സൗദി അറേബ്യ ആ നീക്കം നടത്തും? എന്നാൽ സ്വർണം പിടിവിട്ട് പറക്കും..ചൈന വഴിയും എട്ടിൻ്റെ പണി
ഡി ഡോളറൈസേഷൻ്റെ ഭാഗമായി ആഗോള കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുക്കൂട്ടുകയാണ്. 2025-ൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന പല ഇടത്തരം രാജ്യങ്ങളിലെ വാർഷിക ഖനനത്തേക്കാൾ അധികം സ്വർണം സെൻട്രൽ ബാങ്കുകൾ വാങ്ങുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 40 ലധികം രാജ്യങ്ങൾ ഇത്തരത്തിൽ സ്വർണ ശേഖരം വർധിപ്പിച്ചിട്ടുണ്ട്. ഇതിൽ തന്നെ ബ്രിക്സ് പ്ലസ് രാജ്യങ്ങളുടെ പങ്കാണ് എടുത്ത് പറയേണ്ടത്. 2019-ൽ 11.2% മാത്രമായിരുന്ന ഈ രാജ്യങ്ങളുടെ സ്വർണ ശേഖരം ഇപ്പോൾ 17.4% ആയി ഉയർന്നു. അതേസമയം ആഗോള കരുതൽ ശേഖരത്തിലുള്ള അമേരിക്കൻ ഡോളറിൻ്റെ ഓഹരി 1994-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി.
'ബ്രിക്സ് പ്ലസ് രാജ്യങ്ങളുടെ പക്കൽ നിലവിൽ 6,000 ടണ്ണിലധികം സ്വർണ്ണമുണ്ട്. ഇത് ആഗോള സെൻട്രൽ ബാങ്ക് കരുതൽ ശേഖരത്തിന്റെ ഏകദേശം 17.4% വരും. 2019-ൽ ഇത് 11.2% മാത്രമായിരുന്നു,ഇബിസി ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ സാങ്കേതിക വിശകലന വിദഗ്ധൻ മൈക്കിൾ ഹാരിസ് ഹാരിസ് പറഞ്ഞു. 2,336 ടണ്ണുമായി റഷ്യയും 2,298 ടണ്ണുമായി ചൈനയുമാണ് മുന്നിട്ട് നിൽക്കുന്നത്. 880 ടണ്ണുമായി ഇന്ത്യ തൊട്ടുപിന്നിലുണ്ട്. ബ്രിക്സ് പ്ലസ് കൂട്ടായ്മയുടെ മൊത്തം സ്വർണ്ണ ശേഖരത്തിന്റെ ഏകദേശം 74% വും റഷ്യയുടെയും ചൈനയുടെയും കൈവശമാണ്.

2020 മുതൽ 2024 വരെയുള്ള കാലയളവിൽ, ആഗോളതലത്തിലെ തന്നെ സ്വർണ വാങ്ങലിൻ്റെ 50 ശതമാനവും ബ്രിക്സ് പ്ലസ് അംഗരാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളായിരുന്നു എന്നത് ശ്രദ്ധേയമാണ്. 2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം ഈ രാജ്യങ്ങൾ ഏകദേശം 91 ബില്യൺ ഡോളർ മൂല്യമുള്ള 663 ടൺ സ്വർണമാണ് കൂട്ടിച്ചേർത്തത്. 2021-ന് ശേഷം ആദ്യമായി ബ്രസീൽ 2025 സെപ്റ്റംബറിൽ 16 ടൺ സ്വർണ്ണം വാങ്ങിയതായും ഹാരിസ് പറഞ്ഞു.
.
സ്വർണ വാങ്ങലിൽ നിർണായക മാറ്റം ഉണ്ടായത് 2022-ലാണ്. യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് അമേരിക്കയും സഖ്യകക്ഷികളും റഷ്യയുടെ ഏകദേശം 300 ബില്യൺ ഡോളർ വിദേശനാണ്യ കരുതൽ ശേഖരം മരവിപ്പിച്ചതായിരുന്നു അത്. 'മറ്റൊരു രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിൽ സൂക്ഷിച്ചിട്ടുള്ള കരുതൽ ശേഖരങ്ങൾ പിടിച്ചെടുക്കാൻ സാധിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ഡോളർ അധിഷ്ഠിത ആസ്തിയുള്ള എല്ലാ സെൻട്രൽ ബാങ്കുകൾക്കും ഈ നടപടി നൽകിയത്. പല രാജ്യങ്ങളും ഈ നീക്കത്തിന് പിന്നാലെ ധ്രുതഗതിയിലാണ് പ്രതികരിച്ചത്. . 2022-ന് മുൻപ് പ്രതിവർഷം 500 ടൺ സ്വർണ്ണം വാങ്ങിയിരുന്നത് പിന്നീട് മൂന്ന് വർഷവും 1,000 ടണ്ണിന് മുകളിലായി വർദ്ധിച്ചു. ആഭ്യന്തര ഖജനാവുകളിൽ സൂക്ഷിക്കുന്ന സ്വർണ്ണം സ്വിഫ്റ്റ് സംവിധാനം വഴി മരവിപ്പിക്കാനോ കണ്ടുകെട്ടാനോ കഴിയില്ല എന്നതാണ് രാജ്യങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. ആഗോള കരുതൽ ശേഖരത്തിൽ അമേരിക്കൻ ഡോളറിനുള്ള പങ്ക് കുറയ്ക്കാനുള്ള തീവ്രശ്രമമണ് രാജ്യങ്ങൾ നടത്തിയത്.
