സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഉച്ചയ്ക്ക് ശേഷവും കൂടി, ആഭരണം ഇനി സ്വപ്നം മാത്രം, പവന് വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. രാവിലെ വലിയ കുതിപ്പ് നടത്തിയ പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും മുന്നേറിയത്. സാധാരണക്കാര്‍ക്ക് സ്വര്‍ണം വാങ്ങാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സ്വര്‍ണം എത്തി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള വിവരങ്ങള്‍. അതേസമയം, സ്വര്‍ണം പോലെ വിപണി ഉറ്റുനോക്കുന്ന ക്രൂഡ് ഓയില്‍ വില നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് കുറഞ്ഞിട്ടുണ്ട്.
രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം വില ഉയരാന്‍ കാരണം. അമേരിക്കയുമായുള്ള വ്യാപാര പോര് ഇന്ത്യന്‍ രൂപയ്ക്ക് കൂടുതല്‍ പ്രഹരം ഏല്‍പ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നിന്നതും രൂപയുടെ മൂല്യം ഇടിച്ചു. രൂപ കരുത്താര്‍ജിച്ചാല്‍ സ്വര്‍ണവില കുറയും. നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്.

കേരളത്തില്‍ ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണം പവന് 280 രൂപ ഉയര്‍ന്ന് 104520 രൂപയായിരുന്നു. ബുധനാഴ്ച രാവിലെ 800 രൂപ ഉയര്‍ന്ന് 105320 രൂപയായി. ഉച്ചയ്ക്ക് ശേഷം വീണ്ടും 280 രൂപ ഉയര്‍ന്ന് 105600 രൂപയിലെത്തി. കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ഈടാക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4631 ഡോളറാണ് ഏറ്റവും പുതിയ നിരക്ക്.
കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാമിന് 13165, പവന് 105320 രൂപ
18 കാരറ്റ് ഗ്രാമിന് 10820, പവന് 86560 രൂപ
14 കാരറ്റ് ഗ്രാമിന് 8430, പവന് 67440 രൂപ
9 കാരറ്റ് ഗ്രാമിന് 5436, പവന് 43480 രൂപ.
കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് ഗ്രാമിന് 13200, പവന് 105600 രൂപ
18 കാരറ്റ് ഗ്രാമിന് 10850, പവന് 86800 രൂപ
14 കാരറ്റ് ഗ്രാമിന് 8450, പവന് 67600 രൂപ
9 കാരറ്റ് ഗ്രാമിന് 5450, പവന് 43600 രൂപ.
ഡോളര്‍, രൂപ വിനിമയ നിരക്ക്, രാജ്യാന്തര വിപണിയിലെ സ്വര്‍ണവില എന്നിവ ഒത്തുനോക്കിയാണ് കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ സ്വര്‍ണവില നിശ്ചയിക്കുക. ഡോളര്‍ സൂചിക 99.08 എന്ന നിരക്കിലും രൂപയുടെ മൂല്യം 90.23 എന്ന നിരക്കിലുമാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 64.83 ഡോളര്‍ എന്ന വിലയിലേക്ക് താഴ്ന്നു.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
സ്വർണ വില 20 ശതമാനം ഇടിയും, സ്വപ്നമല്ല..പവൻ വില 88,000 രൂപ വരെ, ഗ്രാം വില 11,000ത്തിലേക്ക് ..; പുതിയ പ്രവചനം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
സ്വര്‍ണം വീണ്ടും മുകളിലേക്കോ? പവന്‍വില 1.35 ലക്ഷത്തിലേക്ക് ഉടനെത്തും, ഗ്രാമിന് 16600! -
സ്വര്‍ണം വീഴും... വാഴാന്‍ പോകുന്നത് പഞ്ചസാരയോ? ഇന്ത്യയെ കാത്തിരിക്കുന്നത് ഇത് -
സ്വർണ വില കൂട്ടുന്ന സെൻട്രൽ ബാങ്കുകൾ; ഏറ്റവും വലിയ പണി തരുന്നത് ചൈന തന്നെ, പോളണ്ടും പിന്നിലല്ല..കണക്ക് പുറത്ത് -
ഏപ്രില്‍ മാസത്തില്‍ സ്വര്‍ണവില കുതിച്ചുയരും..! ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം കൊയ്യാം, സംഭവിക്കാന്‍ പോകുന്നത് -
ലോകത്തുള്ളത് 31 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം! എന്നിട്ടും നിക്ഷേപകരുടെ കൈവശം 3% മാത്രം!! -
സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ഇറക്കുമതി ചെയ്യാനാകില്ലേ? പുതിയ നിയന്ത്രണവുമായി കേന്ദ്രം -
ഇനി എല്ലാ ആഴ്ചയും സ്വര്‍ണവില കൂടും? യുദ്ധം അവസാനിക്കുന്നതോടെ കരുത്തുകാട്ടി പൊന്ന് -
നിങ്ങളുടെ സ്വര്‍ണാഭരണം ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ? പ്രീമിയം തുക ഇത്ര മാത്രം, നേട്ടങ്ങളിത്












Click it and Unblock the Notifications