സ്വർണത്തിൻ്റെ വിലയിൽ ആശങ്ക വേണ്ട..'സംഭവമിറുക്ക്'...'മക്കളെ കെട്ടിക്കാനുള്ളവർ ഒന്നടങ്ങി കാത്തിരിക്കൂ'
സ്വർണ വില താഴേക്ക് വരുമെന്ന് ആവർത്തിച്ച് സാമ്പത്തിക വിദഗ്ധ മേരി ജോർജ്. എന്നാൽ ഇപ്പോഴത്തെ യുദ്ധ സാഹചര്യത്തിന് അയവ് സംഭവിച്ചാൽ മാത്രമേ വില താഴേക്ക് പതിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു. സീ ന്യൂസ് മലയാളത്തോട് അവർ നടത്തിയ പ്രതികരണം ഇങ്ങനെ
'റഷ്യയും ചൈനയും ഒക്കെ അമേരിക്കയ്ക്ക് ഒരു മുന്നറിയിപ്പ് കൊടുത്തതോടുകൂടി ആഗോള ഓഹരി വിപണിയിൽ ഒരു ഉണർവുണ്ടായി. കാരണം റഷ്യയേയും ചൈനയേയുമെല്ലാം ഇറാനെതിരെ ഒരു യുദ്ധവുമായി മുന്നോട്ടു പോകാൻ അമേരിക്ക് കഴിയില്ല. അമേരിക്കയിലെ ജനങ്ങൾ അത് സമ്മതിക്കത്തില്ല എന്ന് ഈ കാണുന്ന വിപണികളെ ഒക്കെ നിയന്ത്രിക്കുന്നവർക്ക് അറിയാം. അതുകൊണ്ടാണ് ഓഹരി വിപണികൾ ഉണർന്നത്. അത്തരം ഒരു സാഹചര്യത്തിൽ സ്വർണത്തിന്റെ വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകാം.

ഇന്ത്യയിലെ കാര്യങ്ങൾ പരിശോധിച്ചാൽ 2025-26 കാലഘട്ടങ്ങളിൽ ഇറക്കുമതി ചെയ്ത സ്വർണത്തേക്കാൾ 28.73 ശതമാനം കൂടുതൽ സ്വർണമാണ് 2025-26ൽ ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇപ്പോൾ ലോകത്തെ രണ്ടാമത്തെ സ്വർണ ഉപഭോഗ രാജ്യമാണ് ഇന്ത്യ .ഒന്നാമത്തത് ചൈന. സ്വർണത്തിന്റെ വില റെക്കോർഡ് തകർത്ത ദിവസങ്ങളൊക്കെ നമ്മൾ കണ്ടു. അങ്ങനെ വില കുതിച്ചപ്പോൾ പോലും ഇന്ത്യ കൂടുതൽ സ്വർണം വാങ്ങി. ഇറക്കുമതി മൂല്യം കൂടുകയും കയറ്റുമതി മൂല്യം കുറയുകയും ചെയ്യുന്നതിനെയാണ് നമ്മൾ വ്യാപാര കമ്മി എന്ന് പറയുന്നത്. ആ അന്താരാഷ്ട്ര വ്യാപാര കമ്മി വളരെ ഉയരാൻ ഇതോടെ കാരണമായി.
ആ കമ്മി നികത്തണമെങ്കിൽ ഏത് രാജ്യത്തോടാണോ കമ്മി ഉള്ളത് ആ കമ്മി സ്വർണം കൊടുത്തു തീർക്കണം .അതുമല്ലെങ്കിൽ ഡോളർ കൊടുത്തു തീർക്കണം. അതുപോലെതന്നെ വ്യാപാര കമ്മി ഉണ്ടാവുക എന്ന് വെച്ചാൽ നമ്മളുടെ കറൻസിയുടെ മൂല്യം ഇടിയുക എന്നുകൂടി അർത്ഥമുണ്ട് . സ്വർണ ഇറക്കുമതി എന്തുകൊണ്ട് കൂടുന്നു എന്ന് ചോദിച്ചാൽ നിരവധി കാരണങ്ങളുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ തന്നെ കണ്ടെത്തൽ അനുസരിച്ച് ഇന്ത്യയിലെ സ്വർണത്തിന്റെ 20% ഉപയോഗിക്കുന്നത് മലയാളികളാണ്. പിന്നെ വേറൊരു പ്രധാനപ്പെട്ട കാരണം ഇന്ത്യയുടെ സ്വർണ്ണവജ്ര ആഭരണ കയറ്റുമതി വലിയ തോതിൽ നടക്കുന്ന ഒന്നാണ്. ഈ സ്വർണ്ണ-വജ്ര ആഭരണ കയറ്റുമതി വഴിയാണ് നമ്മുടെ ഫോറിൻ എക്സ്ചേഞ്ച് റിസേർവിന്റെ 20 ശതമാനം വരെ നമുക്ക് കിട്ടുന്നത്.
