സ്വർണവില 30,000 രൂപ വരെ ഇടിയും? പ്രഖ്യാപനമെത്തി, ആഭരണം വാങ്ങാനിരുന്നവർക്ക് വമ്പൻ ലോട്ടറി

അങ്ങനെ ആഗോള വിപണി കാത്തിരുന്ന ആ നിർണായക പ്രഖ്യാപനം എത്തി. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ യുഎസ് കേന്ദ്രബാങ്കായ ഫെഡൽ റിസർവ് പലിശ നിരക്ക് ഉയർത്തി. 25 ബേസിസ് പോയിൻ്റാണ് ഉയർത്തിയത്. 2023 ന് ശേഷം ഇതാദ്യമായാണ് യുഎസ് ഫെഡ് നിരക്ക് ഉയർത്തുന്നത്. അതേസമയം പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര സ്വർണവില ഇടിഞ്ഞു. വരും ദിവസങ്ങളിൽ സ്വർണത്തിന് വലിയ തിരിച്ചടി നേരിട്ടേക്കാമെന്നാണ് റിപ്പോർട്ട്.

നിക്ഷേപകർ ഏറെ പ്രതീക്ഷിച്ചിരുന്ന തീരുമാനമാണ് ഫെഡറൽ റിസർവിൽ നിന്നും ഉണ്ടായത്. യുഎസിൽ ഉപഭോക്തൃ സൂചിക നാല് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന കണക്കുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിരക്ക് ഉയർത്താതെ ഫെഡിന് മുന്നിൽ വേറെ വഴികളില്ലെന്ന വിലയിരുത്തൽ ശക്തമായിരുന്നു.അതേസമയം ഡിസംബറിലും വീണ്ടും നിരക്ക് ഉയർത്തിയേക്കുമെന്ന് സൂചനയുണ്ട്.

goldratenews-2689

പലിശ ഉയർത്തുന്നത് സ്വർണത്തിന് അത്ര അനുകൂലമല്ല. കാരണം കൂടുതൽ പലിശ നൽകുന്ന സർക്കാർ ബോണ്ടുകളിലേക്കും ബാങ്ക് നിക്ഷേപകങ്ങളിലേക്കും നിക്ഷേപകർ തിരിയും. പലിശ നൽകാത്ത സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കും. ഡിമാൻ്റ് കുറയുന്നത് സ്വർണത്തിൻ്റെ വില ഇടിയാൻ കാരണമാകും. മാത്രമല്ല സ്വർണ വ്യാപാരം ഡോളറിലാണ് നടക്കുന്നത്. ഡോളർ മൂല്യം കൂടുമ്പോൾ മറ്റ് രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് ചിലവേറും. ഇതും വില ഇടിയാൻ കാരണമാകും.

നിരക്ക് ഉയർത്തിയതിന് തൊട്ട് പിന്നാലെ തന്നെ ഡോളർ സൂചിക ഉയർന്നു. 0.73% ഉയർന്ന് 100.34ൽ ആണ് എത്തി നിൽക്കുന്നത്. യുഎസിൻ്റെ 10 വർഷത്തെ ട്രഷറി യീൽഡ് 5.01 ശതമാനത്തിലേക്ക് കുതിച്ചുയർന്നു. ഇതിന് പിന്നാലെ സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. 4300 ഡോളറിന് മുകളിലുണ്ടായിരുന്ന ഔണ്‍സ് വില 4272 ഡോളറിലേക്കാണ് വീണത്. വരും ദിവസങ്ങളിലും സ്വർണ വില കൂടുതൽ ഇടിഞ്ഞേക്കുമെന്നാണ് സൂചന.

നിരക്ക് ഉയർത്തിയാൽ രാജ്യാന്തര വില 4000 ഡോളറിന് താഴേക്ക് പോയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സാഹചര്യങ്ങൾ പ്രതികൂലമായാൽ 3200 ഡോളറിലേക്ക് സ്വർണം വീഴാനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലും സ്വർണ വിലയിൽ വലിയ ഇടിവ് ഉണ്ടാകും.

20 ശതമാനത്തോളം ഇടിഞ്ഞു

ഫെബ്രുവരിയിൽ 5500 ഡോളറിലെത്തി റെക്കോഡ് ഉയരം തൊട്ട സ്വർണം പിന്നീട് കുത്തനെ താഴേക്ക് ഇറങ്ങി. കഴിഞ്ഞ ആറ് മാസത്തിനിടെ 20 ശതമാനത്തോളം ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷമാണ് സ്വർണത്തെ വീഴ്ത്തിയതിന് പ്രധാന കാരണം. യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിതരണം തടസപ്പെട്ടത് എണ്ണ വില ഉയർത്തി. ഇത് ഡോളറിൻ്റെ മൂല്യം ഉയരാൻ കാരണമായി. ഡോളർ മൂല്യം ഉയർന്നതോടെ സ്വർണ വില കിതച്ചു.

ഇനിയും താഴേക്ക്?

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും സ്വർണ വില കുറഞ്ഞേക്കും. നിലവിൽ കേരളത്തിൽ ഒരു പവന് വില 1.12 ലക്ഷമാണ്. വില 1.05 ലക്ഷത്തിലേക്ക് വരെ താഴ്ന്നേക്കുമെന്നാണ് വിലയിരുത്തൽ. ആഗോള വിപണിയിൽ കൂടുതൽ ഇടിവ് രേഖപ്പെടുത്തിയാൽ ഒരുപക്ഷെ 80,000ത്തിലേക്ക് വരെ പവൻ വില എത്തിയേക്കുമെന്നും പ്രവചനങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma