സ്വര്‍ണ വില ഇടിഞ്ഞു; ഉച്ചയോടെ വന്‍ വിലക്കുറവ്, വിപണിയില്‍ ട്വിസ്റ്റ്, പുതിയ വില അറിയാം
കൊച്ചി: സ്വര്‍ണവില പവന് 94000 കടന്നു കുതിച്ചു എന്നതായിരുന്നു രാവിലെ വിപണിയെ കുലുക്കിയ വാര്‍ത്ത. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു കേരളത്തിലെയും മാറ്റം. എന്നാല്‍ ഉച്ചയോടെ ചിത്രം മാറി. കയറിയ പോലെ വില താഴുകയും ചെയ്തു. എങ്കിലും പൂര്‍ണമായ ആശ്വാസം എന്ന് പറയാമോ. ഇനിയും കുറയണം എന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
സ്വര്‍ണവില പിടിവിട്ട് പറന്നതോടെ ഉപഭോക്താക്കള്‍ മാത്രമല്ല, ജ്വല്ലറി ഉടമകളും പ്രതിസന്ധിയിലായി. കാരണം, ആഭരണ വിപണിയില്‍ പഴയ സജീവത ഇല്ല. നേരത്തെ പുതിയ ആഭരണങ്ങളുടെ ഇടപാടുകളേക്കാള്‍ കൂടുതല്‍ പഴയതു മാറ്റി വാങ്ങലും ചെറിയ പൊന്നിന്റെ ഇടപാടുകളുമായിരുന്നു കൂടുതല്‍. അതുപോലും നിലച്ച മട്ടാണ്. ഈ വേളയില്‍ വില കുറഞ്ഞത് നേട്ടമായി.

ഇന്ന് രാവിലെ രേഖപ്പെടുത്തിയ വില
22 കാരറ്റ് ഗ്രാമിന് 11795 രൂപ
18 കാരറ്റ് ഗ്രാമിന് 9700 രൂപ
14 കാരറ്റ് ഗ്രാമിന് 7500 രൂപ
9 കാരറ്റ് ഗ്രാമിന് 4865 രൂപ
ഉച്ചയോടെ വിലയില്‍ വന്ന മാറ്റം ഇങ്ങനെ
22 കാരറ്റ് ഗ്രാമിന് 11645 രൂപ
18 കാരറ്റ് ഗ്രാമിന് 9580 രൂപ
14 കാരറ്റ് ഗ്രാമിന് 7460 രൂപ
9 കാരറ്റ് ഗ്രാമിന് 4810 രൂപ
രാവിലെ 22 കാരറ്റ് ഒരു പവന് 94360 രൂപയായിരുന്നു വില. ഉച്ചയോടെ 93160 രൂപയായി കുറഞ്ഞു. അതായത്, 1200 താഴ്ന്നു. രാവിലെ 2400 രൂപ കൂടിയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. പകുതി വിലയാണ് ഉച്ചയ്ക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയില്‍ 4165 ഡോളര്‍ വരെ ഔണ്‍സ് സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇപ്പോള്‍ 4135 ആയി കുറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കേരളത്തിലും വില താഴ്ന്നത്.
ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുന്നത് സ്വര്‍ണവില കുറയാന്‍ കാരണമായിട്ടുണ്ട്. 99.40 എന്ന നിരക്കിലേക്ക് ഡോളര്‍ സൂചിക എത്തി. ഡോളര്‍ കരുത്ത് കൂട്ടുമ്പോള്‍ മറ്റു പ്രധാന കറന്‍സികളുടെ മൂല്യം കുറയും. അങ്ങനെ വരുമ്പോള്‍ അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ എളുപ്പമാകില്ല. അതാണ് ഡോളറും സ്വര്‍ണവും വിപരീത ദിശയില്‍ സഞ്ചരിക്കാന്‍ കാരണം. രൂപയുടെ മൂല്യത്തില്‍ അല്‍പ്പം വീഴ്ചയുണ്ടായി. 88.78 എന്ന നിരക്കിലാണ് ഇപ്പോള്‍ രൂപയുടെ വിനിമയം.












Click it and Unblock the Notifications