നാളെ സ്വര്‍ണവില ഒരു ലക്ഷത്തില്‍ നിന്ന് വീഴും.. പവന് 75000 രൂപയായി കുറയാന്‍ പോകുന്നു?
സ്വര്‍ണം കഴിഞ്ഞ രണ്ടാഴ്ചയോളമായി അതിന്റെ അതിനാടകീയമായ പ്രകടനം തുടരുകയാണ്. കഴിഞ്ഞ ആഴ്ച അനുദിനം റെക്കോഡിലേക്കാണ് സ്വര്‍ണം കുതിച്ച് കൊണ്ടിരുന്നത് എങ്കില്‍ കുറച്ച് ദിവസമായി കുത്തനെ ഇടിയുകയാണ് സ്വര്‍ണ വില. ഒരുവേള ഒരു പവന്‍ സ്വര്‍ണത്തിന് 1.31 ലക്ഷം രൂപയായിരുന്നു കേരളത്തിലെ വില. എന്നാല്‍ ഇന്ന് രണ്ട് തവണയായി 10000 രൂപയ്ക്ക് അടുത്ത് കുറഞ്ഞതോടെ വില 1.07 ലക്ഷത്തിലേക്ക് താഴ്ന്നു.
ജനുവരി 29 നായിരുന്നു സ്വര്‍ണം 1.31 ലക്ഷം എന്ന സര്‍വകാല റെക്കോഡിലെത്തിയത്. എന്നാല്‍ അതിന് ശേഷം വെറും നാല് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 24000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതായത് ഏകദേശം കാല്‍ലക്ഷം രൂപയുടെ വര്‍ധനവ്..! ജനുവരി അഞ്ചിനാണ് സ്വര്‍ണം പവന് ഒരു ലക്ഷം രൂപ എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. നിലവിലെ സാഹചര്യത്തില്‍ നാളെ തന്നെ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴേക്ക് പോകും.

ജനുവരി 21 ന് ശേഷം ആദ്യമായാണ് പവന്‍വില 1.10 ലക്ഷം രൂപയ്ക്ക് താഴെ എത്തുന്നത്. ആഗോള വിപണിയിലെ വില നിലവാരം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് ആഗോള വിപണിയില്‍ ഔണ്‍സിന് 4,640 ഡോളറാണ് സ്വര്‍ണത്തിന്റെ വില. സ്വര്‍ണത്തിന് രാജ്യാന്തര വില ഓരോ ഡോളര്‍ താഴുമ്പോഴും കേരളത്തില്‍ ഗ്രാമിന് 2.5 രൂപയുടെ കുറവാണ് ഉണ്ടാകുന്നത്.
സ്വര്‍ണത്തിന് വില തിരിച്ചുകയാറാന്‍ സാഹചര്യമൊരുക്കുന്ന കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി കെവിന്‍ വാര്‍ഷിനെ പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഡോളര്‍ ശക്തിപ്പെടുകയും അനിശ്ചിതത്വം നീങ്ങുകയും ചെയ്തു.
ഇതാണ് സ്വര്‍ണത്തെ പിന്നോട്ട് വലിച്ചത്. അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നതിന് പകരം പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഊന്നല്‍ നല്‍കുന്നയാളാണ് വാര്‍ഷ് എന്നതാണ് സാമ്പത്തിക മേഖലയ്ക്ക് കരുത്തായത്. ഇതോടെ അനിശ്ചിതത്വത്തിന്റെ കാലം നീങ്ങുകയും ചെയ്തു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ ആശാവഹമായ കുറവ് ഉണ്ടാകുകയും സമവായം രൂപപ്പെടുകയും ചെയ്താല്‍ സ്വര്‍ണ വില ഇതിലും കുറയാനാണ് സാധ്യത എന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
അങ്ങനെ വന്നാല്‍ ആഗോള തലത്തില്‍ സ്വര്‍ണ വില 4000 ഡോളറില്‍ നിന്നും ഇടിയാനും ആഭ്യന്തര വിപണിയില്‍ 75000-80000 എന്നതിലേക്ക് പവന്‍ വില എത്താനും സാധ്യതയുണ്ട്. എന്നാല്‍ ഇത് വിദൂര സാധ്യത മാത്രമാണ് എന്നും അധികം വൈകാതെ സ്വര്‍ണം തിരികെ കയറും എന്നുമാണ് മറ്റൊരു കൂട്ടരുടെ വാദം.












Click it and Unblock the Notifications