സ്വര്‍ണ വില ഇടിഞ്ഞുവീണു; ഇന്ന് വാങ്ങുന്നവര്‍ക്ക് നേട്ടം, ഡോളര്‍ പറക്കുന്നു, ഇന്നത്തെ പവന് വില
കൊച്ചി: സ്വര്‍ണം വാങ്ങുന്നവര്‍ക്ക് വലിയ സന്തോഷം നല്കി ഇന്ന് കേരളത്തില്‍ വില കുറഞ്ഞു. ഇന്നലെ 520 രൂപ കുറഞ്ഞ പിന്നാലെയാണ് ഇന്ന് 720 രൂപ കുറഞ്ഞിരിക്കുന്നത്. അധികം വൈകാതെ അല്‍പ്പം ഉയര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എങ്കിലും ഇന്ന് വില കുറഞ്ഞത് സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് അവസരമാണ്.
രാജ്യാന്തര വിപണിയില്‍ 4000ത്തിന് മുകളില്‍ നിന്നിരുന്ന സ്വര്‍ണവില ഇന്ന് 3900ത്തിലേക്ക് താഴ്ന്ന ശേഷം അല്‍പ്പം കയറി വരുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. ഔണ്‍സ് വില ഇനിയും താഴ്ന്നാല്‍ കേരളത്തിലും വില കുറയും. ഡോളര്‍ കരുത്ത് വര്‍ധിപ്പിച്ചതാണ് ഇന്ന് വിപണിയില്‍ സംഭവിച്ച പ്രധാന മാറ്റം. സ്വര്‍ണവില കുറയാന്‍ കാരണവും അതുതന്നെ.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന് 89080 രൂപയാണ് വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11135 രൂപയായി. 18 കാരറ്റ് ഗ്രാമിന് 9160 രൂപ, 14 കാരറ്റ് ഗ്രാമിന് 7135 രൂപ, 9 കാരറ്റ് ഗ്രാമിന് 4615 രൂപ എന്നിങ്ങനെയാണ് മറ്റു കാരറ്റുകളിലെ സ്വര്‍ണവില. വെള്ളിയുടെ വിലയും താഴ്ന്നു. ഗ്രാമിന് ഇന്ന് 157 രൂപയാണ് നിരക്ക്.
ഡോളര്‍ സൂചിക ഏറെ നാള്‍ക്ക് ശേഷം 100 കടന്നു. മാസങ്ങള്‍ക്ക് മുമ്പ് 108 വരെ എത്തിയ ശേഷമാണ് ഡോളര്‍ മൂല്യം കുറയാന്‍ തുടങ്ങിയതും 97ലേക്ക് വീണതും. ഇതോടെ മറ്റു കറന്‍സികള്‍ മൂല്യം ഉയരുകയും അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന സാഹചര്യവുമുണ്ടായി. ഇത്തരം ഘട്ടത്തിലാണ് സ്വര്‍ണത്തിന് വില കയറുക. എന്നാല്‍ ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചതോടെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്ന അളവ് കുറഞ്ഞു.
രൂപ ഇടിഞ്ഞു, ഈ സ്വര്‍ണം വാങ്ങുന്നതാണ് നല്ലത്
ഡോളര്‍ മൂല്യം ഉയര്‍ത്തിയതോടെ രൂപ പെട്ടു. രൂപയുടെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങി. ഇത് ഇന്ത്യയില്‍ സ്വര്‍ണത്തിന് വില ഉയരാനുള്ള കാരണമാകും. 88.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം. ഡോളര്‍ ഇനിയും മുന്നേറിയാല്‍ രൂപ 89 കടന്ന് താഴ്ച്ചയിലേക്ക് പോകും. അതാകട്ടെ, ഇന്ത്യയ്ക്ക് വലിയ തിരിച്ചടി സമ്മാനിക്കും. രൂപ മൂല്യം കുറയാതിരിക്കാന്‍ വിപണിയില്‍ ഡോളര്‍ വില്ക്കാന് ഇന്ത്യ ശ്രമിച്ചേക്കും.
ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പവന് 97000ത്തിന് മുകളില്‍ വില പ്രതീക്ഷിക്കുന്നു. പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി ആഭരണത്തിന് നല്‍കേണ്ടതുണ്ട്. അതേസമയം, ഇതേ സ്വര്‍ണം വില്‍ക്കുന്ന വേളയില്‍ ഉപഭോക്താവിന് ഇതെല്ലാം നഷ്ടപ്പെടും. അതുകൊണ്ടാണ് ആഭരണം വാങ്ങുന്നത് മികച്ച തീരുമാനമല്ല എന്ന് പറയാന്‍ കാരണം.
ആഭരണത്തിന് പകരം കോയിന്, ബാര്‍, ഇടിഎഫ് എന്നിവയില്‍ പണം ഇറക്കുന്നതാണ് നല്ലത്. ഇവ വില്‍ക്കുന്ന സമയം നേരിയ നഷ്ടമേ ഉണ്ടാകൂ. എന്നാല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ ബോണ്ടുകളില്‍ പണമിറക്കുന്നവര്‍ക്ക് വില്‍ക്കുന്ന വേളയില്‍ നഷ്ടമുണ്ടാകില്ല. വിപണിയിലെ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില അടിസ്ഥാനമാക്കിയാകും ബോണ്ടുകളിലെ വ്യാപാരം.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ദുബായിൽ മാർച്ച് മാസത്തിൽ സ്വർണവില ഇടിഞ്ഞത് 100 ദിർഹത്തോളം; ഏപ്രിലിലും ട്രെൻഡ് തുടരുമോ? സാധ്യതകൾ -
ഗള്‍ഫില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ലേ..!? സ്വര്‍ണവില്‍പ്പന ഇടിയുന്നു... 70% കുറവ് -
ഇതുവരെ കൂടിയതൊന്നുമല്ല... സ്വര്‍ണത്തിന്റെ കുതിപ്പ് വരാനിരിക്കുന്നതേയുള്ളൂ... വെള്ളിക്കും വില കൂടും -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications