Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില കൂടുമോ? രണ്ട് സാധ്യത, ക്രൂഡ് ഓയില്‍ ഉയരുമ്പോള്‍ മഞ്ഞലോഹം മാറുന്നത് ഇങ്ങനെ

പശ്ചിമേഷ്യയിലെ സംഘര്‍ഷം കാരണം ക്രൂഡ് ഓയില്‍ വില വന്‍ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 100 ഡോളര്‍ പിന്നിട്ട് കുതിച്ചു. എണ്ണ വില കൂടുമ്പോള്‍ എല്ലാ മേഖലയിലും വില വര്‍ധിക്കുമെന്നതാണ് പ്രധാന മാറ്റം. അതോടെ പണപ്പെരുപ്പം ശക്തമാകുമോ എന്ന ആശങ്ക വിപണിയില്‍ ഉയരും. വിപണിയിലെ ഓരോ കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു രംഗത്തെ മാറ്റം മറ്റു മേഖലയിലും പ്രതിഫലിക്കും.

വിജയ് 6 ദിവസം ലണ്ടനില്‍; ഭാര്യ സംഗീതയെ കാണുമോ? ഉറ്റുനോക്കി ആരാധകര്‍, സ്വര്‍ണ മോതിരം പദ്ധതി മാറ്റി
വിജയ് 6 ദിവസം ലണ്ടനില്‍; ഭാര്യ സംഗീതയെ കാണുമോ? ഉറ്റുനോക്കി ആരാധകര്‍, സ്വര്‍ണ മോതിരം പദ്ധതി മാറ്റി

എണ്ണവില കൂടുമ്പോള്‍ സ്വര്‍ണത്തില്‍ എന്തു മാറ്റമാണ് സംഭവിക്കുക എന്ന് അറിയാമോ? രണ്ട് തരം മാറ്റത്തിനാണ് സാധ്യതയുള്ളതെന്ന് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറയുന്നു. യുദ്ധവും സംഘര്‍ഷവും കാരണം പുതിയ നിക്ഷേപങ്ങള്‍ക്ക് സാധ്യത കുറവാണ്. ഈ വേളയില്‍ നിക്ഷേപകര്‍ സുരക്ഷിതമായ നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇത് സ്വര്‍ണവില ഉയരാന്‍ കാരണമാകും.

gold price prediction in kerala

യുദ്ധം കാരണമാണ് എണ്ണവില കൂടുന്നത്. ഇത് പണപ്പെരുപ്പത്തിന് കാരണമാകും. ഇതോടെ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തും. അല്ലെങ്കില്‍ ഉയര്‍ന്ന നിരക്കില്‍ തുടരുകയോ നിരക്ക് താഴ്ത്താന്‍ മടിക്കുകയോ ചെയ്യും. പലിശ നിരക്ക് ഉയര്‍ത്തിയാല്‍ നിക്ഷേപകര്‍ ബോണ്ടിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും തിരിയും. അപ്പോള്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറയുകയും വില താഴുകയും ചെയ്യും.

മിസൈല്‍ വീണത് സൗദി അറേബ്യയിലും ഇറാനിലും; തകരുന്നത് ഇന്ത്യയുടെ നെഞ്ച്, എണ്ണ 100 കടന്നു
മിസൈല്‍ വീണത് സൗദി അറേബ്യയിലും ഇറാനിലും; തകരുന്നത് ഇന്ത്യയുടെ നെഞ്ച്, എണ്ണ 100 കടന്നു

അതായത്, യുദ്ധം കാരണം ക്രൂഡ് ഓയില്‍ വില കൂടുമ്പോള്‍ സ്വര്‍ണ വില ഉയരാനും കുറയാനും സാധ്യതകള്‍ തെളിയുമെന്ന് അര്‍ഥം. ഈ സാഹചര്യമാണ് നിലവില്‍ വിപണിയിലുള്ളത്. അതുകൊണ്ടാണ് ചില ദിവസങ്ങളില്‍ സ്വര്‍ണവില കൂടുകയും മറ്റു ചിലപ്പോള്‍ വില കുറയുന്നതും. അതോടൊപ്പം ഡോളറിലും ഇന്ത്യന്‍ രൂപയിലും സംഭവിക്കുന്ന വിനിമയ മൂല്യത്തിലെ മാറ്റവും സ്വര്‍ണത്തെ സ്വാധീനിക്കും.

ഇന്ത്യ വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. വില ഉയരുമ്പോള്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ടി വരും. ഡോളറിന്റെ ഡിമാന്റ് വര്‍ധിക്കുന്നതോടെ രൂപയുടെ മൂല്യം ഇടിയും. ഇപ്പോള്‍ രൂപയുടെ മൂല്യം 95 കടന്നു പോകുന്നതും അതുകൊണ്ടാണ്. അന്താരാഷ്ട്ര സ്വര്‍ണത്തിന്റെ വില നിലവാരത്തിനൊപ്പം ഡോളര്‍-രൂപ മൂല്യവും പരിശോധിക്കേണ്ടതുണ്ടെന്ന് അബ്ദുല്‍ നാസര്‍ പറയുന്നു.

രൂപ മൂല്യം ഇടിഞ്ഞാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില താഴ്ന്നാലും ഇന്ത്യയില്‍ സ്വര്‍ണവില കുറയണം എന്നില്ല. പശ്ചിമേഷ്യയിലെ യുദ്ധം ദീര്‍ഘകാലമായി തുടരുന്നതിനാല്‍ എണ്ണവില, പണപ്പെരുപ്പം, പലിശ നിരക്ക്, അമേരിക്കന്‍ ബോണ്ട് വരുമാനം, ഡോളര്‍-രൂപ മൂല്യം എന്നിവയെല്ലാം സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്. പശ്ചിമേഷ്യന്‍ യുദ്ധം രാഷ്ട്രീയ പ്രശ്‌നം എന്നതില്‍ ഉപരിയായി സാമ്പത്തിക പ്രശ്‌നം കൂടിയായി മാറുന്ന കാഴ്ചയാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+