സ്വർണ വില കുറയും, ഇങ്ങനെയൊരു പ്രഖ്യാപനം മതി: ബജറ്റിന് ശേഷം ആഭരണപ്രേമികൾക്ക് ലോട്ടറിയോ? പ്രതീക്ഷ
സ്വർണത്തിന് വില കുത്തനെ ഉയർന്ന് ഒരു വർഷമാണ് കടന്ന് പോയത്. ഏകദേശം 60 ശതമാനത്തിന് മുകളിലാണ് പവന് വില കുതിച്ചത്. സ്വർണത്തിൻ്റെ ഏറ്റവും വലിയ ഉപഭോക്തൃ രാജ്യമായ ഇന്ത്യയിലും സ്വർണ വില വലിയ തോതിൽ ഉയർന്നിരുന്നു. അതേസമയം വില ഉയർന്നെങ്കിലും ഇന്ത്യക്കാരുടെ സ്വർണഭ്രമത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ല. ഇതോടെ വലിയ തോതിലാണ് രാജ്യത്തേക്ക് സ്വർണം ഇറക്കുമതി ചെയത്. 2025-ൽ സ്വർണ്ണ ഇറക്കുമതി 1.6% വർദ്ധിച്ച് 58.9 ബില്യൺ ഡോളറായെന്നാണ് കണക്കുകൾ. വെള്ളി ഇറക്കുമതിയിലും വർധനവ് ഉണ്ടായി. ഏകദേശം 44% വർദ്ധിച്ച് 9.2 ബില്യൺ ഡോളറിലെത്തിയെന്ന് കണക്കുകൾ പറയുന്നു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. വെള്ളിക്കും വലിയ വിപണിയുണ്ട് ഇവിടെ. ആവശ്യം കൂടുതലാണെങ്കിലും സ്വർണം ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. സ്വർണം പൂർണമായും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. വെള്ളിയുടെ 80 ശതമാനവും. അതേസമയം ഇത്തരത്തിൽ ഇറക്കുമതി ഉയരുന്നത് രാജ്യത്തിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇത് വ്യാപാരക്കമ്മി വർദ്ധിപ്പിക്കുകയും രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് പതിക്കാനും കാരണമായിട്ടുണ്ട്.

സ്വർണ്ണത്തിനും വെള്ളിക്കും റെക്കോർഡ് വില ഉയർന്നതോടെ ഇറക്കുമതി അളവ് സ്ഥിരമാണെങ്കിലും ബിൽ കുത്തനെ ഉയരുകയാണ്. അതുകൊണ്ട് തന്നെ ഈ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ ഇറക്കുമതി തീരുവ വർധിപ്പിക്കേണ്ടതുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
രൂപ വലിയ സമ്മർദ്ദം നേരിട്ട 2012-13 കാലഘട്ടത്തിൽ മൂല്യം സ്ഥിരപ്പെടുത്താൻ ഇന്ത്യ സ്വർണ ഇറക്കുമതി തീരുവ കൂട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ബജറ്റിൽ തീരുവ കൂട്ടാനുള്ള നടപടി സർക്കാർ കൈക്കൊണ്ടേക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. 2024 ലെ ബജറ്റിൽ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്നും 6 ശതമാനമാക്കി സർക്കാർ കുറച്ചിരുന്നു. കള്ളക്കടത്ത് വർധിച്ച സാഹചര്യത്തിൽ ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടയായിരുന്നു നടപടി.
തീരുവ ഉയർത്തിയാൽ എന്ത് സംഭവിക്കും?
തീരുവ ഉയർത്തിയാൽ ഡിമാൻ്റ് ഇടിയുമോ? ഇല്ലെന്നാണ് മുൻ കണക്കുകൾ പറയുന്നത്. 2013-ൽ ഇന്ത്യ സ്വർണ ഇറക്കുമതി നികുതി 2 ശതമാനത്തിൽ നിന്നും 10 ശതമാനമാക്കി ഉയർത്തിയിരുന്നു. അന്ന് ആവശ്യകതയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല..
