിരിയാവുകയോ ആളുകൾക്ക് കൃത്യമായി വില മനസ്സിലാക്കി തന്നെ വാങ്ങുന്നതിനും കൂടുതൽ ആളുകളെ ഇതിലേക്ക് ആകർഷിക്കാനായിട്ടും സാധിക്കുകയുള്ളൂ.
ആളുകൾ ഇപ്പോൾ ഈ ഒരു ദിവസം ഒന്നിലധികം തവണ വില വ്യത്യാസം വരുന്നതിനോട് താതാമ്യപ്പെട്ടിരിക്കുകയാണ്. ഒരു ദിവസം ഒന്നിലധികം തവണ വില കൂടുന്നതും ഒന്നിലധികം തവണ വില കുറയുന്നതും സാധാരണകാര്യമാണ് എന്ന് ജനങ്ങൾ മനസ്സിലാക്കി .പക്ഷേ ഇതിന്റെ പ്രധാന പ്രശ്നം എന്ന് പറഞ്ഞാൽ ഇപ്പോഴും ഈ വില ഒരു ലക്ഷത്തിനു മുകളിലൊക്കെ നിൽക്കുമ്പോൾ ആളുകൾ, പ്രത്യേകിച്ച് സാധാരണക്കാരനാണ് പ്രതിസന്ധിയിലാകുന്നത്. അവരുടേതായ ഡെയിലി നീഡ്സ് മീറ്റ് ചെയ്യാൻ തന്നെ പലപ്പോഴും അവർ ബുദ്ധിമുട്ടുകയാണ്. ഈ സ്വർണത്തിനുള്ള വിലവർധനവ് മാത്രമല്ല അവശ്യ സാധനങ്ങളുടെ ക്രമാതീതമായ വിലവർദ്ധനവ് ഈ ക്രൂഡ് ഓയിൽ വില വർദ്ധനവിനോടൊപ്പം തന്നെ നടന്നുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ തന്നെ ജനങ്ങളെ വലിയ തോതിൽ ബാധിക്കുകയാണ്. കഴിഞ്ഞ ദിവസം ഹോട്ടൽ തൊഴിലാളികൾ ഹോട്ടലുകൾ ഒക്കെ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്, കാരണം പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 1000 രൂപയോളം ആണ്. അങ്ങനെ നിരവധി ആയിട്ടുള്ള പ്രശ്നങ്ങൾ. ഇന്ധനവിലയിൽ ഉണ്ടാകുന്ന വർദ്ധനവ് ഇതെല്ലാം നേരിട്ടായാലും പരോക്ഷമായാലും ബാധിക്കുന്നത് നമ്മുടെദൈനംദിന ചിലവുകളെയാണ്.
ഒരു മാസം കിട്ടുന്ന തുകളിൽ ഇത്ര രൂപ കുടുംബ ചെലവുകൾക്ക് ചെലവഴിക്കണം, അതിനുശേഷം കിട്ടുന്ന തുക മാറ്റിവെച്ചിട്ട് സ്വർണം വാങ്ങണം അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ. ദൈനംദിന ബഡ്ജറ്റിനെ മൊത്തം തകിടം മറിക്കുന്ന തരത്തിലാണ് ഓരോ ദിവസത്തേയും മാറ്റങ്ങൾ. ഇത് സ്വർണ വിപണിയെ ബാധിക്കുന്നുണ്ട്. ലോകത്തിൽ മൊത്തത്തിൽ ഒരു സമാധാന അന്തരീക്ഷം നിലനിന്നാലെ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകൂ. അങ്ങനെ ഒരു വില സ്ഥിരതയൊക്കെ ഉണ്ടായെങ്കിൽ മാത്രമേ പഴയ ഒരു നിലവാരത്തിലേക്കൊക്കെ ബിസിനസ് ചെന്നെത്തുകയുള്ളൂ എന്നുള്ളതാണ് നമ്മൾ മനസ്സിലാക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് സ്വർണം വിൽക്കാൻ വരുന്ന ആളുകളുടെ എണ്ണവും ക്രമാതീതമായി കുറഞ്ഞിരിക്കുന്ന ഒരു സ്ഥിതിവിശേഷം കാണുന്നുണ്ട്. എല്ലാവരും ചിന്തിക്കുന്നതുപോലെ തന്നെ ഒരു മാറ്റം ഉണ്ടാകും വില വീണ്ടും വർദ്ധിക്കും എന്നുള്ള ചിന്ത ആളുകളുടെ ഉള്ളിൽ നിഴലിച്ചിട്ടുണ്ട്. അത്ര അത്യാവശ്യമില്ലാത്ത ആളുകൾ ഒക്കെ തന്നെ മാർക്കറ്റ് നോക്കിക്കൊണ്ട് കാത്തിരിക്കുകയാണ്. യുദ്ധത്തിന് ഒരു അറുതി ഉണ്ടാകും അല്ലെങ്കിൽ എന്തെങ്കിലും ഒരു ഒത്തുതീർപ്പിലേക്ക് എത്തും അപ്പോൾ വീണ്ടും വില കുതിച്ചു കയറും എന്നുള്ള തരത്തിൽ ഒരു ചിന്ത ഉള്ളതുകൊണ്ട് ആണ് ആളുകൾ വിൽക്കാൻ എത്താത്തത്.
നേരത്തെ ചെറുകിടക്കാരായിട്ടുള്ള ആളുകളായിരുന്നു സ്വർണം വിൽക്കാൻ വരുമ്പോൾ കൂടുതലായി വാങ്ങുന്നത്. ഇപ്പോൾ വലിയ ജ്വലറികളിൽ ബിസിനസ് കുറഞ്ഞപ്പോൾ അവരും സ്വർണം വാങ്ങും എന്നുള്ള തരത്തിലുള്ള പരസ്യങ്ങളുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. വലിയ ബ്രാൻഡഡ് ജ്വലറികൾ ,വലിയ കുത്തക ജ്വലറികൾ ഒക്കെ തന്നെ അങ്ങനെ പരസ്യങ്ങളോടുകൂടി വരുമ്പോൾ ഇതെല്ലാം ചെറുകിടക്കാരെ കൂടുതൽ ദോഷകരമായി ബാധിക്കും കാരണം ഇത്രയും നാളും അതുകൊണ്ടൊക്കെ പിടിച്ചു നിന്നിരുന്ന ചെറുകിടക്കാരായിട്ടുള്ള ജ്വലറിക്കാരുടെ അന്നം മുട്ടുന്ന തരത്തിലേക്ക് കാര്യങ്ങളുടെ പോക്ക്',












Click it and Unblock the Notifications