Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം ഇപ്പോള്‍ വാങ്ങണോ അതോ കാത്തിരിക്കണോ; വിലയില്‍ മാറ്റം വരും, സാധ്യത ഇങ്ങനെ

വന്‍തോതില്‍ കുതിച്ച സ്വര്‍ണവില കുറഞ്ഞു വരുന്നു എന്നതാണ് രാജ്യാന്തര വിപണിയിലെ ട്രെന്‍ഡ്. വില ഉയര്‍ന്ന നിരക്കിലെത്തി എന്ന് കണ്ട നിക്ഷേപകര്‍ കൂട്ടത്തോടെ വില്‍ക്കാന്‍ തുടങ്ങിയതാണ് സ്വര്‍ണവില കുറയാന്‍ ഒരു കാരണം. വില കുറയുന്ന വേളയില്‍ വാങ്ങിവയ്ക്കുകയും കൂടുന്ന വേളയില്‍ വില്‍ക്കുകയും ചെയ്യുകയാണ് നിക്ഷേപകര്‍. ഇതുവഴി ലാഭം കൊയ്യുകയാണ് നിക്ഷേപകരുടെ തന്ത്രം.

ഇതുവരെ സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് കഴിഞ്ഞ മാസം 22നാണ്. പത്ത് ഗ്രാം സ്വര്‍ണത്തിന് 99358 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. പിന്നീട് വില കുറയുകയായിരുന്നു. ഏഴ് ശതമാനം വരെ വില കുറഞ്ഞു. എന്നാല്‍ ഇനി എന്താണ് സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത്. വില കുത്തനെ കുറയുമോ? അതോ ഇനിയും വില വര്‍ധിക്കുമോ?

gold price prediction

സ്വര്‍ണവില താഴാനുള്ള സാധ്യതകള്‍ വിപണിയിലുണ്ട്. വരുന്ന ചൊവ്വാഴ്ച വരെയുള്ള ദിവസങ്ങളില്‍ സംഭവിക്കുന്ന മാറ്റം നിര്‍ണായകമാകും. വില ഇനിയും താഴ്ന്നാല്‍ ഔണ്‍സ് സ്വര്‍ണത്തിന് 2875-2950 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തും. അമേരിക്കയുടെ കേന്ദ്ര ബാങ്ക് വലിയ തോതില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയില്ല. മാത്രമല്ല, വ്യാപാര യുദ്ധം അകലുകയും ചെയ്തിട്ടുണ്ട്.

88000 രൂപ വരുമോ

10 ഗ്രാം സ്വര്‍ണത്തിന് ഹൃസ്വ കാലത്തേക്ക് 88000 രൂപ വരെ വില കുറയാന്‍ സാധ്യതയുണ്ട് എന്നാണ് ഓഗ്മോണ്ട് റിസര്‍ച്ച് മേധാവി റെനീഷ ചെയ്‌നാനി വിശ്വസിക്കുന്നത്. അതേസമയം, ഇങ്ങനെ സംഭവിച്ചാല്‍ ദീര്‍ഘകാലത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അവസരമാണ്. അവര്‍ക്ക് വില കുറയുന്ന വേളയില്‍ വാങ്ങി വയ്ക്കാം. ഭാവിയില്‍ ഇത് നേട്ടമുണ്ടാക്കും.

വിപണിയില്‍ സാമ്പത്തിക ഞെരുക്കം നീങ്ങുകയും വ്യാപാര സൗഹൃദ അന്തരീക്ഷം ഉണ്ടാവുകയും ചെയ്താല്‍ രാജ്യാന്തര വിപണിയിലെ സ്വര്‍ണവില 3000-3050 ഡോളറിലേക്ക് എത്താന്‍ സാധ്യതയുണ്ട് എന്ന് റിദ്ദിസിദ്ദി ബുള്യന്‍ എംഡി പൃഥ്വിരാജ് കോതാരി പറയുന്നു. ഇത് ശരിയാണെങ്കില്‍ ഇന്ത്യയിലെ സ്വര്‍ണവിലയും കുറയും. നിലവില്‍ രാജ്യാന്തര വിപണിയില്‍ വില 3200 ഡോളറിന് അടുത്താണ്.

അമേരിക്ക തുടങ്ങിവച്ച വ്യാപാര യുദ്ധം ഏകദേശം തീര്‍ന്ന മട്ടാണ്. ചൈനയുമായി രമ്യതയിലെത്തിയിട്ടുണ്ട്. മാത്രമല്ല, അമേരിക്കയും ബ്രിട്ടനും വ്യാപാര കരാര്‍ ഒപ്പ് വയ്ക്കുകയും ചെയ്തു. അമേരിക്കന്‍ ബാങ്ക് പലിശ നിരക്ക് കൂട്ടിയിട്ടില്ല. ഡോളര്‍ കരുത്ത് കൂട്ടുന്ന സാഹചര്യമുണ്ടായാല്‍ ഇനിയും സ്വര്‍ണവില കുറയും. എന്നാല്‍ ഡോളറിന് വിപണിയിലുള്ള അപ്രമാദിത്വം ഇല്ലാതാകുമോ എന്ന ആശങ്കയും പങ്കുവയ്ക്കുന്നവരുണ്ട്.

വീണ്ടും പ്രതീക്ഷ

റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമം തകൃതിയാണ്. വത്തിക്കാനില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രശ്‌നം കൂടി അവസാനിച്ചാല്‍ വിപണി കൂടുതല്‍ സജീവമാകും. ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധത്തിന്റെ സാധ്യതകള്‍ നീങ്ങിയതും വിപണിക്ക് പ്രതീക്ഷയാണ്. അതായത്, ആശങ്കയുള്ള എല്ലാ കാര്യങ്ങളും നീങ്ങുകയും നിക്ഷേപകര്‍ക്ക് പ്രതീക്ഷ വര്‍ധിക്കുകയും ചെയ്യുകയാണ്.

വിപണിയില്‍ ആശങ്കയുണ്ടാകുമ്പോള്‍ സുരക്ഷിത കേന്ദ്രം എന്ന നിലയിലാണ് നിക്ഷേപര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുക. അപ്പോഴാണ് സ്വര്‍ണത്തിന് വില കൂടുക. വിപണി സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ മറിച്ച് സംഭവിക്കും. അതുകൊണ്ടാണ് ചുരുങ്ങിയ കാലത്തേക്കെങ്കിലും സ്വര്‍ണവില കുറയുമെന്ന് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് വിപണിയിലെ മാറ്റങ്ങള്‍ പ്രവചിക്കാന്‍ സാധ്യമല്ല.

കേരളത്തില്‍ ഈ മാസം ഒരു പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 73040 രൂപയാണ്. കുറഞ്ഞ നിരക്ക് 68880 രൂപയും. ഈ കുറഞ്ഞ നിരക്കില്‍ നിന്ന് അല്‍പ്പം കയറി 69760 രൂപയാണ് ഇപ്പോള്‍ സ്വര്‍ണ വില്‍പ്പന. വില കുറയുന്ന വേളയില്‍ ആഭരണം വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്യുന്നത് നല്ലതാണ്.

(നിലവിലുള്ള വിപണി സാഹചര്യത്തില്‍, സാധ്യതകള്‍ വിലയിരുത്തുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇടപാടുകള്‍ ഉപഭോക്താവ് അവരുടെ ഉത്തരവാദിത്തത്തില്‍ ചെയ്യേണ്ടതാണ്.)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+