സ്വർണവിലയിലെ കുതിപ്പ് അടങ്ങി?, അടുത്തെങ്ങും വില കൂടാനേ പോകുന്നില്ലെന്ന് സ്വർണ വ്യാപാരി, പ്രവചനം

സ്വർണവിലയിൽ വലിയ തകർച്ചയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ 21,000ത്തോളം രൂപയാണ് പവന് കുറഞ്ഞത്. ഇന്ന് മാത്രം ഗ്രാമിന് 175 രൂപയും പവന് 1400 രൂപയും ഇടിഞ്ഞു. പശ്ചിമേഷ്യൻ സംഘർഷമാണ് വില കുറയാൻ കാരണം. യുദ്ധം പോലുള്ള സാഹചര്യങ്ങളിൽ സാധാരണയായി സ്വർണത്തിന് വില കൂടുകയാണ് പതിവ്. എന്നാൽ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എണ്ണ വില ഉയർന്നതാണ് സ്വർണത്തിന് തിരിച്ചടിയാണ്. എണ്ണ വില ഉയരുകയും ഡോളർ മൂല്യം കൂടുകയും ചെയ്തതോടെ സ്വർണത്തിന് നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിച്ചു. ഇതാണ് വില കുറയാൻ കാരണമായത്.

അതേസമയം സ്വർണ വില ഉടനൊന്നും ഉയരാനുള്ള സാധ്യതയില്ലെന്ന് പറയുകയാണ് ജ്വല്ലറി വ്യാപാരിയായ അരുണ്‍ മാർക്കോസ്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിപണി വളരെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. സീ ന്യൂസ് മലയാളത്തോടാണ് പ്രതികരണം. വായിക്കാം

goldk

' സ്വർണ വിപണി വളരെ വലിയ മന്ദഗതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണവില താഴേക്ക് കൂപ്പുകുത്തുന്ന ഒരു സ്ഥിതിയുണ്ട്. എന്നാൽ രണ്ട് മൂന്ന് മാസത്തിനകം സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക് എത്താം എന്നുള്ള തരത്തിലുള്ള പ്രവചനങ്ങളും നിലവിലുണ്ട്. പക്ഷേ ഇപ്പോഴത്തെ ഒരു സാഹചര്യത്തിൽ വില കൂടാനുള്ള ഒരു സാഹചര്യം കാണുന്നില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഒരുപാട് ആളുകൾ സ്വർണം വാങ്ങാനുള്ളതിനേക്കാൾ കൂടുതൽ വിൽക്കാനായിട്ട് വരുന്നുണ്ട്. പക്ഷേ ഈ വിൽക്കാനായിട്ട് വരുന്ന ആളുകളെ സംബന്ധിച്ച് വലിയ ചതിക്കുഴികളും അവർ നേരിടുന്നുണ്ട് .

ഒരുപാട് ആളുകൾ സ്വർണത്തിന് വില വിളിച്ചു ചോദിക്കുന്നുണ്ട്. എന്നാൽ ഗ്രാം വില അടക്കം എത്ര ലഭിക്കും എന്ന് പറയാൻ 90% ആളുകൾക്കും സാധിക്കില്ല. കാരണം 10 ഗ്രാമിന്റെ ഒരു ആഭരണം എന്ന് പറയുമ്പോൾ അത് ഒരുപക്ഷേ 10.200 അല്ലെങ്കിൽ 10.300 ഉണ്ടാകും. അപ്പോൾ 10 ഗ്രാം എന്ന് പറയുമ്പോൾ അതനുസരിച്ചുള്ള വിലയായിരിക്കും നമ്മൾ പറയുക. അടുത്ത ജ്വല്ലറിയിൽ വിളിക്കുമ്പോൾ അവർ പറയും കൊണ്ടുവന്നോളൂ ഞങ്ങൾ ഫുൾ എടുക്കാമെന്ന്. അങ്ങനെ പോയി വിൽക്കും. തൂക്കത്തിന് അനുസരിച്ച് തുകയും കിട്ടും. അതുകൊണ്ട് എപ്പോഴും സ്വർണം വിൽക്കാനായിട്ട് പോകുന്ന ആളുകൾ ഒരു സെക്കൻഡ് ഒപ്പീനിയൻ എപ്പോഴും എടുക്കണം എന്നുള്ളതാണ്', അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma