Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണവില ഇനിയും കുറയും; കാത്തിരിക്കൂ... വിപണിയിലെ ട്രെന്‍ഡ് മാറി, സാധ്യതകള്‍ ഇങ്ങനെ

കൊച്ചി: സ്വര്‍ണവില കുത്തനെ കൂടിയത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രധാന ചര്‍ച്ചകളിലൊന്നാണ്. എന്നാല്‍ രണ്ടു ദിവസമായി നേരിയ ആശ്വാസമുണ്ട്. വില കുറഞ്ഞു വരികയാണ്. ഈ വേളയില്‍ സ്വര്‍ണം വാങ്ങണോ അതോ ഇനിയും കുറയാന്‍ സാധ്യതയുണ്ടോ എന്നാണ് ഉപഭോക്താക്കള്‍ക്ക് അറിയേണ്ടത്. ഇനിയും കുറഞ്ഞേക്കാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതകളാണ് കഴിഞ്ഞ രണ്ടു ദിവസമായി കാണുന്നത്. കാരണം ഡോളറിന്റെ മൂല്യം കൂടി വരികയാണ്. ഡോളറിന് മൂല്യം കൂടുമ്പോള്‍ സ്വര്‍ണത്തിന് വില കുറയുകയാണ് ചെയ്യുക. ഡോളര്‍ കഴിഞ്ഞ ഏഴ് ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

gold

ലോക വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2000 ഡോളറില്‍ താഴെ എത്തി. ദിവസങ്ങളായി ഇത് 2000 ഡോളറിന് മുകളിലായിരുന്നു. ഇത് കുറഞ്ഞ് 1980-86 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം. പത്ത് ഗ്രാം സ്വര്‍ണത്തിന് 60049 രൂപ എന്ന നിരക്കിലേക്കും കുറഞ്ഞിട്ടുണ്ട്. ഇതെല്ലാമാണ് കേരളത്തിലും ഇന്ന് വില കുറയാന്‍ കാരണം. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണ വില പവന് 44880 രൂപയാണ്.

കേരളത്തില്‍ ഈ മാസം അഞ്ചിന് 45760 രൂപ എന്ന നിരക്കിലേക്ക് ഉയര്‍ന്നിരുന്നു. ഡോളര്‍ ഇന്‍ഡക്‌സ് കരുത്ത് കൂടുന്നു എന്നതാണ് ആശ്വാസമുള്ള മറ്റൊരു കാര്യം. 103 ന് മുകളിലാണ് ഡോളര്‍ ഇന്‍ഡക്‌സ്. ഡോളറുമായി മല്‍സരിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട ആറ് കറന്‍സികളുടെ മൂല്യം ഇതോടെ താഴ്ന്നു വരികയാണ്. അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങല്‍ കുറയും. അതോടെ സ്വര്‍ണവില കുറഞ്ഞു വരാനാണ് സാധ്യത.

അമേരിക്കയിലെ പണപ്പെരുപ്പമാണ് മറ്റൊരു വെല്ലുവിളിയായി തുടര്‍ന്നിരുന്നത്. ഇക്കാര്യത്തില്‍ നേരിയ പ്രതീക്ഷയ്ക്ക് വകയുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ വലിയ തോതിലുള്ള മാറ്റം വരുത്താന്‍ സാധ്യതയില്ല എന്ന് നിരീക്ഷിക്കുന്നവരുണ്ട്. സാമ്പത്തിക സാഹചര്യം ഭദ്രമാണെങ്കില്‍ സ്വര്‍ണവില കുറയും.

അതേസമയം, ആശങ്കപ്പെടുത്തുന്ന ഒരു കാര്യവും അമേരിക്കയില്‍ സംഭവിക്കുന്നു. അമേരിക്കയുടെ കടമെടുക്കല്‍ പരിധി ഉയര്‍ത്തുന്ന വിഷയത്തിലാണിത്. പരിധി കൂട്ടണം എന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. റിപബ്ലിക്കന്‍സിന്റെ പിന്തുണ കൂടി ഇക്കാര്യത്തില്‍ വേണം. അല്ലെങ്കില്‍ ജൂണ്‍ മാസത്തില്‍ വലിയ പ്രതിസന്ധിയിലേക്ക് അമേരിക്ക എത്തും. ഇത് ഡോളര്‍ മൂല്യമിടിയാനും സ്വര്‍ണവില കൂടാനും കാരണമായേക്കും.

വിപണിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് സ്വര്‍ണവില കൂടുക. ഇത്തരം ഘട്ടത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ രാജ്യങ്ങളും വ്യക്തികളും സ്വര്‍ണം വാങ്ങിക്കൂട്ടും. എല്ലാവരും സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതോടെ വില ഉയരും. എന്നാല്‍ ആഗോള സാമ്പത്തിക സാഹചര്യം നേരിയ തോതില്‍ മെച്ചപ്പെടുന്നു എന്നാണ് വിപണിയിലെ ട്രെന്‍ഡ്. ഇത് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇനിയും ഇടിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+