Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില വീണ്ടും താഴേക്ക്; ഈ പോക്ക് 80000ത്തിലേക്ക് എത്തുമോ?പവൻ നിരക്ക് അറിയാം

സംസ്ഥാനത്ത് ആഭരണപ്രേമികളുടെ പ്രതീക്ഷകൾ ഇരട്ടിപ്പിച്ച് സ്വർണ വില വീണ്ടും താഴേക്ക്. ഇന്ന് രാവിലേയും ഉച്ചയ്ക്കുമായി രണ്ട് തവണയാണ് വില കുറഞ്ഞത്. ഇതോടെ തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്.

രാവിലെ പവൻ വിലയിൽ 240 രൂപയുടേയും ഗ്രാമിന് 30 രൂപയുടേയും കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ പവൻ വില 99640 രൂപയും ഗ്രാം വില 12,455 രൂപയായി. 18 കാരറ്റ് സ്വർണത്തിന് 10240 രൂപയും 14 കാരറ്റ് സ്വർണത്തിന് 7975 രൂപയുമായിരുന്നു വില. ഉച്ചയോടെ പവന് ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്.99,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 12,395 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

gold-17

ഇനി കുറയുമോ അതോ കൂടുമോ?

സ്വർണ വിലയിൽ ഈ വർഷം അഭൂതപൂർവ്വമായ കുതിപ്പാണ് ഉണ്ടായത്. വിലയിൽ 65-70% വർദ്ധനവ് രേഖപ്പെടുത്തി. 1979-ന് ശേഷമുള്ള ഏറ്റവും മികച്ച വാർഷിക പ്രകടനമാണിത്. മിഡിൽ ഈസ്റ്റ്, റഷ്യ-യുക്രെയ്ൻ, യുഎസ്-വെനസ്വേല സംഘർഷങ്ങൾ പോലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ, സെൻട്രൽ ബാങ്കുകളുടെ വലിയ തോതിലുള്ള ശേഖരണം; സ്വർണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപം, ദുർബ്ബലമായ ഡോളർ പണപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷ തുടങ്ങിയ ഘടകങ്ങളെല്ലാം സ്വർണ വിലയെ വലിയ തോതിൽ സ്വാധീനിച്ചു.

വർഷാവസാന ലാഭമെടുപ്പ്, ഭൗമരാഷ്ട്രീയ ചർച്ചകളിലെ പുരോഗതിയെത്തുടർന്നുണ്ടായ സുരക്ഷിത നിക്ഷേപ ആവശ്യം കുറഞ്ഞത്, അവധിക്കാലത്തെ കുറഞ്ഞ വ്യാപാരം എന്നിവയാണ് ഇപ്പോഴത്തെ വിലക്കിഴിവിന് വഴിവെച്ചത്. വില കുറയുന്ന സാഹചര്യത്തിൽ വലിയ ഇടിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഭരണപ്രേമികൾ. എന്നാൽ ഇപ്പോഴത്തെ ഇടിവ് താത്കാലികമായിരിക്കുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

മിഡിൽ ഈസ്റ്റ്, റഷ്യ-യുക്രെയ്ൻ, യുഎസ് സംഘർഷങ്ങൾ പോലുള്ള ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങൾ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള സ്വർണത്തിൻ്റെ പെരുമ ഉയർത്താൻ തന്നെയാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല. സെൻട്രൽ ബാങ്കുകളുടെ ഉയർന്ന വാങ്ങലുകളും, ഗോൾഡ് ഇടിഎഫുകളിലെ തുടർച്ചയായ നിക്ഷേപവും വിലക്കയറ്റത്ത് വഴിവെക്കും..

ദുർബലമായ യുഎസ് ഡോളർ, കുറഞ്ഞ പണപ്പെരുപ്പം കാരണം ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ, പരമ്പരാഗത ആസ്തികളിൽ നിന്നുള്ള വൈവിധ്യവൽക്കരണം എന്നിവയും വിലവർധനവിന് പ്രധാനമാണ്. 2026 ഓടെ ഒരു ഔൺസിന് 4,900-നും 6,000-നും ഇടയിലോ അതിൽ കൂടുതലോ വിലയെത്താമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്.

കേരളത്തിലും വില കുതിക്കും

നിലവിൽ ഒരു ലക്ഷത്തിൽ താഴെയാണ് സ്വർണ വിലയെങ്കിലും വൈകാതെ തന്നെ സംസ്ഥാനത്ത് സ്വർണം പുതിയ റെക്കോഡുകൾ സൃഷ്ടിച്ചേക്കും. ആഗോള തലത്തിൽ വില ഉയരുന്നത് കേരളത്തിലെ വിപണിയേയും സ്വാധീനിക്കും. ഔണ്‍സിന് വില 5000 ഡോളറിലേക്ക് എത്തിയാൽ സ്വാഭാവികമായി സ്വർണ വില 1.25 ലക്ഷം വരെ എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പവൻ വില മാത്രമാണിത്. ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്ത് ഒന്നരലക്ഷം കൊടുക്കാതെ ഒരു പവൻ കൈയ്യിൽ കിട്ടില്ല. അതായത് സാധാരണക്കാരനെ സംബന്ധിച്ച് ഇനി സ്വർണം സ്വപ്നം പോലും കാണാനാവില്ലെന്ന് സാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+