മലയാളികളേ, സ്വർണം ഇപ്പോൾ തന്നെ വാങ്ങൂ; ലോട്ടറിയാകും..കാരണം പറഞ്ഞ് സാമ്പത്തിക വിദഗ്ധൻ
സ്വർണ വിലയിലെ ഇടിവ് വരാനുള്ള വലിയ വിലക്കുറവിൻ്റെ സൂചനയായാണ് ആഭരണപ്രേമികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ അത്തരമൊരു പ്രതീക്ഷ വെയ്ക്കേണ്ടതില്ലെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. മാത്രമല്ല വരും ദിവസങ്ങളിൽ സ്വർണ വില ഇനിയും ഉയർന്ന് തന്നെ നിൽക്കാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ
'ഇപ്പോഴത്തെ ചാഞ്ചാട്ടത്തെ താൽക്കാലിക കുറവോ അല്ലെങ്കിൽ താൽക്കാലികമായ ഉയർച്ചയോ എന്ന രീതിയിൽ കണ്ടാൽ മതി. എന്നാലും ഒരു ദീർഘകാലയളവിൽ സ്വർണത്തിന്റെ വിലയിൽ വർധനവ് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കാരണം ഈ ആഗോളതലത്തിൽ ഇപ്പോഴും ഈ തർക്കങ്ങളൊക്കെ തുടരുകയാണ്. ഇറാനുമായിട്ടുള്ള ചർച്ചകളൊക്കെ ഒരു വശത്ത് നടക്കുന്നുണ്ടെന്ന് പറഞ്ഞാലും. അത് ഏത് ദിശയിലായിരിക്കും മുന്നോട്ടു പോവുക എന്നുള്ള കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

സ്വർണം വിൽക്കുമ്പോൾ മാത്രമാണ് ഒരു ലാഭം കിട്ടുക. അങ്ങനെ ലാഭം ഉണ്ടാക്കാൻ വേണ്ടി സ്വർണം വിൽക്കുന്നതിനെ പ്രോഫിറ്റ് ബുക്കിംഗ് എന്നാണ് വിളിക്കുന്നത്. പക്ഷേ എനിക്ക് തോന്നുന്നത് ഇന്ന് സംഭവിച്ചത് പ്രോഫിറ്റ് ബുക്കിങ് അല്ല, മറിച്ച് ഈ ഡോളറിന്റെ മൂല്യം കുറയാൻ സാധ്യതയുണ്ട് എന്നുള്ള ഒരു വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സംഭവിച്ചിരിക്കുന്ന ഒരു മാറ്റമാണ്. സമ്പത്ത് വ്യവസ്ഥയിൽ വലിയ ഉണർവ് ഉണ്ടാകുന്നില്ലെങ്കിൽ സ്വർണ വിലയിൽ വലിയ ഇടിവ് ഉണ്ടാകില്ല. സ്വർണത്തിലേക്ക് നിക്ഷേപിച്ചു എന്നുള്ളതുകൊണ്ട് അത് വലിയ ബുദ്ധിമുട്ട് അല്ലെങ്കിൽ ഒരു നഷ്ടമൊന്നും ഉണ്ടാക്കുമെന്ന് കരുതാൻ കഴിയില്ല.
സാധാരണക്കാരായ ആളുകൾക്ക് സ്വർണം വാങ്ങാൻ ആയിട്ട് കഴിയുന്ന ഒരു സ്ഥിതി അല്ല. സ്വർണം വാങ്ങുന്നത് മാറ്റിവെക്കേണ്ടി വരും എന്നുള്ള സ്ഥിതി ഉണ്ട്. പക്ഷേ അങ്ങനെ ആകുമ്പോഴും സ്വർണത്തിന്റെ വില ഉയരാൻ തന്നെയാണ് സാധ്യത .അപ്പോൾ അങ്ങനെ വരുമ്പോൾ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും കുറച്ച് സ്വർണം മേടിച്ചു വെച്ചാൽ അത് തൽക്കാലത്തേക്ക് ഗുണം ചെയ്യുന്ന ഒരു സ്ഥിതിയും നമുക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.
ആഗോള ആഗോളതലത്തിൽ ഡോളറിന്റെ മൂല്യം അല്പം കുറയാനാണ് സാധ്യത. തൊഴിൽ ഡാറ്റ വരുമ്പോൾ നമ്മുക്ക് വ്യക്തമായിട്ട് അക്കാര്യം അറിയാൻ കഴിയും. മാത്രമല്ല പണപ്പരിപ്പം അല്പം ഉയർന്നാണ് നിൽക്കുന്നത്. രണ്ടു ശതമാനമാണ് അമേരിക്ക മുന്നോട്ടു വെക്കുന്ന ടാർജറ്റ് ,പക്ഷെ അതിലും കൂടുതലാണ്, 2.75% ഒക്കെ ആയിട്ടാണ് പണപ്പരിപ്പത്തിന്റെ തോത്ത് നിൽക്കുന്നത്. അപ്പോൾ പുതിയ കണക്കുകൾ വരുമ്പോൾ അതിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നുള്ളത് നമുക്ക് കൃത്യമായിട്ട് അറിയാൻ കഴിയും .എന്തായാലും കാര്യമായും അത് മെച്ചപ്പെടുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് ഡോളറിന്റെ മൂല്യം കുറഞ്ഞത്.
ചൈനയും യു.എസും പരസ്യമായി തർക്കമുണ്ടാകില്ലെങ്കിലും പരോക്ഷമായ വ്യാപാര തർക്കങ്ങളിലേക്ക് പോകാൻ തന്നെയാണ് സാധ്യത.അമേരിക്കയുടെ നിലപാടുകളുടെ മുമ്പിൽ തലകുനിക്കാൻ ചൈന പോകുന്നില്ല. എന്ന് വെച്ചാൽ അതിന്റെ അർത്ഥം വ്യാപാര രംഗത്ത് ട്രമ്പ് ഉദ്ദേശിച്ച രീതിയിലുള്ള ഒരു മാറ്റം കൊണ്ടുവരാൻ അത്ര എളുപ്പത്തിൽ കഴിയുമെന്ന് നമുക്ക് കരുതാൻ കഴിയില്ല. അപ്പോൾസംഘർഷം അവിടെ നിലനിൽക്കുന്നുണ്ട്. ആ സംഘർഷ സാധ്യത നിലനിൽക്കുന്നത് യഥാർത്ഥത്തിൽ സ്വർണത്തിന്റെ വിലയെ ദോഷകരമായി ബാധിക്കും. അത വില ഉയരാൻ തന്നെയായിരിക്കും സാധ്യത.












Click it and Unblock the Notifications