സ്വർണവില ഇടിഞ്ഞ് താഴും; പവൻ 50,000ത്തിലേക്ക് പോകാം..മേരി ജോർജ് പറയുന്നു

സ്വർണവില ഇടിഞ്ഞ് താഴുകയാണ്. ഇന്ന് കേരളത്തിൽ ഒരു പവന് 91720യാണ് വില. കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഏകദേശം 15,000 രൂപയോളമാണ് സ്വർണത്തിന് കുറഞ്ഞത്. എന്നാൽ ഇനിയും സ്വർണവില കുറയുക തന്നെ ചെയ്യുമെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധയായ മേരി ജോർജ്. സീ ന്യൂസ് മലയാളത്തോടായിരുന്നു പ്രതികരണം. വായിക്കാം

'യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നടപടികളാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് വഴിവെച്ചത്. നേരത്തേ വില ഉയർന്നപ്പോൾ വലിയ ലാഭം പ്രതീക്ഷിച്ച് പലരും സ്വർണം വാങ്ങി വെച്ചു. എന്നാൽ ഇപ്പോൾ സ്വർണം പതുക്കെ താഴേക്ക് വരാൻ തുടങ്ങിയിരിക്കുകയാണ്. ഇടക്കാല തിരഞ്ഞെടപ്പിൽ തിരിച്ചടി ഏറ്റത്തതോടെ ട്രംപ് ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും പിന്നോട്ട് പോയി.

mar-9477179

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാക്കി മാറ്റുമെന്ന് പറഞ്ഞ് ഭരണത്തിൽ വന്ന ട്രംപ് അതിനുവേണ്ടിയാണ് വ്യാപാര യുദ്ധങ്ങളൊക്കെ പ്രഖ്യാപിച്ചത്. എന്നാൽ ആ മണ്ടന് അറിയില്ല അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ ജിഡിപിയെന്ന്.
എന്തായാലും ഇറാനെതിരയുള്ള യുദ്ധം ഇപ്പോൾ നേരിയ തോതിൽ അടങ്ങി നിൽക്കുകയാമ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ വില കുറയുന്നത്.

അനിശ്ചിതത്വം കൂടുതലുള്ള ലോകത്താണ് സ്വർണത്തിന് വില കൂടുക. പശ്ചിമേഷ്യൻ പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് സ്വർണത്തെ തളർത്തിയത്. ഇറാനുമായുള്ള യുദ്ധത്തിൽ നിന്നും താത്കാലികമായി പിന്നോട്ട് പോയെങ്കിലും
വീണ്ടും പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നുണ്ട്. സംഘർഷം ശക്തമായാൽ ഇനിയും സ്വർണവില ഒരു ലക്ഷത്തിന് മുകളിലേക്ക് പോയേക്കാം.
പക്ഷേ വെസ്റ്റ് ഏഷ്യയിൽ സമാധാനം സ്ഥാപിക്കാൻ വേണ്ടി യുണൈറ്റഡ് നേഷൻസിന്റെ കഴിവ് നഷ്ടപ്പെട്ടുപോയി എങ്കിലും ഉള്ള കഴിവ് ഉപയോഗിച്ച് യുണൈറ്റഡ് നേഷൻസ് അതിനുവേണ്ടി ശ്രമിക്കുകയാണെങ്കിൽ ഒരുപക്ഷെ അത് സാധ്യമാകും. അങ്ങനെയാണെങ്കിൽ സ്വർണത്തിന്റെ വില ഒരു ലക്ഷം കടന്ന് പോകാൻ സാധ്യതയില്ല .
ഇനി ഇതുപോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നമ്മൾ അത് പ്രതീക്ഷിച്ചാൽ മതി.

ഏതായാലും സ്വർണത്തിന്റെ വില ഒരു ലക്ഷത്തിന്റെ താഴേക്ക് വരട്ടെ. കാരണം 2020ൽ 19,000ത്തിൽ ൽ നിന്ന് തുടങ്ങിയ കുതിപ്പാണ് 2026 ആയപ്പോഴേക്കും 1 ലക്ഷത്തിന് മുകളിൽ എത്തിയത്. അതിപ്പോൾ 91720 രൂപയിൽ എത്തിയിരിക്കുകയാണ്. കാരണം സ്വർണം വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. ആഭരണത്തിന് വേണ്ടി അല്ല. ഒരു നിധിപോലെ നമ്മുടെ അധിക സമ്പത്ത് സൂക്ഷിച്ചു വയ്ക്കാൻ ആവശ്യമുള്ള ഒന്നായിട്ടാണ് സ്വർണം നമ്മൾ കാണുന്നത് .സ്വർണം ആണെങ്കിൽ ഏതു സമയത്തും അത് വിറ്റ് നമുക്ക് പണമാക്കി മാറ്റാം. നേരെ മറിച്ച് ഭൂമിയിലാണ് നമ്മൾ സൂക്ഷിച്ചു വെക്കുന്നതെങ്കിൽ ഒരാൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായി ആളെ ചികിത്സയ്ക്ക് കൊണ്ടുപോകാൻ വേണ്ടി പണം വേണ്ടി വരുമ്പോൾ ഭൂമി നടന്നു വിക്കാൻ ഒക്കില്ല. അതിന് അതിൻറെതായ കാലം എടുക്കും. മറിച്ച് സ്വർണമാണ് നമ്മുടെ കയ്യിൽ ഇരിക്കുന്നത് എങ്കിൽ അത് കൊണ്ടുപോയി പണയം വെച്ചോ വിറ്റോ പെട്ടെന്ന് പണത്തിന്റെ ആവശ്യം നിർവഹിക്കാം .ആ ശക്തി സ്വർണത്തിനുള്ളതുപോലെ വേറെ ഒന്നിനുമില്ല. അതുകൊണ്ടാണ് ഈ സ്വർണത്തിന്റെ വില ഇങ്ങനെ ഉയരുകയും താഴുകയും ഒക്കെ ചെയ്യുന്നത്.

സമാധാനപരമായ അന്തരീക്ഷം ഉണ്ടാകുന്നു എങ്കിൽ ഒരുപക്ഷേ സ്വർണത്തിന്റെ വില ഇനിയും താഴേക്ക് പോകാം . വില 50,000ത്തിലേക്കോ 60,000ത്തിലേക്കോ പോയെന്നിരിക്കാം', മേരി ജോർജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma