സ്വർണ വില 50000ത്തിലെത്തുന്ന കിനാശേരിയല്ലേ സ്വപ്നം? നടക്കുമോ? സാമ്പത്തിക വിദഗ്ധൻ പറയുന്നത് ഇതാണ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഉണ്ടായ ഇടിവിഷ പ്രതീക്ഷ പുലർത്തേണ്ടെന്ന് സാമ്പത്തിക വിദഗ്ധൻ സന്തോഷ് ടി വർഗീസ്. ദീർഘകാലയളവിൽ അല്ലെങ്കിൽ ഒരു സമീപ ഭാവിയിലെങ്കിലും സ്വർണ്ണത്തിന്റെ വിലയിൽ വർദ്ധനവ് തന്നെയാണ് പ്രതീക്ഷിക്കാനാകുകയെന്ന് അദ്ദേഹം വിശദീകരിച്ചു. സീ ന്യൂസ് മലയാളത്തടാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. വായിക്കാം
' കാര്യമായിട്ടുള്ള ഒരു വിലക്കുറവ് സ്വർണ്ണത്തിന്റെ കാര്യത്തിൽ ഉണ്ടാകുമെന്ന് കരുതാൻ കഴിയില്ല. കാരണം, ആഗോള രംഗത്ത് അനിശ്ചിതാവസ്ഥയും സംഘർഷാവസ്ഥയുംനിലനിൽക്കുകയാണ്. ഇപ്പോൾ തുടങ്ങിയ ഈ വിലക്കുറവ് ഒരു താൽക്കാലിക കാര്യം മാത്രായിരിക്കും . ദീർഘകാലയളവിൽ അല്ലെങ്കിൽ ഒരു സമീപ ഭാവിയിലെങ്കിലും സ്വർണ്ണത്തിന്റെ വിലയിൽ വർദ്ധനവ് തന്നെയാണ് നമുക്ക് പ്രതീക്ഷിക്കാനായിട്ട് കഴിയുക.

സ്വർണ വില 1 ലക്ഷം എന്നത് സാധാരണ കാര്യമായിട്ട് ആളുകൾ കണ്ടുതുടങ്ങിയിട്ടുണ്ട്. അത് അങ്ങനെ തുടരാൻ തന്നെയാണ് സാധ്യത. ഈ വില സാധരണക്കാരനെ മാത്രമല്ല ഇടത്തരക്കാരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. വലിയ സ്വർണ നിക്ഷേപകരെ സംബന്ധിച്ച് ആഭരണങ്ങളല്ലാതെ സ്വർണത്തിൽ നിക്ഷേപിക്കാനുള്ള മറ്റ് പല മാർഗങ്ങളും ഉണ്ട്. പക്ഷേ, സാധാരണക്കാരെ സംബന്ധിച്ചും, ഇടത്തരക്കാരെ സംബന്ധിച്ചും ഒക്കെ കുറച്ച് പണം കിട്ടുമ്പോൾ, കുറച്ച് മിച്ചം ഉണ്ടാകുമ്പോൾ, സമ്പാദ്യം ഉണ്ടാകുമ്പോൾ, പെട്ടെന്ന് ഓടിപ്പോയി ഒരു ഗ്രാം അല്ലെങ്കിൽ രണ്ട് ഗ്രാം ഒക്കെ വാങ്ങാനേ അവർക്ക് ഇപ്പോൾ കഴിയുകയുള്ളൂ.
ആഗോള തലത്തിൽ സ്വർണ വില വർധിക്കുകയാണ്. കേന്ദ്ര ബാങ്കുകൾ വലിയ രീതിയിൽ സ്വർണ്ണം വാങ്ങിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ചൈന വാങ്ങുന്നുണ്ട്. മറ്റു രാജ്യങ്ങളെല്ലാം വാങ്ങിച്ചിട്ടുണ്ട്. അവർ വൈവിധ്യവൽക്കരിക്കുകയും ചെയ്യുകയാണ്. അവരുടെ വിദേശനാണ്യം മുമ്പൊക്കെ ഡോളറിൽ ആയിരുന്നു. അല്ലെങ്കിൽ, അമേരിക്കൻ ഗവൺമെൻറ് പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങൾ ആയിരുന്നു. ഇപ്പോൾ, ഈ അമേരിക്ക സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കാരണം, അമേരിക്കയുമായി ബന്ധപ്പെട്ട എല്ലാത്തരം നിക്ഷേപങ്ങളിൽ നിന്നും ലോകത്തിലെ മിക്കവാറും രാജ്യങ്ങളെല്ലാം തന്നെ അവരുടെ നിക്ഷേപം വൈവിധ്യവൽക്കരിക്കുകയാണ്. സ്വാഭാവികമായും ആ വൈവിധ്യവൽക്കരണം നടക്കുമ്പോൾ, ഒരു മുഖ്യ പങ്ക് സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും ഒക്കെയാണ് പോകുന്നത്.
