സ്വർണ വില ഇനിയും താഴേക്ക് തന്നെ, പക്ഷെ ആ സാഹചര്യം മാറിയാൽ വില കുതിച്ച് കയറും..1.5 ലക്ഷത്തിലേക്ക് ?
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണ വില ഇടിഞ്ഞെങ്കിലും ഇന്ന് വീണ്ടും വില ഉയർന്നു. പവൻ വിലയിൽ 880 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ആഭരണപ്രേമികൾ വീണ്ടും ധർമ്മസങ്കടത്തലായിരിക്കുകയാണ്. ഇനി വില കുറയുമോ അതോ കുതിച്ചുകയറുമോയെന്നതാണ് പലർക്കും അറിയേണ്ടത്. യുദ്ധം തുടരുകയാണെങ്കിൽ സ്വർണ വില കുറയാൻ തന്നെയാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധനായ ഡോ കെ ശാന്തുകുമാർ പറയുന്നത്. സീ ന്യൂസ് മലയാളത്തോട് അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'2026-2027ൽ സ്വർണം തീർച്ചയായും പുതിയ ഉയരങ്ങൾ കീഴടക്കും. കാരണം ഡോളറിലുള്ള വിശ്വാസം നഷ്ടപ്പെട്ട ആൾക്കാര് സ്വർണത്തിലേക്ക് പോകുകയാണ്. പക്ഷേ ഇറാൻ യുദ്ധം വന്നതിനുശേഷം കുറച്ച് ആഗോള സാഹചര്യങ്ങളിൽ കുറച്ച് മാറ്റങ്ങൾ വന്നിട്ടുണ്ട് .ഹോർമോസ് കടലിടുക്ക് അടച്ചതോടെ ക്രൂഡ് ഓയിൽ വില ഉയരുകയാണ്. ഓയിലിന്റെ വില 120 ഡോളർ - 150 ഡോളർ വരെ ഉയരും എന്നൊക്കെയാണ് പ്രവചനങ്ങൾ. ഡോളറിൻ്റെ ഡിമാൻ്റ് കൂടുമ്പോൾ ഡോളർ ശക്തിപ്പെടും. ഇത് ഡോളറിൻ്റെ ഡിമാൻ്റ് കൂട്ടുകയും സ്വർണത്തിൻ്റെ ഡിമാൻറ് കുറയ്ക്കുകയും ചെയ്യും.

സ്വർണം വളരെ അധികം വാങ്ങിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് പോളണ്ട്. പക്ഷെ 150 ടൺ ഗോൾഡ് വിക്കാനുള്ള പ്രൊപ്പോസൽ രാജ്യം മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സൈനികാവശ്യങ്ങൾക്കായി പണം വിനിയോഗിക്കുകയാണ് ലക്ഷ്യം. അതിൻ്റെ ഒരു ഇഫക്ട് കൂടി വരുന്നുണ്ട്. എന്നിരുന്നാലും ഈ യുദ്ധ സാഹചര്യം അകന്നാൽ വീണ്ടും സ്വർണം കുതിക്കും. യുദ്ധം നിൽക്കുന്നിടത്തോളം കാലം സ്വർണം താഴേക്ക് വരാനാണ് സാധ്യത. 5000 ഡോളറിന് താഴേക്കൊക്കെ വില നിന്നേക്കാം',ശാന്തകുമാർ പറഞ്ഞു.
അതേസമയം വില ഉയരുമെന്ന പ്രതീക്ഷയിൽ ആളുകൾ ഇപ്പോൾ സ്വർണം നേരിയ തോതിൽ വാങ്ങി വെയ്ക്കുന്നുണ്ടെന്ന് പറയുകയാണ് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ അംഗം ജസ്റ്റിൻ പാലത്രേ. അദ്ദേഹം പറയുന്നത് ഇങ്ങനെ-' വില കുറഞ്ഞു നിന്നപ്പോൾ സ്വർണ്ണ ബിസിനസ് മെച്ചപ്പെട്ടിരുന്നു. പക്ഷെ തുടർച്ചയായിട്ട് അഞ്ച് ദിവസങ്ങളോളം വില കുറഞ്ഞതുകൊണ്ട് ഇനിയും കുറയുമെന്നുള്ള പ്രതീക്ഷകളും ചിലരുടെ മനസ്സിലൊക്കെ ഉണ്ടായിരുന്നു. അതിനാൽ പൂർണമായും ഒരു കച്ചവടത്തിന്റെ ലെവലിലേക്ക് വന്നിട്ടില്ല. 2026 അവസാനത്തോടുകൂടി വീണ്ടും സ്വർണവില കൂടും എന്ന് തന്നെയാണ് അനുമാനങ്ങൾ തെളിയിക്കുന്നത്. കാരണം ഇപ്പോൾ സ്വർണ വില കുറയാൻ കാരണം യു.എസ് ഡോളർ ശക്തിപ്രാപിച്ചതാണ്. അങ്ങനെ വന്നപ്പോൾ ആളുകൾ സ്വർണത്തെ ഉപേക്ഷിച്ചു, മറ്റുള്ള നിക്ഷേപങ്ങളിലേക്ക് മാറി.
മാത്രവുമല്ല ഈ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറക്കുമെന്നാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ പണപ്പെരുപ്പ ആശങ്ക കാരണം അതിനുള്ള സാധ്യത ഇല്ലാതായിരുക്കുകയാണ്. നിരക്ക് കൂട്ടാനാണ് സാധ്യത.അങ്ങനെ വന്നാൽ സ്വർണം ഉയരും. കാരണം ൾ യുഎസ് ബോണ്ടുകളിലേക്കൊക്കെ ആൾക്കാര് മാറാനുള്ള ശ്രമം നടക്കുന്നുണ്ട്. പക്ഷേ ഇതൊരു താൽക്കാലിക കുറവായിട്ട് കൂട്ടിയാൽ മതി. ഇനിയും ഗോൾഡ് റേറ്റ് കൂടുക തന്നെ ചെയ്യും എന്നുള്ളതാണ് അനുമാനം. ഭാവിയിൽ സ്വർണത്തിന്റെ വില കൂടുമെന്ന് തന്നെയുള്ള അനുമാനങ്ങൾ ഉള്ളതിനാൽ ആളുകൾ ചെറിയ തോതിലെങ്കിലും സ്വർണം വാങ്ങിവെയ്ക്കുകയാണ്', അദ്ദേഹം പറഞ്ഞു.
-
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ -
സ്വർണവില ഗ്രാമിന് 10,000 രൂപയിലേക്ക് താഴുമോ? ഇറാൻ-യുഎസ് യുദ്ധം അതിന് കാരണമാവാം, പ്രവചനം ഇങ്ങനെ -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
വെള്ളി വാങ്ങിവെച്ചവര്‍ക്ക് കോളടിച്ചു..! ഇന്ന് വിറ്റാല്‍ ലാഭം മാത്രം 1.44 ലക്ഷം രൂപ












Click it and Unblock the Notifications