Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില കുറഞ്ഞു; വലിയ ആശ്വാസത്തിന് വകയില്ല, നാമമാത്ര ഇടിവ്, ഇന്നത്തെ പവന്‍-ഗ്രാം വില

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഏറെ നാളായി വലിയ മുന്നേറ്റവും ഇടിവും കാണിച്ച് ചാഞ്ചാടിയിരുന്ന സ്വര്‍ണം ഇന്നലെയും ഇന്നും നേരിയ വില വ്യതിയാനമാണ് പ്രകടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 20 രൂപ മാത്രമാണ് കുറഞ്ഞിരിക്കുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുതിപ്പ് കാണിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഏത് സമയവും കേരളത്തിലും വില ഉയര്‍ന്നേക്കാം.

നിര്‍ണായകമായ അമേരിക്ക-ഇറാന്‍ ചര്‍ച്ച ഇന്ന് സ്വിറ്റ്‌സര്‍ലാന്റിലെ ജനീവയില്‍ നടക്കുകയാണ്. ഇതിന്റെ ഫലം എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. സമവായത്തിന്റെ പാതയിലേക്ക് ഇരുരാജ്യങ്ങളും എത്തിയാല്‍ പ്രതിസന്ധി അയയും. കൊമ്പുകോര്‍ക്കല്‍ തുടര്‍ന്നാല്‍ വിപണിയില്‍ ആശങ്ക വ്യാപിക്കുകയും സ്വര്‍ണവില ഉയരുകയും ചെയ്യും.

gold price kerala fabruary 26

കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ കുറഞ്ഞ് 14820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 118560 രൂപയുമായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 285 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5187 ഡോളര്‍ ആണ് പുതിയ വില. ബുധനാഴ്ച രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതലാണിത്.

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12175 രൂപയും പവന് 97400 രൂപയുമാണ് വില. 14 കാരറ്റ് ഗ്രാമിന് 9480 രൂപയും പവന് 75840 രൂപയുമാണ് വില. 9 കാരറ്റ് ഗ്രാമിന് 6115 രൂപയും പവന് 48920 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. ആഭരണം മാത്രമാണ് ഈ കാറ്റുകളില്‍ ലഭിക്കുക. കോയിനോ മറ്റു തരത്തിലുള്ള സ്വര്‍ണ രൂപങ്ങളോ ലഭിക്കില്ല.

പവന്‍ ആഭരണത്തിന്റെ വില അറിയാം

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 107920 രൂപയായിരുന്നു. ഏറ്റവും കൂടിയത് 118720 രൂപയുമാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 1.27 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് ഒരു പവന് 1.18 ലക്ഷം രൂപ ലഭിച്ചേക്കും. എല്ലാ ദിവസവും തങ്കത്തിന്റെ വില അടിസ്ഥാനത്തിലാണ് പഴയ സ്വര്‍ണത്തിന്റെ വില നിശ്ചയിക്കുക.

അമേരിക്കന്‍ ഡോളര്‍ കരുത്ത് കൂട്ടാതെ നില്‍ക്കുകയാണ്. 97.60 എന്ന നിരക്കിലാണ് ഇന്ന് ഡോളര്‍. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം 90.85 എന്ന നിരക്കിലാണ് ഇന്നുള്ളത്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ ഡോളര്‍-രൂപ മൂല്യം പ്രധാനമാണ്. ഡോളറും രൂപയും ശക്തിപ്പെട്ടാല്‍ സ്വര്‍ണവില കുറയും. എന്നാല്‍ നിലവിലെ വിപണി സാഹചര്യം അതിന് യോജിച്ചതല്ല.

അമേരിക്കയും ഇറാനും കൊമ്പുകോര്‍ക്കുന്ന വേളയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നില്ല. ബ്രന്റ് ക്രൂഡ് ബാരലിന് 71 ഡോളറില്‍ നില്‍ക്കുകയാണ്. സമവായ ചര്‍ച്ചയുടെ ഭാവി അനുസരിച്ച് ക്രൂഡ് വിലയില്‍ മാറ്റം വന്നേക്കും. ക്രൂഡ് വില ഉയര്‍ന്നാല്‍ ഇന്ത്യ വലിയ പ്രതിസന്ധി നേരിടും. ഇറക്കുമതി ചെലവ് കുത്തനെ ഉയരുകയും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമാകുകയും ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+