Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വിറ്റ് ഒഴിവാക്കല്ലേ,പഴയ സ്വർണം കൈയ്യിൽ തന്നെ വെച്ചോ..ഉടൻ ലക്ഷങ്ങൾ സമ്പാദിക്കാം

സ്വർണ വിലയിൽ വലിയ ഇടിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി രേഖപ്പെടുത്തുന്നത്. ഇതുവരെ ഏകദേശം 20,000ത്തിന് മുകളിൽ വില കുറഞ്ഞു. ഇന്ന് മാത്രം 10,000ത്തിന് അടുത്ത് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഒരു പവൻ സ്വർണം 1.31 ലക്ഷം രൂപയിലെത്തിയിരുന്നു. അവിടെ നിന്നാണ് ഈ വിലയിടിവ് എന്നതാണ് ശ്രദ്ധേയം. ഇതോടെ വരും ദിവസങ്ങളിലും സ്വർണം കൂപ്പുകുത്തുമോയെന്നതാണ് ആഭരണപ്രേമികളുടെ ചോദ്യം.

ഇപ്പോഴത്തെ വിലയിടിവ് താത്കാലികം മാത്രമായിരിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഒരുപക്ഷെ ഒരാഴ്ച കൂടി ഈ വിലയിടിവ് തുടരാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി. സ്വർണ വ്യാപാരിയായ അരുണ്‍ മാർക്കോസ് സീ ന്യൂസ് മലയാളത്തോട് പങ്കുവെച്ച നിരീക്ഷണം ഇങ്ങനെ.

gold-1770024

'സ്വർണ വിലയിൽ ഇപ്പോൾ കുറവുണ്ടായിട്ടുണ്ടെങ്കിലും, അത് വീണ്ടും തിരിച്ച് നിലവിലുണ്ടായിരുന്നതിനെക്കാൾ വലിയ രീതിയിൽ ഉയരുമെന്നും, 2026 അവസാനത്തോടെ ഒരു ഔൺസ് സ്വർണത്തിന് ഏകദേശം 6,000 ഡോളറിന് മുകളിലേക്ക് വില എത്തുമെന്നുമാണ് സിഐസിസി സെക്യൂരിറ്റീസിന്റെ ഒരു ഗവേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വിലയിടിവ് താൽക്കാലികമാണ്. ചിലപ്പോൾ ഇത് കുറച്ചുകൂടി മുന്നോട്ട് തുടരാനുള്ള സാധ്യതയും നിലനില്ക്കുന്നു. എന്നാൽ അതിന് ശേഷം വിപണി ശരിയാകുകയും, വീണ്ടും വില വർധിക്കുന്ന സാഹചര്യത്തിലേക്ക് സ്വർണം തിരിച്ചു വരുമെന്നും മനസ്സിലാക്കാൻ കഴിയും.

അതുപോലെതന്നെ വെള്ളി വിലയും ഇപ്പോൾ വലിയൊരു ഇടിവ് നേരിടുകയാണ്. എന്നാൽ ആ ഇടിവിൽ നിന്ന് കരകയറുകയും, 2026 അവസാനത്തോടെ വെള്ളി വിലയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്നുമാണ് സൂചനകൾ. വരും ദിവസങ്ങളിൽ വലിയൊരു ഇടിവിന് സാധ്യതയില്ല. ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിലായി സ്വർണവില നിലനിന്നുകൊണ്ട്, വീണ്ടും ഉയർച്ചയിലേക്ക് തിരിച്ചു കയറുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്.

ആഗോള സമ്മർദ്ദങ്ങൾ ഇപ്പോൾ നേരിയ തോതിൽ കുറഞ്ഞിട്ടുണ്ട്. അതോടൊപ്പം, അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിലവിലെ തലവനെ മാറ്റി പുതിയ ആളെ നിയമിക്കാനുള്ള തീരുമാനവും ഇപ്പോഴത്തെ വിലയിടിവിന് ഒരു പ്രധാന കാരണമാണ്. ആളുകൾ കൈവശം ഉണ്ടായിരുന്ന സ്വർണം വിപണിയിൽ വിറ്റഴിക്കുകയാണ്, ഇതും വില കുറയാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇത് വീണ്ടും തിരിച്ചു കയറുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

ഒരുപക്ഷേ, ഒരു ആഴ്ചയോളം കൂടി ഈ വിലയിടിവ് തുടരാനുള്ള സാധ്യതയുണ്ട്. അതിന് ശേഷം പഴയതുപോലെ വില വീണ്ടും ഉയരാൻ സാധ്യതയാണെന്ന് വിപണി വിലയിരുത്തുന്നു. വില കുറഞ്ഞുവെന്നതിനാൽ വ്യാപാരത്തിൽ വലിയ വർധനവൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയും വില താഴേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് പലരും, അതിനാൽ വാങ്ങുന്നവർ കാത്തിരിപ്പ് നിലപാടിലാണ്.

വിൽക്കാൻ ആലോചിക്കുന്നവരിൽ ആശങ്കയും നിലനിൽക്കുന്നു. ഇനി കൂടുതൽ വില കുറയുമോ, അല്ലെങ്കിൽ അതിന് മുമ്പ് എത്രയും വേഗം വിറ്റ് പണമാക്കണോ എന്ന ചിന്തയാണ് പലരെയും അലട്ടുന്നത്. വീണ്ടും വില ഉയരുമെന്ന റിപ്പോർട്ടുകളെ ആശ്രയിച്ച്, തിരിച്ചു കയറാനുള്ള സാധ്യത കണക്കിലെടുത്ത് വിൽപ്പനയ്ക്കെത്തുന്നവരുടെ എണ്ണം ഇപ്പോൾ കുറവാണ്. എങ്കിലും നിരവധി ആളുകൾ എൻക്വയറി നടത്തുന്നുണ്ട്. വിൽപ്പനയുമായി ബന്ധപ്പെട്ടും, വില എങ്ങനെ മാറുമെന്നതുമായി ബന്ധപ്പെട്ടും ആളുകൾ തുടർച്ചയായി ചോദിച്ചുകൊണ്ടിരിക്കുകയാണ്',

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+