Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്വർണം വാങ്ങി വെച്ചിട്ടുണ്ടോ? പണി കിട്ടും..ഇക്കാര്യം സംഭവിച്ചാൽ വില മൂക്കും കുത്തി താഴേക്ക് വീഴും'

സ്വർണ വില ഇന്നും കുറഞ്ഞെങ്കിലും ഇപ്പോഴും 1.10 ലക്ഷത്തിന് മുകളിൽ തന്നെയാണ് പവൻ വില. ഇനി സ്വർണം താഴേക്ക് വരില്ലേയെന്നതാണ് പ്രധാനചോദ്യം. എന്തായാലും ആഭരണപ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ് പങ്കുവെയ്ക്കുന്നത്. സീ ന്യൂസ് മലയാളം ചർച്ചയിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

'പവൻ വില 2 ലക്ഷത്തിൽ എത്തുമെന്ന് കരുതുന്നില്ല. എങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് ഈ സ്വർണത്തിന്റെ വില വർധിക്കുന്നതായിട്ടാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ മാത്രമല്ല, ലോകവിപണിയിലും അങ്ങനെ തന്നെയാണ്. സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥ, ഭൗമരാഷ്ട്രീയ രംഗത്ത് തുടരുന്ന സംഘർഷാവസ്ഥ എന്നിവയെല്ലാമാണ് ലോകവിപണയിൽ വില ഉയരാൻ കാരുണമാകുന്നത്. നമ്മുടെ രാജ്യത്തെ സാഹചര്യവും മോശമായി വരികയാണല്ലോ. നമ്മുടെ രൂപയുടെ മൂല്യം അനുദിനം കുറയുന്നു,പണപ്പരിപ്പം വർദ്ധിക്കുന്ന സ്ഥിതി വരുന്നു, എണ്ണയുടെ വില ആഗോള വിപണിയിൽ തന്നെ അത് വീണ്ടും വർധിക്കുകയാണ്.ഇതെല്ലാം തന്നെ കൂടിച്ചേരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്.

goldh-1

ഇറാൻ സംഘർഷമാണ് മറ്റൊന്ന്. ട്രംപും ഇറാനും ചർച്ചകളുമായി മുന്നോട്ടു പോവുകയാണ്. പക്ഷേ ഇപ്പോൾ ഒരു പുതിയ പ്രതിസന്ധി ആ കാര്യത്തിൽ ഉണ്ടായിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഇപ്പോൾ ഇസ്രയേൽ പ്രധാനമന്ത്രിയുമായിട്ടും ഒരു അഭിപ്രായ വ്യത്യാസം അമേരിക്കക്ക് ഉണ്ടാകുന്നു എന്ന വാർത്തകളാണല്ലോ പുറത്തുവരുന്നത് . ഇറാൻ മുന്നോട്ടു വെച്ചിരിക്കുന്ന ഒരു പ്രധാനപ്പെട്ട നിബന്ധന ഈ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം ഉണ്ട് .അപ് ഇത് രണ്ടുംകൂടെ ഒന്നിച്ച് ഒരു പാക്കേജ് എന്ന രീതിയിലാണ് ഇറാൻ മുന്നോട്ടു വെക്കുന്നത്. പക്ഷേ ഇസ്രായേലിനെ സംബന്ധിച്ച് ഹിസ്ബുള്ളയെ തകർക്കുക എന്നുള്ളത് അവരുടെ ഒരു ലക്ഷ്യമാണ്. അത് അവരുടെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഒരു ഭീഷണയാണ് എന്നാണ് അവർ വിലയിരുത്തുന്നത്. അവര അതിനെ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല. പക്ഷേ ആ കാര്യത്തിൽ ഒരു വിട്ടുവീഴ്ച ഉണ്ടായെങ്കിൽ മാത്രമേ ഒരു കരാറിലേക്ക് കടക്കാൻ തങ്ങൾക്ക് കഴിയൂവെന്ന നിലപാടാണല്ലോ ഇറാൻ സ്വീകരിക്കുന്നത്. അപ്പോൾ ഇതെല്ലാം തന്നെ കൂടിച്ചേർന്ന് ഇപ്പോൾ പുതിയ ഒരു അനിശ്ചിതാവസ്ഥ ഈ മേഖലയിലൊക്കെ ഉണ്ടായിരിക്കുകയാണ്. അപ്പോ ഇതെല്ലാം തന്നെ എങ്ങനെ പരിഹരിക്കപ്പെടും എന്നുള്ളതിനെ ആശ്രയിച്ചായിരിക്കും സ്വർണത്തിന്റെ വില.