'1999-ൽ 71% ആയിരുന്ന ഡോളറിൻ്റെ പങ്ക് 2025 അവസാനത്തോടെ ഏകദേശം 57% ആയി കുറഞ്ഞുവെന്ന് ഐഎംഎഫ് കോഫർ ഡാറ്റ വ്യക്തമാക്കുന്നു. ഇത് 1994-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്', ഹാരിസ് പറഞ്ഞു. എന്നാൽ 2014 മുതൽ ഡോളർ അധിഷ്ഠിത ആസ്തികളിലുള്ള വിദേശ സെൻട്രൽ ബാങ്കുകളുടെ നിക്ഷേപം സ്ഥിരമായി തുടരുന്നുണ്ട്.സജീവമായ വിൽപ്പനയല്ല, മറിച്ച് യൂറോ, യെൻ, സ്വർണ്ണം, പരമ്പരാഗതമല്ലാത്ത കറൻസികളുടെ വർദ്ധിച്ചുവരുന്ന ശേഖരം എന്നിവയിലെ വേഗത്തിലുള്ള വളർച്ചയാണ് ഡോളറിൻ്റെ പങ്കിന്റെ ഈ കുറവിന് കാരണം,അദ്ദേഹം പറഞ്ഞു.
2025-ലെ വേൾഡ് ഗോൾഡ് കൗൺസിൽ നടത്തിയ സർവ്വേ ഫലങ്ങളും ഹാരിസ് ചൂണ്ടിക്കാട്ടി. അതിൽ പങ്കെടുത്ത 73% സെൻട്രൽ ബാങ്കർമാരും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡോളറിന്റെ കരുതൽ പങ്ക് ഇനിയും കുറയ്ക്കുമെന്നാണ് പങ്കുവെച്ചത്. കൂടാതെ സർവ്വേയിൽ പങ്കെടുത്ത 43% സെൻട്രൽ ബാങ്കുകൾ തങ്ങളുടെ സ്വർണ ശേഖരം വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായും വെളിപ്പെടുത്തി.ഡോളറിൻ്റെ കാര്യത്തിൽ ഈ സ്വാധീനം സാവധാനത്തിലായിരുന്നെങ്കിൽ, സ്വർണ്ണവുമായി ബന്ധപ്പെട്ട മേഖലയിൽ ഇത് ഒരു വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
'ഔദ്യോഗിക കരുതൽ ആസ്തികളിൽ സ്വർണത്തിനുള്ള പങ്ക് 2015-ൽ 10% താഴെയായിരുന്നത് ഇപ്പോൾ 23% ആയി ഇരട്ടിയിലധികം വർധിച്ചു, ഇതിലേറെയും സ്വർണ്ണത്തിൻ്റെ വിലവർദ്ധനവ് കാരണമാണെങ്കിലും, സെൻട്രൽ ബാങ്കുകൾ തങ്ങളുടെ പോർട്ട്ഫോളിയോയുടെ വലിയൊരു ഭാഗം സ്വർണ്ണത്തിലേക്ക് മാറ്റുന്നു എന്ന ദിശാബോധം വ്യക്തമാണ്. പേർഷ്യൻ ഗൾഫിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ സൌദി നടത്തിയ വാങ്ങലുകളും ശ്രദ്ധേയമാണ്.'സൗദി അറേബ്യയുടെ കൈവശം ഏകദേശം 323 ടൺ സ്വർണ്ണമാണുള്ളത്. ഇത് അവരുടെ മൊത്തം കരുതൽ ശേഖരത്തിന്റെ 2.6% മാത്രമാണ്. 500 ബില്യണ്‍ ഡോളറിലധികം കരുതൽ ശേഖരമുള്ള ഒരു രാജ്യത്തിന് ഇത് വളരെ കുറഞ്ഞ അനുപാതമാണ്. തങ്ങളുടെ സ്വർണ്ണ ശേഖരം 5% ആക്കി ഉയർത്താൻ സൗദി തീരുമാനിച്ചാൽ, 2026-ൽ ആഗോള സെൻട്രൽ ബാങ്കുകൾ മൊത്തത്തിൽ പ്രതീക്ഷിക്കുന്ന സ്വർണ്ണ വാങ്ങിനോളം സൗദിക്ക് വേണ്ടി വരും.