ഈ സ്വർണവജ്ര ആഭരണങ്ങളുടെ നിർമ്മാണത്തിൽ കോടിക്കണക്കിന് തൊഴിലാളികളാണ് ഏർപ്പെട്ടിരിക്കുന്നത് .അപ്പോൾ ഇത് തൊഴിൽ അധിഷ്ഠിതമാണ് ഈ സ്വർണ്ണ ഇറക്കുമതി എന്നുള്ളതുകൊണ്ട് നമുക്ക് ആർക്കും അതിനെ പഴി പറയാൻ പറ്റില്ല . 1000 ടൺ സ്വർണം കേരളത്തിൽ ഇന്ത്യയിലേക്ക് വരുന്നെങ്കിൽ അതിന്റെ 20 ശതമാനം എന്ന് പറയുമ്പോൾ 200 ടൺ സ്വർണമായി അത് മുഴുവനും കേരളത്തിൽ എന്ത് ചെയ്യുന്നു? അത്രയധികം സ്വർണം ഉപഭോക്താക്കൾ ഉപയോഗിക്കുന്നുണ്ടോ? ഒരുപക്ഷേ ഒരു പരിധി വരെയെങ്കിലും കള്ളപ്പണം സൂക്ഷിച്ചു വെക്കാനുള്ള ഒരു മാർഗമായി സ്വർണം മലയാളികൾ ഉപയോഗിക്കുന്നുണ്ടാകാം.
മലയാളികൾക്ക് പൊതുവേ ആഭരണഭ്രാന്ത് കൂടിയവരാണ്. അതുപോലെതന്നെ മറ്റുള്ളവരെ അനുകരിക്കാൻ വലിയ കൊതിയുള്ളവരാണ്. ഇത് രണ്ടും നല്ല സ്വഭാവമല്ല .അടുത്ത വീട്ടിലെ പെൺകുട്ടിക്ക് കൊടുത്തത്ര ആഭരണം എന്റെ കുട്ടിക്ക് കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന, അതിന് കടം മേടിക്കാനും മറ്റുള്ളവരെ തല്ലിക്കൊല്ലാനും മോഷ്ടിക്കാനും മടിയില്ലാത്ത ഒരു വിഭാഗമായിട്ട് മലയാളികൾ മാറിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായിട്ടും തെറ്റാണ്.
എന്തായാലും യുദ്ധ സാഹചര്യം ഇങ്ങനെ നിലകൊള്ളുന്ന അവസ്ഥയിൽ സ്വർണത്തിന്റെ വിലയിൽ ഇനിയും ചാഞ്ചാട്ടം ഉണ്ടാകും. യുദ്ധ സാഹചര്യം ഒതുങ്ങി ലോകത്തിന്റെ ആകാശം തെളിഞ്ഞാൽ മാത്രമേ സ്വർണത്തിന്റെ വില പതുക്കെ താഴേക്ക് വരൂ. അതുവരെ മക്കളെ കെട്ടിക്കാനുള്ള മാതാപിതാക്കൾ കാത്തിരിക്കുക, ഈ സ്വർണത്തിന്റെ പേരിൽ വലിയ ആശങ്കകളുടെ ഒന്നും ആവശ്യമില്ല', അവർ പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
കയറ്റുമതി ഇടിഞ്ഞു... സ്വര്‍ണം കാരണം ഇറക്കുമതി കുത്തനെ വര്‍ധിച്ചെന്ന് റിസര്‍വ് ബാങ്ക് -
തുര്‍ക്കി സ്വര്‍ണം വിറ്റഴിക്കുന്നു, സ്വര്‍ണം വാങ്ങല്‍ നിര്‍ത്താതെ ചൈന! മാര്‍ച്ചില്‍ മാത്രം വാങ്ങിയത് 5 ടണ്‍! -
ഗിയര്‍ മാറ്റി സ്വര്‍ണം.. രണ്ടാഴ്ചത്തേക്കെങ്കിലും വില കുതിക്കുമെന്നുറപ്പ്..! സംഭവിച്ചത് എന്ത്? -
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.. മൂന്നാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍, വെള്ളിയ്ക്കും ജീവന്‍വെച്ചു!! -
സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം കുതിച്ചു... പവന് ആഭരണവില 1.25 ലക്ഷം!! വീണ്ടും റെക്കോഡിലേക്ക്? -
സ്വർണത്തിലും വെള്ളിയിലും നിക്ഷേപമാണോ ലക്ഷ്യം? ചാടിക്കേറി ചെയ്യേണ്ട, ഈ 3 ഘടകങ്ങൾ അറിഞ്ഞിരിക്കണം! -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അന്റാർട്ടിക്കയിൽ സ്വർണവും വെള്ളിയും മറഞ്ഞിരിക്കുന്നു? മഞ്ഞ് നീങ്ങിയാൽ അറിയാം, 2300ൽ എളുപ്പമാവും! -
സ്വര്‍ണവിലയിലെ ഇടിവ്.. മാസങ്ങള്‍ കഴിഞ്ഞുള്ള വിവാഹങ്ങള്‍ക്കും ആഭരണം വാങ്ങിവെച്ച് ഉപഭോക്താക്കള്‍ -
സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു; സെന്‍കോയുടെ കല്യാണിന്റേയും ഓഹരി കുതിച്ചു -
സ്വര്‍ണ ഇടിഎഫുകളില്‍ വമ്പന്‍ മാറ്റം; നിക്ഷേപം ഇനി ഭൗതിക സ്വര്‍ണത്തില്‍ അല്ല? സെബിയുടെ നീക്കം











Click it and Unblock the Notifications