സ്വർണവില ഇനിയും 11,000 രൂപയോളം ഇടിയും? പവൻ വില 95,000ത്തിന് താഴേക്ക്? ആഭരണപ്രേമികളെ അൽപം കൂടി കാത്തിരിക്കൂ
രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്.കഴിഞ്ഞ എട്ട് മാസത്തിനിടെ 28 ശതമാനത്തോളം വിലയിടിഞ്ഞു. ഔണ്സിന് 5500 ഡോളർ എത്തിയ വില കഴിഞ്ഞ മാസം 4300 ഡോളറിലേക്ക് പതച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണം 4000 ഡോളറിന് താഴേക്ക് കൂപ്പുകുത്തി. ഇന്നലെ 3978 ഡോളറിലാണ് വ്യാപാരം നടന്നത്.
അന്താരാഷ്ട്ര വിപണിയിലെ വിലയിടിവിൻ്റെ ചുവടുപിടിച്ച് കേരളത്തിലും സ്വർണവില കുറയുകയാണ്. നിലവിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13070 രൂപയും പവന് 104560 രൂപയുമാണ്. 18 കാരറ്റ് ഗ്രാമിന് 10695 രൂപയും.പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണവിലയെ താഴേക്ക് നയിക്കുന്നത്. ഇറാൻ-യു.എസ് സംഘർഷം കൂടുതൽ രൂക്ഷമാകുമെന്ന സൂചനകൾ ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ആക്രമണത്തിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ ആക്രമണം കൂടുതൽ ശക്തമാക്കുമെന്നുമാണ് യു.എസ് മുന്നറിയിപ്പ് നൽകുന്നത്. യു.എസ് നടത്തുന്ന ഏത് ആക്രമണകത്തനും ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാനും വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടയിൽ സൌദി അറേബ്യയിൽ ഹൂതികളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.

നിലവിൽ ക്രൂഡ് വില 117 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. ഡബ്ല്യുടിഐ ക്രൂഡ് വില 103 ഡോളറിന് മുകളിലാണ്. എണ്ണ വില കൂടുന്ന സാഹചര്യത്തിൽ പണപ്പെരുപ്പ ഭീതി ശക്തമാകുകയാണ്. ഇതിനോടകം തന്നെ യുഎസിൽ പണപ്പെരുപ്പം രൂക്ഷമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് യുഎസ് ഫെഡ് റിസർവ്വും വ്യക്തമാക്കിയിട്ടുണ്ട്.
പണപ്പെരുപ്പ ആശങ്കയ്ക്കിടെ സപ്റ്റംബറിൽ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയിരുന്നു. 2023 ന് ശേഷം ആദ്യമായാണ് നിരക്ക് ഉയർത്തി. 0.25 ശതമാനം ബേസിസ് പോയിൻ്റ് ആണ് വർധിപ്പിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിസംബറിലും പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യത ശക്തമാണ്. പലിശ നിരക്ക് ഉയർത്തുമ്പോൾ സ്വാഭാവികമായും കൂടുതൽ പലിശവരുമാനം ലഭിക്കുന്ന സർക്കാർ നിക്ഷേപങ്ങളിലേക്ക് നിക്ഷേപകർ തിരിയും. പലിശ വരുമാനം നൽകാത്തെ സ്വർണത്തെ കൈവിടും. ഡിമാൻ്റ് കുറയുന്നതോടെ സ്വർണം കൂപ്പുകുത്തും.
3500 ഡോളറിലേക്ക് പോകുമോ?
രാജ്യാന്തര വിപണിയിൽ സ്വർണവില ഇനി എത്ര കുറയും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സാമ്പത്തിക വിദഗ്ധർ കണക്കുക്കൂട്ടിയതിനേക്കാൾ വേഗത്തിലാണ് വില 4000 ഡോളറിന് താഴേക്ക് പതിച്ചത്. ഇനി അടുത്ത പ്രതിരോധ ഘട്ടം എന്നത് 3800 ഡോളറാണ്. ഇത് സ്വർണം എളുപ്പത്തിൽ ഭേദിക്കില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ഇത് ഭേദിച്ചാൽ 3500 ഡോളറിലേക്ക് വരെ താഴ്ന്ന് പോയേക്കുമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലും വലിയ വില ഇടിവ് രേഖപ്പെടുത്തും.
അതായത് ഏകദേശം 12.01% കുറവ് പ്രതീക്ഷിക്കാം. ഔൺസിന് 3800 ഡോളറായാൽ പവൻ വില ഏകദേശം 99,885 രൂപ ആയേക്കും. ഔൺസിന് 3500 ഡോളറായാൽ:പവൻ വില ഏകദേശം 92,000 രൂപയും .


Click it and Unblock the Notifications
