സ്വർണവില ഇന്ന് ഞെട്ടിച്ചു, 22 കാരറ്റ് പവൻ വിലയിൽ വൻ കുതിപ്പ്, ഇനി മുകളിലേക്ക്?
ആഭരണപ്രേമികളെ ഞെട്ടിച്ച് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞതും ഡോളർ മൂല്യം ഇടിഞ്ഞതുമാണ് സ്വർണത്തിന് അനുകൂലമായത്. അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നത് കേരളത്തിലും വില കൂടാൻ കാരണമായി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്വ് ബുധനാഴ്ച പലിശ നിരക്ക് ഉയർത്തിയിരുന്നു. 25 ബേസിസ് പോയിൻ്റാണ് വർധിച്ചത്. പിന്നാലെ സ്വർണ വില കുറയുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പശ്ചിമേഷ്യൻ സംഘർവും ക്രൂഡ് വിലയിലെ ചാഞ്ചാട്ടവും വിപണിയെ സ്വാധീനിച്ചു.

വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ ഒരു ഔണ്‍സ് സ്വർണത്തിന് 4355 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം കേരളത്തിൽ ഇന്ന് 22 കാരറ്റിന് ഗ്രാമിന് 145 രൂപയാണ് വർധിച്ചത്. 14,155 രൂപയാണ് ഇന്നത്തെ വില. അതേസമയം പവൻ വില 1160 രൂപ വർധിച്ച് 1,13,240 രൂപയായി. 14 കാരറ്റിന് ഇന്ന് ഗ്രാമിന് 9060 രൂപയാണ്, പവൻ വില 72,480 രൂപയും. അതേസമയം 9 കാരറ്റിന് ഇന്ന് 60 രൂപ ഉയർന്ന് ഗ്രാമിന് 5840 രൂപയായി. പവന് 46,720 രൂപയും.
കേരളത്തിൽ ഇന്നലത്തെ വില ഇങ്ങനെ
22 കാരറ്റ് ഗ്രാം - 14,010, പവൻ - 1,12,080
18 കാരറ്റ്: ഗ്രാം - 11,510, പവൻ - 92,080
14 കാരറ്റ്: ഗ്രാം - 8,965, പവൻ - 71,720
9 കാരറ്റ്: ഗ്രാം - 5,780, പവൻ - 46,240
സ്വർണം ഇനിയും കുതിക്കും?
യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെ കേരളത്തിൽ സ്വർണ വില ഒരു ലക്ഷത്തിന് താഴേക്ക് പതിക്കുമെന്നായിരുന്നു പ്രവചിക്കപ്പെട്ടത്. ബുധനാഴ്ച നിരക്ക് ഉയർത്തിയതിന് പിന്നാലെ വിലയിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം ഇന്ന് വില ഉയർന്നതോടെ സ്വർണം ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
പലിശനിരക്ക് ഉയർത്തിയത് സ്വർണ വിലയുടെ കുതിപ്പിനെ പിടിച്ചുകെട്ടില്ല. നേരിയ തോതിലുള്ള തിരുത്തലുകൾ പ്രതീക്ഷിക്കാമെങ്കിലും സ്വർണം മുകളിലേക്ക് തന്നെ കുതിക്കുമെന്നും ഇവർ പറയുന്നു. രാജ്യാന്തര വിപണിയിൽ 4300 ഡോളർ എന്ന പ്രതിരോധം ഭേദിച്ചതോടെ വൈകാതെ തന്നെ സ്വർണം 4500 ഡോളറിന് മുകളിലേക്ക് എത്താനുള്ള സാധ്യത ഇവർ തള്ളിക്കളയുന്നില്ല.
രാജ്യാന്തര വിപണിയിൽ വില ഉയർന്നാൽ കേരളത്തിലും വില വർധിക്കും. വൈകാതെ തന്നെ പവൻ വില 1.15 ലക്ഷവും പിന്നാലെ 1.20 വക്ഷവും ആകുമെന്ന വിലയിരുത്തലുകളുണ്ട്. അതേസമയം ഈ വർഷം 2 ലക്ഷം വരെ വില ഉയർന്നേക്കുമെന്ന പ്രവചനങ്ങൾ സാമ്പത്തിക വിദഗ്ധർ തിരുത്തി. ഈ വർഷം പരമാവധി വില 1.25 ലക്ഷം വരെയാണ് പലരും സാധ്യത കൽപ്പിക്കുന്നത്.
അതേസമയം അടുത്ത വർഷം അവസാനത്തോടെ രാജ്യാന്തര വിപണിയിൽ സ്വർണ വില 5400 ഡോളറിലേക്ക് കുതിക്കുമെന്നാണ് ഗോൾഡ്മാൻ സാച്ചസ് പ്രവചിക്കുന്നത്. അത്തരമൊരു വർധനവ് ഉണ്ടായാൽ കേരളത്തിലും സ്വർണ വിലയിൽ വലിയ വർധനവ് ഉണ്ടാകും. അതായത് പവൻ വില 1.40 ലക്ഷം വരെ ആയേക്കും. ഇത് പവൻ വില മാത്രമാണ്. ഇതിനൊപ്പം പണിക്കൂലിയും ജി എസ് ടിയുമെല്ലാം ചേരുമ്പോൾ വില 1.50 ലക്ഷത്തിന് മുകളിലേക്ക് പോയേക്കും.
അതിനിടെ വില വർധനവിൽ ആഭരണപ്രേമികളെ പോലെ തന്നെ ചെറുകിട വ്യാപാരികളുടേയും വലിയ നിരാശയാണ് പങ്കുവെയ്ക്കുന്നത്. സ്വർണ വില ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർന്നതോടെ വലിയ നഷ്ടമാണ് വ്യാപാരത്തിൽ ഉണ്ടായതെന്നും വില ഒന്നരലക്ഷം കടന്നാൽ ജ്വല്ലറികൾ പൂട്ടേണ്ടി വരുമെന്നും ഇവർ പറയുന്നു.


Click it and Unblock the Notifications
