സ്വർണവില ഈ വർഷം ഇനി കുതിക്കില്ല: പവൻ വില ഇനിയും 8,000 കുറയുമോ? വിദഗ്ധർ പറയുന്നത്
കഴിഞ്ഞ ഒരാഴ്ചക്കിടെ കേരളത്തിൽ പവൻ വിലയിൽ 2200 രൂപയുടെ ഇടിവാണ് സംഭവിച്ചത്. രാജ്യാന്തര വിപണിയിലെ വിലയിടിൻ്റെ ചുവടുപറ്റിയാണ് കേരളത്തിലും വില താഴേക്ക് പതിച്ചത്. ഇനിയും സ്വർണം താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പണപ്പെരുപ്പ കണക്കുകളും പലിശ നിരക്ക് ഉയർത്തുമെന്ന വിലയിരുത്തലുകളുമാണ് സ്വർണക്കുതിപ്പിന് തട തീർക്കുന്നത്.
രാജ്യത്തിൻ്റെ സാമ്പത്തിക കരുത്തിൽ വലിയ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം യു.എസ് ഫെഡറൽ റിസർവ് ഗവർണർ കെവിൻ വാർഷ് സംസാരിച്ചത്. ഡിസംബറിൽ പലിശനിരക്ക് ഉയർത്തുമോയെന്ന കാര്യത്തിൽ അദ്ദേഹം മൌനം തുടർന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഉത്പാദന നിരക്ക് കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ വില സൂചികാ റിപ്പോർട്ടിന് പിന്നാലെയാമ് ഈ കണക്കുകളും പുറത്തുവന്നത്. രണ്ട് റിപ്പോഡട്ടുകളും നിരാശ നൽകുന്നതായിരുന്നുവെന്നാണ് ചിക്കാഗോ ഫെഡ് റിസർവ് ബാങ്ക് പ്രസിഡൻ്റ് ഓസ്റ്റണ്‍ ഗൂൾസ്ബീ പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ പലിശനിരക്ക് ഉയർത്താതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് ക്ലവിലാൻറ് ഫെഡ് റിസർവ് പ്രസിഡൻ്റ് ബെത്ത് ഹാമ്മക്ക് സൂചിപ്പിച്ചു.
അതേസമയം ഈ മാസം ഫെഡറൽ റിസർവ് നിരക്ക് കൂട്ടില്ലെങ്കിലും ഡിസംബറിൽ നിരക്ക് ഉയർത്താനുള്ള സാധ്യത 90 ശതമാനം ആണെന്നാണ് സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ വർഷം അവസാനം വരെ സ്വർണത്തിൻ്റെ വില താഴ്ന്ന നിലയിൽ തുടരാൻ തന്നെയാണ് സാധ്യതയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പലിശ നിരക്ക് ഉയർത്തുന്നത് പലിശ നൽകാത്ത സ്വർണത്തിന് തിരിച്ചടിയാണ്. നിക്ഷേകർ മഞ്ഞലോഹത്തെ കൈവെടിഞ്ഞ് ഉയർന്ന പലിശ നൽകുന്ന സർക്കാർ ബോണ്ടിലേക്ക് തിരിയും. ഡിമാൻ്റ് ഇടിയുമ്പോൾ സ്വർണവില താഴേക്ക് പതിക്കും.
സ്വർണവില എത്ര കുറയും?
ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെ സ്വാധീനിക്കും. വില കൂടുമ്പോൾ ഡോളർ മൂല്യം ഉയരുകയും സ്വർണത്തിൻ്റെ പെരുമ കുറയുകയും ചെയ്യും. പശ്ചിമേഷ്യൻ സംഘർഷം കടുക്കുന്നത് ഡോളർ വിലയെ മുകളിലേക്ക് നയിക്കുകയാണ്. നിലവിൽ ബാരലിന് 105.8 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സംഘർഷം ഇനിയും കടുക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് മേൽ ആക്രമണം കടുപ്പിക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സംഘർഷം കടുത്താൽ ക്രൂഡ് ഓയിൽ വില 110 ഡോളറിന് മുകളിലേക്ക് കടന്നേക്കും. ഇത് സ്വർണവില വീണ്ടും താഴേക്ക് പതിക്കാൻ കാരണമാകും.
നിലവിൽ രാജ്യാന്തര വിപണിയിൽ ഔണ്‍സിന് 4160 ഡോളറിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 4200 ഡോളാണ് അടുത്ത പ്രതിരോധ ഘട്ടം. അവിടെ നിന്ന് മുകളിലേക്ക് ഉയർന്നാൽ വീണ്ടും വലിയൊരു കുതിപ്പിന് സാധ്യതയുണ്ട്. എന്നാൽ പലിശ നിരക്ക് ഉയർത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വർണത്തിന് വീണ്ടും തിരിച്ചടി നൽകിയാലും. ഏറ്റവും പ്രതികൂലമായ സാഹചര്യത്തിൽ സ്വർണം 4000 ഡോളറിന് താഴേക്ക് വീഴുമെന്ന് തന്നെയാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞാൽ കേരളത്തിലും പവൻ വിലയിൽ വലിയ വ്യത്യാസം വരും. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 13515 രൂപയാണ്. പവൻ വില 1.08 ലക്ഷവും. 4000 ഡോളറിന് താഴേക്ക് സ്വർണം പോയാൽ സ്വാഭാവികമായും കേരളത്തിൽ ഒരു പവൻ വില 1 ലക്ഷത്തിന് താഴെയെത്തും. എന്നാൽ അത്രയും വിലയിടിവിന് എത്രമാത്രം സാധ്യതയുണ്ടെന്നതാണ് ചോദ്യം. എന്തായാലും നേരിയ ഇടിവ് പോലും കേരളത്തിലെ സ്വർണവിപണിക്ക് ഉണർവ് നൽകും എന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.


Click it and Unblock the Notifications
