അടുത്ത അക്ഷയ തൃതീയയ്ക്ക് സ്വര്‍ണവില ഒരു ലക്ഷം കടക്കും.. ഇന്ന് തന്നെ വാങ്ങിയാല്‍ വമ്പന്‍ ലാഭം
സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായാണ് എല്ലാവരും സ്വര്‍ണത്തെ കാണുന്നത്. അതിനാല്‍ തന്നെ സ്വര്‍ണത്തില്‍ ആകര്‍ഷണം ഇല്ലാത്തവര്‍ കുറവായിരിക്കും. ആഭരണമായി ധരിച്ചില്ലെങ്കിലും നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരാണ് അധികവും. സ്വര്‍ണ വ്യാപാരത്തിലെ പ്രധാന ദിനങ്ങളിലൊന്നാണ് അക്ഷയ തൃതീയ. ഈ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യവും സമൃദ്ധിയും വര്‍ധിക്കും എന്നാണ് പരമ്പരാഗതമായുള്ള ഹൈന്ദവ വിശ്വാസം.
പത്ത് വര്‍ഷം മുമ്പ് നിങ്ങള്‍ അക്ഷയ തൃതീയ സമയത്ത് സ്വര്‍ണത്തില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്ന് മാന്യമായ നേട്ടങ്ങള്‍ കൈവരിക്കാമായിരുന്നു എന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകും. 2015 ലെ അക്ഷയ തൃതീയ മുതല്‍ ഇന്ന് വരെ സ്വര്‍ണ വില 200% ത്തിലധികം ആണ് ഉയര്‍ന്നത്. അക്കാലത്ത്, 24 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണത്തിന് 10 ഗ്രാമിന് ഏകദേശം 26,936 ആയിരുന്നു സ്വര്‍ണത്തിന്റെ വില.

ഇന്ന്, 10 ഗ്രാമിന് 94,000 രൂപയ്ക്കും 95,000 രൂപയ്ക്കും ഇടയിലാണ് മഞ്ഞ ലോഹത്തിന്റെ വ്യാപാരം നടക്കുന്നത്. ഏപ്രില്‍ 30 നാണ് ഈ വര്‍ഷത്തെ അക്ഷയ തൃതീയ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം സ്വര്‍ണം 30% - ത്തിലധികം വരുമാനം നല്‍കിയിട്ടുണ്ട്. ഇതിനിടെ സ്വര്‍ണ വില 10 ഗ്രാമിന് 73,240 രൂപയില്‍ ല്‍ നിന്ന് 96,000 രൂപ ആയി ഉയര്‍ന്നു.
എന്തുകൊണ്ട് അക്ഷയ തൃതീയ?
പുതിയ തുടക്കങ്ങള്‍, സാമ്പത്തിക നിക്ഷേപങ്ങള്‍, സ്വര്‍ണം വാങ്ങല്‍ എന്നിവയ്ക്ക് അക്ഷയ തൃതീയ വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ആവശ്യകതയുടെ 40% സംഭാവന ചെയ്യുന്നത് ദക്ഷിണേന്ത്യയാണ്. പടിഞ്ഞാറന്‍ (25%), കിഴക്ക് (20%), വടക്ക് (10%) എന്നിവ ഈ വിധത്തിലാണ്. ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രില്‍ 29 ന് വൈകുന്നേരം 5:31 ന് ആരംഭിച്ച് ഏപ്രില്‍ 30 ന് ഉച്ചയ്ക്ക് 2:12 ന് അവസാനിക്കും.
പൂജ മുഹൂര്‍ത്തം ഏപ്രില്‍ 30 ന് രാവിലെ 5:40 മുതല്‍ ഉച്ചയ്ക്ക് 12:18 വരെയാണ്. രാജ്യത്ത് നിലവില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലാണ്, ഈ വര്‍ഷം വില്‍പ്പന 10 - 20% വരെ കുറഞ്ഞേക്കാം. എങ്കിലും വരുമാനം സ്ഥിരമായി തുടരുമെന്നാണ് വിലയിരുത്തല്‍. വില ഉയരുന്നതോടെ ഉപഭോക്താക്കള്‍ ഇപ്പോള്‍ ഭാരം കുറഞ്ഞ ആഭരണങ്ങളോ, സ്റ്റഡ് ചെയ്ത വസ്തുക്കളോ ആണ് വാങ്ങിക്കുന്നത്.
നിക്ഷേപ ആവശ്യകതയും വര്‍ധിച്ച് വരികയാണ്. അതിനാല്‍ തന്നെ സ്വര്‍ണം കൂടുതല്‍ വാങ്ങുന്നവര്‍ ആഭരണങ്ങളേക്കാള്‍ സ്വര്‍ണ്ണക്കട്ടികള്‍, നാണയങ്ങള്‍, ഡിജിറ്റല്‍ സ്വര്‍ണ്ണം എന്നിവ തിരഞ്ഞെടുക്കുന്നു. ബാറുകള്‍, നാണയങ്ങള്‍ പോലുള്ള ശുദ്ധമായ നിക്ഷേപ ഓപ്ഷനുകള്‍ ആഭരണങ്ങളെയും ഇ ടി എഫുകളെയും വരുമാനത്തിന്റെ കാര്യത്തില്‍ മറികടന്നിട്ടുണ്ട്. സ്വര്‍ണ്ണത്തിന്റെ ഭാവി അസ്ഥിരമാണെങ്കിലും ശോഭനമായി കാണപ്പെടുന്നു എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉയരുകയോ ആഗോള സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാകുകയോ ചെയ്താല്‍, അടുത്ത അക്ഷയ തൃതീയയോടെ സ്വര്‍ണ വില 10 ഗ്രാമിന് 1,01,000 രൂപ മുതല്‍ 1,04,000 ആയി ഉയരുമെന്നാണ് വെഞ്ചുറ പ്രവചിക്കുന്നത്. മറുവശത്ത്, യു എസ് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുകയോ ഫെഡ് നിരക്ക് കുറയ്ക്കല്‍ വൈകുകയോ ചെയ്താല്‍, സ്വര്‍ണം 10 ഗ്രാമിന് 87,000 - 90,000 രൂപ എന്ന നിലയിലേക്ക് താഴുകയും ചെയ്യും. 2025 ഡിസംബര്‍ വരെ സ്വര്‍ണം 10 ഗ്രാമിന് 86,000 രൂപയ്ക്കും 96,000 രൂപയ്ക്കും ഇടയില്‍ ചാഞ്ചാടുമെന്ന് വെഞ്ചുറ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications