സ്വര്‍ണം വച്ച് കളിക്കല്ലേ; കെഡിഎം ഒഴിവായ മാറ്റം അറിയണം, 3212 രൂപയില്‍ നിന്നാണ് വരവ്
കൊച്ചി: സ്വര്‍ണം ഒരു തരിയെങ്കിലും കൈവശമുള്ളവര്‍ വിപണിയില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ തിരിച്ചറിയണം. 1990കളില്‍ സ്വര്‍ണത്തിന്റെ എല്ലാ നിയന്ത്രണങ്ങളും നീക്കിയതോടെയാണ് സ്വര്‍ണവിപണി അതിവേഗം വളരാന്‍ തുടങ്ങിയത്. 2000ത്തില്‍ പവന് വില 3212 രൂപയായിരുന്നു. പിന്നീട് പലവിധ മാറ്റങ്ങളാണ് വിപണിയില്‍ സംഭവിച്ചത്. ഇന്ന് 1.01 ലക്ഷം കടന്നിരിക്കുന്നു പവന് വില.
2005ല്‍ 5000 രൂപയില്‍ എത്തിയ പവന് വില 2010ല്‍ 12280 രൂപയായി. 2015ല്‍ 19760 രൂപയിലേക്കും 2020ല്‍ 32000 രൂപയിലേക്കുമെത്തി. 2025ല്‍ 102000 കടന്നു. 2000ത്തിന്റെ തുടക്കത്തില്‍ കെഡിഎം എന്ന മാനദണ്ഡമാണ് സ്വര്‍ണത്തിന്റെ അളവും പരിശുദ്ധിയുമെല്ലാം കണക്കാക്കിയരുന്നത്. 2016ലാണ് ബിഐഎസ് ഹാള്‍മാര്‍ക്കിങ് പദ്ധതി നടപ്പാക്കിയത്. ഇതോടെ സ്വര്‍ണ ഇടപാട് കൂടുതല്‍ സുതാര്യമായി.

2000 മുതല്‍ 16 വര്‍ഷക്കാലം 22 കാരറ്റ് മാത്രമായിരുന്നു പ്രധാനമായും വിപണിയില്‍ ലഭ്യമയാരുന്നത്. പിന്നീടുള്ള നാല് വര്‍ഷത്തിനിടെ 18, 14 കാരറ്റുകള്‍ക്ക് കൂടി ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കി. ഒപ്പം ആറ് ഡിജിറ്റുള്ള എച്ച് യുഐഡി നമ്പറും വന്നു. ബിഐഎസ് വരുന്നത് വരെ സ്വര്‍ണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാന്‍ ശക്തമായ നിയന്ത്രണം ഇല്ലായിരുന്നു. പരിശുദ്ധി കണക്കാക്കുന്ന ബിഐഎസ് വന്നതോടെ കെഡിഎം ക്രമേണ ഇല്ലാതായി.
ആഭരണത്തില്‍ ഉള്‍പ്പെടുന്ന കാഡ്മിയത്തിന്റെ അളവ് സൂചിപ്പിക്കുന്നതാണ് കെഡിഎം. 92 ശതമാനം സ്വര്‍ണവും 8 ശതമാനം കാഡ്മിയവും അടങ്ങുന്നതായിരുന്നു പഴയ ആഭരണങ്ങള്‍. കാഡ്മിയത്തിന്റെ ഉപയോഗം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്ന് കണ്ടെത്തിയാണ് ഒഴിവാക്കിയത്. ഇപ്പോള്‍ സിങ്ക് പോലുള്ളവയാണ് പകരം ഉപയോഗിക്കുന്നത്.
കേരളത്തിലെ എല്ലാ സ്വര്‍ണാഭരണങ്ങളും ഹാള്‍മാര്‍ക്ക് ചെയ്തിട്ടുണ്ട്. രാജ്യത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. രാജ്യാന്തര വിലയ്ക്ക് അനുസരിച്ചാണ് കേരളത്തിലും സ്വര്‍ണവിലയില്‍ മാറ്റം വന്നിരുന്നത്. 2000ത്തില്‍ 280 ഡോളര്‍ ആയിരുന്നു ഔണ്‍സ് സ്വര്‍ണത്തിന്റെ വില. ഇന്ന് 4500 കടന്നു. ഡോളര്‍-രൂപ മൂല്യം 43 രൂപയില്‍ നിന്ന് 91 രൂപയാകുകയും ചെയ്തു.
ഒരു വസ്തുവും തരാത്ത ലാഭം സ്വര്‍ണം തരുന്നു
2025ന്റെ ആദ്യത്തില്‍ പവന് വില 57200 രൂപയായിരുന്നു. ഡിസംബറില്‍ 99640 രൂപയായി ഉയര്‍ന്നു. 42500 രൂപയോളം ഒരു വര്‍ഷത്തിനിടെ സ്വര്‍ണവില ഉയര്‍ന്നു. കമ്മോഡിറ്റി വിപണിയില്‍ മറ്റൊരു വസ്തുവിനും ഇത്രയും വില കൂടിയിട്ടില്ല. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടെ സ്വര്‍ണവിപണിയിലുണ്ടായ മാറ്റങ്ങളാണ് വിവരിച്ചത്. വരാന്‍ പോകുന്ന കാല് നൂറ്റാണ്ടില്‍ ഇതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.
പരസ്യങ്ങള്‍ക്കായി സ്വര്‍ണവ്യാപാരികള്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ട സാഹചര്യമില്ല എന്നതാണ് സമീപകാലത്തുണ്ടായ മറ്റൊരു മാറ്റം. അതായത്, ചെലവ് ചുരുക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ നികുതി ഘടനയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയാല്‍ സ്വര്‍ണ വിപണിയെയും വിലയെയും ബാധിക്കും. നേരത്തെ ഇറക്കുമതി നികുതി 15 ശതമാനമായിരുന്നത് ഇപ്പോള്‍ ആറ് ശതമാനമാണ്. ഇനിയും നികുതിയില്‍ മാറ്റം വരുത്തുമെന്നാണ് സൂചനകള്‍.
സ്വര്‍ണത്തിന്റെയും പണിക്കൂലിയുടെയും മൂന്ന് ശതമാനമാണ് ജിഎസ്ടിയായി ഈടാക്കുന്നത്. ഇത് ഒരു ശതമാനമാക്കി കുറയ്ക്കണം എന്ന് വ്യാപാകരികള് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വരുന്ന ബജറ്റില്‍ നികുതിയില്‍ മാറ്റം വരുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഔദയോഗികമായ വിവരങ്ങള്‍ ലഭ്യമല്ല. അമേരിക്ക-വെനസ്വേല വിഷയം തുടരുന്നതിനാല്‍ സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. ഈ വേളയില്‍ സ്വര്‍ണം വച്ചുള്ള അനാവശ്യ ഇടപാടുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. കാരണം, കനത്ത നഷ്ടം വരുത്താന്‍ സാധ്യതയുണ്ട്. കൃത്യമായി വിലയിരുത്തല്‍ നടത്തി ഉപയോഗിച്ചാല്‍ നേട്ടം കൊയ്യാം.
-
ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങിത്തുടങ്ങി... 61 ഡോളര്‍ വരെ കിഴിവ്, ഡിമാന്‍ഡേറുന്നു, ചൈന വീണു -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
സ്വർണത്തിന് ഇന്ത്യയിൽ 'പുല്ലുവില'യാകുമോ; വർഷം 600 കിലോഗ്രാം ഖനനം ചെയ്യും, വമ്പൻ ലോട്ടറിയാകാൻ ജോന്നഗിരി -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications