സ്വര്‍ണവില കുറയും... രണ്ടു കാര്യങ്ങള്‍ സംഭവിച്ചത് ശുഭ സൂചന; വ്യത്യസ്തമായ വിവരങ്ങള്‍
കൊച്ചി: സ്വര്‍ണവിലയില്‍ അഭൂത പൂര്‍വമായ വര്‍ധനവാണ് കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെയുണ്ടായത്. കണക്കുകള്‍ നോക്കിയാല്‍ 2019ന് ശേഷമാണ് ഈ വര്‍ധന. കൊവിഡ് മഹാമാരി നാശം വിതച്ച കാലത്താണ് എന്ന് പറഞ്ഞാല്‍ കൂടുതല്‍ വ്യക്തമാകും. മാനവസമൂഹം പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ക്കാണ് അന്ന് ലോകം സാക്ഷിയായത്.
ലോകം മൊത്തം അടച്ചിടുക എന്നൊക്കെ പറഞ്ഞാല്‍ സ്വപ്‌നം പോലും കണ്ടിരുന്നില്ല. വിമാനങ്ങളും റോഡ്, റെയില്‍വെ ഗതാഗതങ്ങളും നിലയ്ക്കുകയും ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുകയും ചെയ്ത കാലം. മാത്രമല്ല, പുറത്തിറങ്ങുന്നവര്‍ പോലീസിനെ കണ്ടാല്‍ ഓടുന്ന കാലം, വീട്ടിനകത്ത് പോലും അകലം പാലിച്ചിരുന്ന കാലം... എല്ലാത്തിനും കാരണമായി പറഞ്ഞത് കൊറോണ വൈറസിനെയാണ്.

കൊറോണ വൈറസ് പൂര്‍ണമായി ഇപ്പോഴും അകന്നിട്ടില്ല. ഓരോ ദിവസവും ആയിരക്കണക്കിന് പേര്‍ക്ക് ഇന്ത്യയില്‍ രോഗം ബാധിക്കുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചതു കാരണം ആശങ്ക കുറഞ്ഞു എന്ന് മാത്രം. പക്ഷേ, കൊറോണ വരുത്തിയ സാമൂഹിക-സാമ്പത്തിക മാറ്റം ചെറുതായിരുന്നില്ല. അതിന്റെ പ്രതിഫലം കൂടിയായിരുന്നു സ്വര്‍ണവില വര്‍ധന.
2019ല്‍ സ്വര്‍ണം ഗ്രാമിന് 3000 രൂപയായിരുന്നു. ഇന്ന് 5500 പിന്നിട്ടിരിക്കുന്നു. 83 ശതമനത്തിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ അന്ന് സ്വര്‍ണത്തിന് 1278 ഡോളറായിരുന്നു വില. ഇന്ന് 2000 ഡോളറായി ഉയര്‍ന്നു. ആഗോള തലത്തില്‍ സ്വര്‍ണവില ഉയരുന്നതിന് അനുസരിച്ച് ഇന്ത്യയിലും വില കുത്തനെ കൂടി. അതിന് ഒന്നല്ല, ഒരുപാട് കാരണങ്ങളുണ്ട്.
ആഗോള സ്വര്‍ണവിലയും അമേരിക്കന്‍ ഡോളര്‍ വിനിമയ നിരക്കും ഗുണിച്ച് അതിനോട് നമ്മുടെ രാജ്യത്തെ ഇറക്കുമതി തീരുവ കൂട്ടിയാണ് സ്വര്‍ണവില നിശ്ചയിക്കുക. സ്വര്‍ണവില തീരുമാനിക്കുന്നതില്‍ ഡോളറിന്റെ വില അതീവ പ്രധാന്യമാണെന്ന് ചുരുക്കം. 2019ല്‍ ഡോളറിന് 70 രൂപയായിരുന്നു നിരക്ക്. ഇന്ന് 82 രൂപയിലെത്തിയിരിക്കുന്നു. സ്വര്‍ണവില കൂടാന്‍ ഇതൊരു കാരണമാണ്.
കൊവിഡ് കാലത്ത് എല്ലാ രാജ്യങ്ങളിലും സാമ്പത്തിക അസ്ഥിരത നിലനിന്നിരുന്നു. പല രാജ്യങ്ങളും പ്രതിസന്ധി മറികടക്കാന്‍ കറന്‍സികള്‍ കൂടുതല്‍ അച്ചടിച്ചു. എന്നാല്‍ കൊവിഡ് അകന്നതോടെ ഇത് വലിയ പണപ്പെരുപ്പത്തിന് കാരണമായി. അമേരിക്കയും യൂറോപ്പുമെല്ലാം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി പണപ്പെരുപ്പമാണ്. ഇത് മറികടക്കാന്‍ പലിശ നിരക്ക് ഉയര്‍ത്തി.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സ്വര്‍ണവില ഇനിയും വന്‍തോതില്‍ കൂടാന്‍ സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. അതിന് പ്രധാന കാരണം, ഡോളറിനെ മറ്റു രാജ്യങ്ങള്‍ ആശ്രയിക്കുന്നത് കുറഞ്ഞുവരുന്നു എന്നതാണ്. ഇന്ത്യ വിദേശരാജ്യങ്ങളുമായി ഇടപാട് നടത്തുന്നതിന് രൂപ തന്നെ തിരഞ്ഞെടുക്കുകയാണ്. ഒട്ടേറെ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്.
ചൈനയും ഇന്ത്യയും യുഎഇയും സൗദിയുമെല്ലാം സ്വന്തം കറന്‍സികളിലെ ഇടപാടുകള്‍ക്ക് പ്രാധാന്യം നല്‍കുകയാണ്. ഇന്ത്യയുമായി രൂപയില്‍ ഇടപാട് നടത്താന്‍ 20ഓളം രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇതോടെ ഡോളറിന്റെ അപ്രമാദിത്വം തകരുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവിലയും ഡോളറും തമ്മിലുള്ള ബന്ധം ഇല്ലാതാകും. വില കുതിച്ചുയരുന്ന സാഹചര്യം ഒഴിവാകും.
പണപ്പെരുപ്പം കുറയ്ക്കുന്നത് അമേരിക്കയുടെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇത് പണപ്പെരുപ്പം കുറയുന്നതിന് സഹായിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ഇതുവരെ പലിശ ഉയര്‍ത്തിയ പോലെ ഇനിയും ഉയര്‍ത്തില്ല എന്നാണ് വിവരം. ഒന്നോ രണ്ടു പാദങ്ങള്‍ കൂടി ഉയര്‍ത്തിയ ശേഷം കുറച്ചേക്കും. ഇതോടെ സ്വര്‍ണത്തിലേക്കുള്ള ആകര്‍ഷണം കുറയാനാണ് സാധ്യത.












Click it and Unblock the Notifications