2006-ൽ 10 ഗ്രാമിന് 8,000 രൂപയായിരുന്ന സ്വർണ്ണ വില ഇപ്പോൾ 1.62 ലക്ഷമായിട്ടും വാർഷിക ആവശ്യകത കുറഞ്ഞിട്ടില്ല. 2025 ൽ വില വർധിച്ചത് 75 ശതമാനത്തോളമാണ്. എന്നിട്ടും ആളുകൾ സ്വർണം വാങ്ങുന്നതിൽ യാതൊരു മടിയും കാണിച്ചിട്ടില്ല.അതുകൊണ്ട് തന്നെ 4-6 ശതമാനം അധിക തീരുവ തടയാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഉയർന്ന തീരുവ നിക്ഷേപകർക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുകയും കള്ളക്കടത്ത് വീണ്ടും സജീവമാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയുമുണ്ട്.
ഇറക്കുമതി തീരുവ കുറച്ചാൽ സ്വർണം വീഴുമോ?
ഇന്ത്യയിൽ സ്വർണ്ണത്തിൻ്റെ ഇറക്കുമതി തീരുവയും ജി.എസ്.ടി.യും കുറയ്ക്കുന്നത് ആഭ്യന്തരവില കുറയാൻ സഹായിക്കും. നിലവിൽ, സ്വർണ്ണത്തിന് 6% ഇറക്കുമതി കസ്റ്റംസ് തീരുവയുണ്ട് (5% അടിസ്ഥാന കസ്റ്റംസ് തീരുവയും 1% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസ്സും). 2024-ലെ ബഡ്ജറ്റിൽ സ്വർണ്ണക്കടത്ത് തടയാൻ 15% ൽ നിന്ന് ഇത് കുറച്ചതാണ്. കൂടാതെ, സ്വർണ്ണത്തിൻ്റെ മൂല്യത്തിന് 3% ജി.എസ്.ടി.യും, ആഭരണങ്ങളുടെ പണിക്കൂലിക്ക് 5% അധിക ജി.എസ്.ടി.യും ഈടാക്കുന്നുണ്ട്. ഇത് ഇറക്കുമതി ചെയ്ത സ്വർണ്ണത്തിന് ഏകദേശം 9% നികുതിഭാരം ഉണ്ടാക്കുന്നുണ്ട്. അന്താരാഷ്ട്രവിലയും ഈ നികുതികളും ചേർത്താണ് ആഭ്യന്തരവില കണക്കാക്കുന്നത്.
തീരുവ കുറയ്ക്കുന്നത് ഇറക്കുമതി ചെലവ് ചുരുക്കി സ്വർണ്ണവില കുറയ്ക്കും. ജി.എസ്.ടി. വെട്ടിക്കുറയ്ക്കുന്നതും സ്വർണ വില കുറയാൻ സഹായിക്കും. 2024-ൽ തീരുവ 15% ൽ നിന്ന് 6% ആയി കുറച്ചപ്പോൾ, ആഭ്യന്തര വില 5-7% കുറയുകയും ആഭരണ വിൽപ്പനയും നിയമപരമായ ഇറക്കുമതിയും വർദ്ധിക്കുകയും ചെയ്തിരുന്നു.
തീരുവയോ ജി.എസ്.ടി.യോ വീണ്ടും കുറയ്ക്കുന്നത് 10 ഗ്രാമിന് 2,000-4,000 രൂപയോ അതിലധികമോ വില കുറയ്ക്കാൻ സഹായിക്കും. 2026 ബഡ്ജറ്റിന് മുന്നോടിയായി ആഭരണ മേഖല ഇളവുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഇറക്കുമതി നിയന്ത്രിക്കാനും വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനും സർക്കാർ തീരുവ വർദ്ധിപ്പിക്കുകയോ നിലനിർത്തുകയോ ചെയ്തേക്കാം. അതുകൊണ്ട് കൂടുതൽ നികുതിയിളവുകൾക്ക് സാധ്യത കുറവാണ്. എങ്കിലും, ഈ നികുതികളിൽ കാര്യമായ കുറവ് വരുത്തുന്നത് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്വർണ്ണം വിലകുറവിൽ ലഭ്യമാക്കുകയും ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ് മുൻകാല അനുഭവങ്ങൾ തെളിയിക്കുന്നത്..
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത്












Click it and Unblock the Notifications