ഡയറക്റ്റ് പർച്ചേസ് വാങ്ങിക്കുകയാണ്. പല രീതിയിലുള്ള വളഞ്ഞ വഴികളിലൂടെയും, പരോക്ഷമായ മാർഗങ്ങളിലൂടെയും, രഹസ്യമായ രീതികളിലൂടെയും ഒക്കെ ഇവർ വാങ്ങിക്കൂട്ടുകയാണ്. ഇതാണ് ഇതിന്റെ വില കുറയാത്തത്. ഈ സാഹചര്യം നിലനിൽക്കുന്നു എന്നുള്ളതുകൊണ്ട്, സ്വർണ്ണവില വർദ്ധിക്കാൻ തന്നെയാണ് സാധ്യത.
ഇന്ത്യൻ രൂപയുടെ മൂല്യം അനുദിനം കുറയുന്ന ചിത്രമാണ് നമുക്ക് കാണാനായിട്ട് കഴിയുന്നത്. കുറച്ച് നാൾ കഴിഞ്ഞാൽ മൂല്യം കൂടുമെന്നാണ് നമ്മൾ മനസ്സിലാക്കുന്നത്.എന്നിരുന്നാലും ആഗോളതലത്തിൽ സാഹചര്യങ്ങൾ മോശമായി വരികയാണ്. മാത്രമല്ല, ഇന്ത്യയുടെ സാമ്പത്തിക വളർച്ച 4% ആണ്. അത് നാളെ പുറത്തിറങ്ങുന്ന കണക്ക് പ്രകാരം 8% ആകും എന്നൊക്കെ പറയുന്നുണ്ടെങ്കിൽ പോലും, അതല്ല, ഒരു ഒരു അനുഭവതലത്തിലെ ചിത്രം.അതുകൊണ്ടാണ് ഐഎംഎഫ് അടക്കം ഇന്ത്യയുടെ വളർച്ചാ നിരക്കിനെ വളരെ ജാഗ്രതയോടെ മാത്രമേ അതിനെ കാണാൻ കഴിയൂ എന്ന് പറഞ്ഞത്. ഗ്രേഡിങ് അവർ കുറച്ചു വെച്ചിരിക്കുകയാണ്.
യുഎസ് ഇറാനുമായിട്ട് പുതിയ സംഘർഷം ഉണ്ടായി കഴിഞ്ഞാൽ, അത് ചിലപ്പോൾ മേഖലയിൽ തന്നെ മൊത്തത്തിൽ ഒരു പ്രശ്നം സൃഷ്ടിച്ചേക്കാം. അമേരിക്ക അല്ല, റഷ്യ എങ്ങനെയായിരിക്കും അതിനോട് പ്രതികരിക്കുക എന്നുള്ളതൊക്കെ നമുക്ക് കാത്തിരുന്ന് മാത്രമേ കാണാൻ കഴിയൂ. അപ്പൊ, സംഘർഷ സാധ്യത നന്നായി നിലനിൽക്കുകയാണ്. അതുകൊണ്ട്, ഈ വിലയിൽ ഇത് സ്ഥിരപ്പെടുമെന്ന് ആരും തന്നെ പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല. ഇത് വർദ്ധിക്കാൻ തന്നെയാണ് സാധ്യത. എന്തായാലും സ്വർണം രണ്ട് ലക്ഷം ഉടൻ ആകില്ല. പക്ഷെ ഒന്നരലക്ഷം പ്രതീക്ഷിക്കാം. ആ വില പതുക്കെ, പതുക്കെ വർദ്ധിക്കാൻ തന്നെയാണ് സാധ്യത'












Click it and Unblock the Notifications