'സൗദി അറേബ്യ സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതിനായി ഔദ്യോഗികമായി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ബ്രിക്സ് പ്ലസ് അംഗത്വം, എംബ്രിഡ്ജ് പ്ലാറ്റ്‌ഫോമിലെ പങ്കാളിത്തം, ചൈനയുമായുള്ള ദൃഢമായ ബന്ധം എന്നിവയെല്ലാം സ്വർണ്ണത്തെക്കൂടി ഉൾക്കൊള്ളുന്ന ഒരു തന്ത്രപരമായ പുനഃസ്ഥാപിക്കലിലേക്ക് സൗദിയെ നയിച്ചേക്കാം,' ഹാരിസ് വിലയിരുത്തി.
ഡോളറിൽ നിന്ന് സ്വർണ്ണത്തിലേക്കുള്ള നിലവിലെ പ്രവണതയെ ത്വരിതപ്പെടുത്താൻ സാധ്യതയുള്ള മൂന്ന് കാര്യങ്ങളും ഹാരിസ് പങ്കുവെച്ചു. ഒന്നാമതായി ചൈന തങ്ങളുടെ സ്വർണ്ണ വാങ്ങിനെക്കുറിച്ച് കൂടുതൽ സുതാര്യത കാണിക്കുകയും പ്രതീക്ഷിച്ചതിലും വലിയ സ്വർണ്ണ ശേഖരം വെളിപ്പെടുത്തുകയും ചെയ്താൽ അതൊരു ഉടനടിയുള്ള ഉത്തേജകമായിരിക്കും. രണ്ടാമതായി, സൗദി അറേബ്യയോ യുഎഇയോ തങ്ങളുടെ സ്വർണ്ണ ശേഖരം ഔദ്യോഗികമായി വർധിപ്പിക്കുന്നത്, പുതിയ ബ്രിക്സ് പ്ലസ് അംഗങ്ങൾ റഷ്യ-ചൈന മാതൃക പിന്തുടരുന്നുവെന്ന് ഉറപ്പിക്കും. മൂന്നാമതായി, അടുത്ത ഐഎംഎഫ് കോഫർ റിപ്പോർട്ട് പുറത്തുവരുമ്പോൾ ഡോളറിൻ്റെ കരുതൽ പങ്ക് ഇനിയും കുറയുന്നുണ്ടോ എന്നുള്ള കണക്കുകൾ വ്യക്തമാകും',അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില ഞെട്ടിച്ചു; ഒറ്റയടിക്ക് 2920 കുതിച്ചു, വെള്ളി വിലയും കൂടി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം കുറഞ്ഞ വിലക്ക് വാങ്ങാൻ ദുബായിലൊന്നും പോകേണ്ട; ഏറ്റവും വിലക്കുറവിൽ സ്വർണം ലഭിക്കുന്ന 5 സംസ്ഥാനങ്ങൾ ഇതാ -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു; സെന്‍കോയുടെ കല്യാണിന്റേയും ഓഹരി കുതിച്ചു -
സ്വര്‍ണ ഇടിഎഫുകളില്‍ വമ്പന്‍ മാറ്റം; നിക്ഷേപം ഇനി ഭൗതിക സ്വര്‍ണത്തില്‍ അല്ല? സെബിയുടെ നീക്കം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
സ്വർണത്തിലും വെള്ളിയിലും നിക്ഷേപമാണോ ലക്ഷ്യം? ചാടിക്കേറി ചെയ്യേണ്ട, ഈ 3 ഘടകങ്ങൾ അറിഞ്ഞിരിക്കണം! -
സ്വർണ വില ഒരു പവന് നാലര ലക്ഷത്തിന് മുകളിൽ? വെറും 4 വർഷം കൊണ്ട് സംഭവിക്കാനിരിക്കുന്ന മാറ്റം..ഞെട്ടിച്ച് പ്രവചനം -
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സ്വർണം കൊടുത്തത് എട്ടിൻ്റെ പണി; നട്ടം തിരിഞ്ഞ് വ്യാപാരികൾ.. ഇനി എന്ത് ചെയ്യുമെന്ന് -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ?











Click it and Unblock the Notifications