Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ വില ഇന്ന് മൂക്കും കുത്തി താഴേക്ക്; 86,840 രൂപയ്ക്കും ഇന്ന് ഒരു പവൻ വാങ്ങാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞെങ്കിലും പലിശപ്പേടിയാണ് ഇന്ന് സ്വർണ വിപണിക്ക് തിരിച്ചടിയായത്. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതോടെ കേരളത്തിലും വില കുറയുകയായിരുന്നു.

പശ്ചിമേഷ്യൻ സംഘർഷം വീണ്ടും കടുത്തതോടെ എണ്ണ വില ഉയർന്നത് സ്വർണ വില വീണ്ടും കുറയാൻ കാരണായിരുന്നു. എന്നാൽ സംഘർഷത്തിന് താത്കാലിക വിരാമം എന്ന സൂചനകൾ ക്രൂഡ് ഓയിൽ വില താഴ്ത്തി. ഇന്നും ക്രൂഡ് വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 87.22 ഡോളറിലെത്തി.കഴിഞ്ഞ ആഴ്ച 100 ഡോളറിന് മുകളിലെത്തിയ വിലയാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് പതിച്ചത്. ക്രൂഡ് വില വീണത് സ്വർണത്തിന് തിരിച്ചടിയായി.

goldratotoday2-

യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്വ് പണപെരുപ്പത്തെ പിടിച്ചുകെട്ടാൻ പലിശ നിരക്ക് കൂട്ടിയേക്കുമെന്ന പ്രതീതി ശക്തമായതാണ് സ്വർണത്തിൽ നിന്നും വ്യതിചലിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔണ്‍സിന് 4045.20 ഡോളറായി.

കേരള വിപണിയിൽ ഇന്ന് 13215 രൂപയാണ് 22 കാരറ്റ് ഒരു ഗ്രാമിന് വില. ഇന്നലെ 13370 രൂപയായിരുന്നു. അതേസമയം പവൻ വില 1,05,720 രൂപയായി. 18 കാരറ്റിന് 10855 രൂപയാണ് ഗ്രാം നിരക്ക്. പവന് 86,840 രൂപ കൊടുക്കണം.

ഇനി എന്ത്?

പശ്ചിമേഷ്യൻ സംഘർഷത്തിന് താത്കാലിക ആശ്വാസം ഉണ്ടായെങ്കിലും കഴിഞ്ഞ ദിവസം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ച നിക്ഷേപകെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. നേരത്തേ ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും ഇറാന് മേൽ അക്രമം കടുപ്പിച്ചത്. ഇതിനിടയിൽ എണ്ണക്കപ്പൽ ആക്രമിച്ച യുക്രൈന് നേരെ റഷ്യൻ പിന്തുണയോടെ ഇറാൻ തിരിച്ചടിക്കുമോയെന്ന ആശങ്കയും ശക്തമാണ്. യുദ്ധം വീണ്ടും കനത്താൽ പണപ്പെരുപ്പ ഭീതി ഉയരും. ഈ സാഹചര്യത്തിൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് പലിശ നിരക്ക് വലിയ തോതിൽ ഉയർത്തിയേക്കും.
പലിശ നിരക്ക് കൂട്ടിയാൽ യു.എസ് ഡോളർ ശക്തിപ്പെടും. ഇത് അന്താരാഷ്ട്ര വിപണിയിൽ ഡോളർ ഉപയോഗിച്ചുള്ള സ്വർണ വാങ്ങലുകൾ ചിലവേറിയതാക്കും. സ്വാഭാവികമായും പലിശ ലഭിക്കുന്ന മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് സ്വർണത്തിൻ്റെ പെരുമ ഇടിയും.

സ്വർണം ഒരു ലക്ഷത്തിന് താഴേക്ക് പോകുമോ?

അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞാൽ സ്വാഭാവികമായും കേരളത്തിലെ സ്വർണ വിലയിലും ഇത് പ്രതിഫലിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ പവന് 1.10 ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വർണം ഇതുവരേയും തിരിച്ച് ഉയർന്നിട്ടില്ല. നിലവിൽ 1.06 ലക്ഷത്തിലാണ് പവൻ വ്യാപാരം പുരോഗമിക്കുന്നത്. പലിശ നിരക്ക് ഉയർത്തിയാൽ ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പതിക്കുമെന്ന് തന്നെയാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ വില ഒരു ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അപ്പോഴും വില 80,000ത്തിന് താഴേക്ക് പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+