കരാർ കരാർ ഉണ്ടായി കഴിഞ്ഞാൽ തന്നെ തീർച്ചയായും സ്വർണത്തിൻ്റെ വില കുറയാനാണ് സാധ്യത. മറ്റ് സമ്പത്ത് വ്യവസ്ഥയിലും ഡോളറിലും അല്ലെങ്കിൽ ബോണ്ട് വിപണിയിലും ഒക്കെ പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് സ്വർണത്തിലേക്ക് ആൾക്കാർ നിക്ഷേപം നടത്തുന്നത്. ആ പ്രശ്നം അവസാനിക്കുകയാണെങ്കിൽ ഇപ്പോൾ സ്വർണത്തിലേക്ക് പോയിട്ടുള്ള ഈ നിക്ഷേപം എല്ലാം തിരിച്ച് സമ്പത്ത് വ്യവസ്ഥയിലേക്കും ഡോളറിലേക്കും അല്ലെങ്കിൽ ഈ ബോണ്ട് വിപണിയിലേക്കും ഒക്കെ തിരിച്ചു പോകും. അപ്പോൾ സ്വാഭാവികമായും സ്വർണത്തിന്റെ വില കുറയും. ലോകഭൗമരാഷ്ട്രീയ രംഗത്ത് എപ്പോഴാണോ സ്ഥിതിഗതികൾ ശാന്തമാകുന്നത് അപ്പോൾ അപ്പോൾ തീർച്ചയായും സ്വർണ്ണത്തിന്റെ വില കുറയും. അത് കുറയാതിരിക്കാൻ കഴിയില്ല.

അതേസമയം ആഗോള വ്യാപാര രംഗത്ത് ട്രംപിൻ്റെ ചില നയങ്ങളെ തുടർന്നുണ്ടായിട്ടുള്ള ആ പ്രതിസന്ധി ലോകത്തുള്ള മുഴുവൻ കേന്ദ്ര ബാങ്കുകളേയും സെൻട്രൽ ബാങ്കുകളെയും യഥാർത്ഥത്തിൽ ഒരു ഒരു ആശയകുഴപ്പത്തിൽ ആക്കിയിട്ടുണ്ട് .അമേരിക്കയെ അത്രകണ്ട് വിശ്വസിക്കാൻ കഴിയില്ല എന്ന ഒരു ഒരു അഭിപ്രായം ഈ ലോകത്തിലെ മറ്റു രാജ്യങ്ങളുടെ എല്ലാം സെൻട്രൽ ബാങ്കുകൾക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവരെല്ലാം തന്നെ ഡോളറിലും ഡോളർ അധിഷ്ഠിതമായിട്ടുള്ള മറ്റ് ആസ്ഥികളിലും ഒക്കെ അവർ വലിയ രീതിയിൽ നിക്ഷേപിച്ചിരുന്നു. അതിൽ നിന്നെല്ലാം അവരുടെ നിക്ഷേപം അവർ പിൻവലിച്ച് സ്വർണത്തിലേക്ക് വഴിമാറ്റുന്ന ഒരു ചിത്രവും കൂടി നമ്മൾ കാണുന്നുണ്ട്. സ്വർണത്തിന്റെ വില വർധിക്കുന്നതിന് അതും ഒരു കാരണമാണ്.

വലിയ രീതിയിലാണ് ചൈന അടക്കമുള്ള മറ്റ യൂറോപ്യൻ രാജ്യങ്ങൾ എല്ലാം തന്നെ അമേരിക്കൻ സമ്പത്ത് വ്യവസ്ഥയുമായി ബന്ധപ്പെട്ട ആസ്തികളിൽ നിന്ന് ഈ നിക്ഷേപം ഇങ്ങനെ സ്വർണ്ണത്തിലേക്ക് വഴിമാറ്റുന്നത്. ആഗോള സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾ ഒക്കെ തന്നെ അവസാനിച്ചാലും ഈ ഒരു പ്രവണത ഒരുപക്ഷേ ചിലപ്പോൾ കുറച്ചു നാളുകൂടി തുടർന്നേക്കാം. കാരണം അമേരിക്ക എത്രകണ്ട് വിശ്വസിക്കാൻ കഴിയും എന്നുള്ള കാര്യത്തിൽ ഒരു പ്രശ്നമുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+