സ്വര്‍ണവില വൈകീട്ട് കുത്തനെ ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ക്ക് നേട്ടം, വെള്ളി വിലയും താഴ്ന്നു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വൈകീട്ട് വീണ്ടും താഴ്ന്നു. രാവിലെ വില കുറഞ്ഞ പിന്നാലെയാണ് വൈകീട്ടുള്ള വിലക്കുറവ്. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത് ആശ്വാസ വാര്‍ത്തയാണ്. ഇനിയും വില കുറയും എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. ബുധനാഴ്ച അമേരിക്ക പലിശ നിരക്ക് ഉയര്‍ത്താന്‍ പോകുന്നു എന്ന പ്രചാരണമാണ് സ്വര്‍ണവില കുറയാന്‍ കാരണം.

ഉടക്കിട്ടത് സൗദി അറേബ്യ; വെളിപ്പെടുത്തി ഇറാന്‍, ഒമാനിലെ യോഗം മാറ്റിയതിന് കാരണം ഇതാണ്
ഉടക്കിട്ടത് സൗദി അറേബ്യ; വെളിപ്പെടുത്തി ഇറാന്‍, ഒമാനിലെ യോഗം മാറ്റിയതിന് കാരണം ഇതാണ്

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുമ്പോള്‍ ബോണ്ട്, ബാങ്ക് നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പേര്‍ തയ്യാറാകും. കൂടുതല്‍ ലാഭം കിട്ടുമെന്നതിനാലാണിത്. ഈ വേളയില്‍ സ്വര്‍ണം വിട്ട് നിക്ഷേപകര്‍ ബോണ്ട് നിക്ഷേപങ്ങളിലേക്ക് മാറും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുകയും ചെയ്യും. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കൂടിയതിനെ തുടര്‍ന്ന് ഡോളര്‍ സൂചിക ഉയര്‍ന്നതും സ്വര്‍ണവില കുറയാന്‍ കാരണമാണ്.

gold price changed today evening

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 14125, പവന്‍ വില 113000
18 കാരറ്റ് ഗ്രാം വില 11605, പവന്‍ വില 92840
14 കാരറ്റ് ഗ്രാം വില 9040, പവന്‍ വില 72320
9 കാരറ്റ് ഗ്രാം വില 5830, പവന്‍ വില 46640
വെള്ളി ഗ്രാം വില 255

ടിവികെ രണ്ടുതട്ടില്‍; വിജയ് ആര്‍ക്കൊപ്പം നില്‍ക്കും? മെംബര്‍ഷിപ്പിന് ഫീസ് വാങ്ങിയെന്ന് ആരോപണം
ടിവികെ രണ്ടുതട്ടില്‍; വിജയ് ആര്‍ക്കൊപ്പം നില്‍ക്കും? മെംബര്‍ഷിപ്പിന് ഫീസ് വാങ്ങിയെന്ന് ആരോപണം

കേരളത്തില്‍ ഇന്ന് വൈകീട്ട് രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 14010, പവന്‍ വില 112080
18 കാരറ്റ് ഗ്രാം വില 11510, പവന്‍ വില 92080
14 കാരറ്റ് ഗ്രാം വില 8965, പവന്‍ വില 71720
9 കാരറ്റ് ഗ്രാം വില 5780, പവന്‍ വില 46240
വെള്ളി ഗ്രാം വില 245

ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി
ലോട്ടറി അടിച്ച് യുഎഇ; കുടുങ്ങിയത് ഇറാന്‍, ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വന്‍ മാറ്റം, സൗദി പിന്മാറി

ഇന്ന് രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞിരുന്നത്. എന്നാല്‍ വൈകീട്ട് ഗ്രാമിന് 115 രൂപയും പവന് 920 രൂപയും കുറഞ്ഞു. വെള്ളിയുടെ വിലയില്‍ വൈകീട്ട് ഗ്രാമിന് 10 രൂപയുടെ കുറവുണ്ടായി. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4300 ഡോളറിന് താഴേക്ക് സ്വര്‍ണവില എത്തി. ക്രൂഡ് ഓയില്‍ ബാരല്‍ വില 108 ഡോളറിന് മുകളിലെത്തി. ഡോളര്‍ സൂചിക 99.51 എന്ന നിരക്കിലാണ്. രൂപയുടെ മൂല്യം 95.78 എന്ന നിരക്കിലെത്തി. ഇപ്പോഴത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1.21 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+