സ്വർണവില 50,000ത്തിലേക്ക് അല്ല..പവൻ വില 1.75 ലക്ഷത്തിലേക്ക്..സാമ്പത്തിക വിദഗ്ധ പറയുന്നു

കഴിഞ്ഞ 10 മാസത്തിനിടയിൽ സ്വർണവില പവന് 37000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ സ്വർണവില ഇനിയും കുറഞ്ഞേക്കുമെന്നും പവന് 70,000 രൂപ വരെ എത്തിയേക്കുമെന്നുമുള്ള പ്രവചനങ്ങൾ സജീവമായി.

എന്നാൽ സമീപകാലത്ത് വില കുറഞ്ഞാലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിൻ്റെ കുതിപ്പ് മുകളിലേക്ക് തന്നെയാണെന്നാണ് പ്രമുഖ ബുള്യൻ ട്രേഡർ ആയ സബീന പറയുന്നത്. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

goldp2

'അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുറഞ്ഞു എന്നത് കൊണ്ട് മാത്രം സ്വർണത്തിൻ്റെ വില ഒറ്റയടിക്ക് ഇല്ലാതാകുകയോ സ്വർണത്തിൻ്റെ പ്രസക്തി നഷ്ടമാകുകയോ ചെയ്യില്ല. സ്വർണവിലയിൽ വലിയൊരു വർധനവാണ് ഉണ്ടായിട്ടുണ്ടായിരുന്നത്. വില ഉയർന്നതിൻ്റെ ചെറിയൊരു ശതമാനം മാത്രമേ കുറഞ്ഞിട്ടുള്ളൂ. പക്ഷേ ആളുകൾ പാനിക് ആവുകയാണ്. സ്വർണത്തിൻ്റെ പ്രസക്തി ഇല്ലാതാകുമോ എന്നൊക്കെയാണ് പേടിക്കുന്നത്. കാരണം എപ്പോഴും മാക്രോ ഫാക്ടേഴ്സ് ഉണ്ടാവും. ഫിനാൻഷ്യൽ ഫാക്ടേഴ്സ് ആണ് ഇതിനെ കൂടുതലായി സ്വാധീനിക്കുക.

ഈ സമീപകാലത്ത് സ്വർണവില കുറയാൻ കാരണമായത് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൻ്റെ ഒരു വായ്പ്പ അവലോകന യോഗം ഉണ്ടായിരുന്നു. ഒക്ടോബറിൽ നടന്ന യോഗത്തിന്റെ മിനിറ്റ്സ് നവംബറിൽ പരിശോധിച്ചപ്പോൾ കണ്ടത് പണപ്പെരുപ്പം കൂടാനുള്ള സാധ്യതയാണ്. ഫെഡിനെ സംബന്ധിച്ച് 2 ശതമാനം ആണ് അവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴുള്ളത് 3.6 ശതമാനമാണ്. ഇത് ഫെഡിൻ്റെ സഹനപരിധിക്ക് അപ്പുറത്താണ്. ഈ സമയത്ത് പലിശ നിരക്ക് അവർ കൂട്ടും. അപ്പോൾ സ്വാഭാവികമായും ഡോളർ കരുത്താകും.

ഡോളർ ശക്തിയാർജ്ജിക്കുമ്പോൾ യുഎസിൻ്റെ ട്രഷറി ഉണ്ട് ബോണ്ടുകൾ ഉണ്ടാവും. അതിൽ നിന്നുള്ള ആദായം കൂടും. ഇതിൽ നിക്ഷേപിക്കുന്നവർക്ക് മികച്ച പലിശ ലഭിക്കും. അതേസമയം സ്വർണം കയ്യിൽ വെച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ നിക്ഷേപകർക്ക് ഒന്നും ലഭിക്കുന്നില്ല . നിരക്ക് ഉയർത്തും എന്ന് മുൻകൂട്ടി മനസിലായാൽ നിക്ഷേപകർ സ്വർണം വിറ്റ് ആദായം കിട്ടുന്ന ബോണ്ടിലേക്ക് മാറും. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ബോണ്ട് യീൽഡ് ഉയരുകയെന്നത് സ്വർണത്തെ സംബന്ധിച്ചിട്ട് ഭയങ്കര നെഗറ്റീവ് ആണ്. അതേസമയം പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം പലിശ നിരക്ക് എപ്പോഴും ഉയർത്തി നിർത്താൻ സാധിക്കില്ല. അത് സ്ഥിരമല്ലെന്ന് സാരം.
കാരണം അവരുടെ സമ്പദ് മേഖലയെ അത് ബാധിക്കും . വളർച്ച ഉണ്ടാവില്ല. ഇപ്പോൾ തന്നെ നിരക്ക് ഉയർത്തിയിട്ട് പോലും ഇല്ല. അതിനിടയിൽ തന്നെ നിരക്ക് ഉയർത്തുമെന്ന ഭീതിയിൽ നിക്ഷേപകർ സ്വർണം വിറ്റഴിക്കുകയാണ്.

എന്തായാലും ഉപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവിലയിൽ തിരുത്തലുകൾ ഉണ്ടാകാം. പക്ഷേ ദീർഘകാലയളവിൽ സ്വർണം ഉയർന്ന് തന്നെ നിൽക്കും. സ്വർണവില ഔണ്‍സിന് 5500 ഡോളർ വരെ പോയിരുന്നു. നിലവിൽ 3600 ഡോളർ പരിധിയിലാണ് നിൽക്കുന്നത്. ഇവിടെ നിന്ന് അങ്ങോട്ട് വലിയൊരു തകർച്ച ഉണ്ടാകില്ല.

അടുത്ത മൂന്ന് മുതൽ ആറ് മാസം വരെ സ്വർണത്തിന് വലിയൊരു കുതിപ്പ് ഉണ്ടാകില്ല. 1.31 ലക്ഷം വരെ പവന് പോയിരുന്നല്ലോ, അത് സംഭവിക്കില്ല. അതേസമയം ദീർഘകാലയളവ് നോക്കുകയാണെങ്കിൽ സ്വർണവില ഒരു വർഷം കൊണ്ട് 1.75 ലക്ഷം വരെ പവന് പോകാനുള്ള സാധ്യത ഉണ്ട്. അതായത് അന്താരാഷ്ട്ര വില ഔണ്‍സിന് 6000 ഡോളർ വരെ', അവർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma