സ്വര്‍ണവില കുത്തനെ ഇടിയുന്നു; ഉച്ചയ്ക്ക് ശേഷം ട്വിസ്റ്റ്, ആഭരണം വാങ്ങുന്നോ? പുതിയ നിരക്ക് അറിയാം

കൊച്ചി: കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ വില കുറഞ്ഞ പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷമുള്ള മാറ്റം. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു ആശ്വാസ വാര്‍ത്തയാണ്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാന്‍ കാത്തിരുന്നവര്‍ക്ക് ആശങ്കയേറും. സ്വര്‍ണവില ക്രമേണ കുറയാന്‍ സാധ്യതയുണ്ടെന്നും പിന്നീട് കയറുമെന്നുമാണ് വിപണി നിരീക്ഷകര്‍ പറയുന്നത്.

ഡോളര്‍ സൂചിക കരുത്ത് കൂടിയതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. മാത്രമല്ല, ക്രൂഡ് ഓയില്‍ വില കൂടുന്നതിനാല്‍ പണപ്പെരുപ്പം വര്‍ധിക്കുമെന്നും പലിശ നിരക്ക് ബാങ്കുകള്‍ ഉയര്‍ത്തുമെന്നും സൂചനയുണ്ട്. ഇതും സ്വര്‍ണവില കുറയാന്‍ കാരണമായി. ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചതും സ്വര്‍ണവിലയില്‍ താഴ്ച വരാന്‍ ഇടയാക്കി. പുതിയ സ്വര്‍ണവില അറിയാം...

gold price kerala october20

കേരളത്തില്‍ ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 108560 രൂപയായിരുന്നു വില. ഇന്ന് രാവിലെ 107920 രൂപയായി. ഉച്ചയ്ക്ക് ശേഷം 107120 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. അതേസമയം, ഗ്രാം വില 13390 രൂപയായി. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 1440 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 111040 രൂപയായിരുന്നു. ഇതിനേക്കാള്‍ 4000 രൂപയോളം കുറവാണ് ഇപ്പോള്‍. ആഗോള വിപണിയില്‍ സ്വര്‍ണവില 4118 ഡോളറിലാണ് വ്യാപാരം. കഴിഞ്ഞ മെയ് മാസത്തില്‍ 5500 ഡോളറിന് മുകളിലെത്തിയിരുന്നു. ഈ വേളയില്‍ കേരളത്തില്‍ ഒരു പവന് 1.32 ലക്ഷം രൂപയായി ഉയര്‍ന്നിരുന്നു. പിന്നീട് ഘട്ടങ്ങളായി കുറയുകയാണ് ചെയ്തത്.

മറ്റു കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞു

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതാണ് ലോക വിപണിയെ പിടിച്ചുകുലുക്കുന്നത്. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 111 ഡോളര്‍ കടന്നിരിക്കുകയാണ്. ഇതോടെ ഡോളര്‍ സൂചിക 102ലേക്ക് അടുത്തു. പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരാന്‍ ഇത് കാരണമാകുന്നുണ്ട്. എല്ലാ രാജ്യങ്ങളും പലിശ നിരക്കില്‍ മാറ്റം വരുത്തി വിപണിയിലെ പണലഭ്യത നിയന്ത്രിക്കുകയാണ്.

എണ്ണ കമ്പനികള്‍ക്ക് ഡോളര്‍ വിറ്റ് രൂപയുടെ മൂല്യം തകരുന്നത് പിടിച്ചുനിര്‍ത്തുകയാണ് ആര്‍ബിഐ. രൂപയുടെ മൂല്യം 95ന് താഴേക്ക് എത്തിയത് ഇതിന്റെ ഫലമാണ്. കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം പവന് 87760 രൂപയാണ് പുതിയ നിരക്ക്. 14 കാരറ്റ് പവന് 68560 രൂപയും 9 കാരറ്റ് സ്വര്‍ണം പവന് 44240 രൂപയുമാണ് നല്‍കേണ്ടത്. സ്വര്‍ണവിലയില്‍ ഇനിയും കുറവ് വരുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ പങ്കുവെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma