സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും വില ഇപ്പോഴും ഉയർന്ന് നിൽക്കുകയാണ്.ഒരു പവൻ വാങ്ങാൻ ഇപ്പോഴും 1.30 ലക്ഷം നൽകേണ്ടതുണ്ട്. അതേസമയം വില ഈ നിലയിൽ തുടരുന്നതോടെ പല സ്വർണക്കടകളും അടച്ച് പൂട്ടേണ്ട സാഹചര്യത്തിലെത്തിയിരിക്കുകയാണെന്ന് പറയുകയാണ് ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്ര. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക്
മൂന്നാല് ദിവസമായിട്ട് വില കുറയുമ്പോൾ സംഭവിക്കുന്നത് ഇനിയും കുറയാം എന്നുള്ളൊരു ധാരണ ആൾക്കാരുടെ മനസ്സിൽ വരും. അപ്പോൾ കുറച്ചുകൂടെ കാത്തിരിക്കാം എന്നായിരിക്കും ചിന്ത. ആ രീതിയിൽ കുറേ പേര് നോക്കും ,കുറേ പേര് കുറഞ്ഞു നിൽക്കുകയാണല്ലോ എന്നാൽ പിന്നെ പോയി വാങ്ങിയേക്കാം എന്ന് ചിന്തിക്കുന്നവരുണ്ട്. അതുകൊണ്ട് ചെറിയ തോതിൽ വിൽപന നടക്കുന്നുണ്ട്. പക്ഷേ ഈ വില കുറവ് സ്ഥിരമായി നിൽക്കുമോ എന്നതിനെ പറ്റി നമുക്ക് സംശയമുണ്ട് .

കച്ചവടക്കാരെ സംബന്ധിച്ചോളം വില കുറച്ചുകൂടി കുറഞ്ഞ് ശരാശരി നിലയിൽ നിൽക്കണം എന്നതാണ്. കാരണം പൊതുജനങ്ങളെ സംബന്ധിച്ചെടുത്തോളം ഇത് താങ്ങാൻ പറ്റുന്ന ഒരു വിലയല്ല. ക്രയവിക്രയം നടക്കണമെങ്കിൾ വില കുറഞ്ഞേ മതിയാകൂ. യുദ്ധം പോലുള്ള സാഹചര്യങ്ങളാണ് വില ഉയർത്തുന്നത്. എന്നാൽയുദ്ധ സാഹചര്യങ്ങളിലൊക്കെ കുറച്ച് അയവ് വന്നിട്ടുണ്ട്.
കേരളത്തിൽ വിൽക്കുന്ന സ്വർണാഭരണങ്ങളിൾ ഭൂരിഭാഗവും ബോംബെ, കൽക്കത്ത, രാജസ്ഥാൻ തുടങ്ങിയ അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഹോൾസെയിൽ ആയിട്ട് കൊണ്ടുവരുന്നതാണ്. അതുപോലെതന്നെ തൃശ്ശൂർ, കോഴിക്കോട് മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഹോൾസെയിലേഴ്സും സപ്ലൈ ചെയ്യുന്നുണ്ട്. സ്വാഭാവികമായും പ്രാദേശികമായുള്ള സ്വർപ്പണിക്കാരുടെ പണികൾ നിന്നതുകൊണ്ട് പലരും ഈ രംഗത്തുനിന്ന് പോയി മറ്റ് ജോലികളിലേക്ക് പോയി. പ്രതിസന്ധിയെ തുടർന്ന് സ്വർണക്കടകൾ പലതും പൂട്ടിയിട്ടുണ്ട് ഇനിയും പൂട്ടുകയും ചെയ്യും. കാരണം പിടിച്ചു നിൽക്കാൻ പറ്റില്ല. ബാങ്കിൽ നിന്നും വലിയ തുകയ്ക്ക് ലോണെടുത്ത് കച്ചവടം നടത്തുന്നവരെ സംബന്ധിച്ചൊക്കെ പിടിച്ച് നിൽക്കുക അത്ര എളുപ്പമല്ല.
ചെറിയ കടക്കാരെല്ലാം ലൈറ്റ് വെയിറ്റിലേക്ക് മാറണം. എന്നാലെ പിടിച്ച് നിൽക്കാനാകൂ. പക്ഷെ വലിയ കോർപറേറ്റ് കടകളൊന്നും അത് വിൽക്കില്ല. 300 മില്ലിയുടേയും 500 മില്ലിയുടേയും ഒക്കെ മാലകളുണ്ട്. കണ്ടാൽ അത്ഭുതം തോന്നും എങ്ങനെ ഇത് ഉണ്ടാക്കുന്നതെന്ന്. അതുപോലെതന്നെ കമ്മൽ മോതിരങ്ങൾ എല്ലാം 200 മില്ലി, 100 മില്ലി വരെയുള്ള മോതിരങ്ങൾ ഉണ്ട്. ആഭരണങ്ങൾ ലൈറ്റ് വെയിറ്റിലേക്ക് മാറിയാൽ ഇടത്തരം കൊച്ചു കച്ചവടക്കാർക്ക് ഇനി സെയിൽ കിട്ടുകയുള്ളൂ. അത് മാത്രവുമല്ല പണ്ടുള്ളതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ 22 കാരറ്റ് , 18 കാരറ്റ്, 14 കാരറ്റ് എന്നതൊന്നും ആളുകൾക്കൊരു പ്രശ്നമല്ല. ഒൻപത് കാരറ്റിലേക്ക് വരെ ആളുകൾ ആഭരണങ്ങൾ ഉണ്ടാക്കുന്നു.
ഈ ഒൻപത് കാരറ്റ് എന്ന് പറയുന്നത് പണ്ട് ഇംഗ്ലണ്ടിൽ മാത്രമേ ഉള്ളൂ (ഇന്ന് ഒരു പവൻ 9 കാരറ്റിന് കേരളത്തിൽ 50,000ത്തിന് അടുത്താണ് പവൻ വില). ഇപ്പോൾ കേരളത്തിലും 22 ഉം 18 ഉം ഇനി ഒമ്പതും വരാൻ പോകുന്നു.വില ഭയങ്കരമായിട്ട് അമിതമായി കൂടി നിൽക്കുമ്പോൾ അവർക്ക് താങ്ങാവുന്ന ഒരു റേറ്റിലേക്കുള്ള ആഭരണങ്ങളിലേക്ക് മാറാൻ ഒരു വിമുഖത കാണുന്നില്ല .എല്ലാം ലൈറ്റ് വെയിറ്റിലേട്ട് ആകാൻ തുടങ്ങിയിട്ടുണ്ട് .
പഴയ സ്വർണങ്ങൾ എടുക്കുന്ന കുറേ കടകൾ ഇപ്പോൾ അനധികൃതമായി വന്നിട്ടുണ്ട് .അവര് ജനങ്ങളെ ഭയങ്കരമായിട്ട് പറ്റിക്കുന്നുണ്ട്. പുതിയ ആഭരണങ്ങൾ ഒന്നും അവരുടെ കൈയ്യിൽ ഇല്ല, പഴയത് മാത്രം എടുക്കുന്ന കടകളായിട്ട് ഇരിക്കുന്നവരുണ്ട്. നികുതിയൊന്നും ഇവർ കൊടുക്കുന്നില്ല. ഇത്തരം കടകൾക്കെതിരെ അസോസിയേഷൻ നടപടി സ്വീകരിക്കും', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications