സ്വര്‍ണത്തില്‍ ചരിത്ര തിരുത്ത്; ഞായറാഴ്ച സ്വര്‍ണവില മാറുന്നത് ആദ്യം, ഇന്ന് പവന് വിലയില്‍ കുതിപ്പ്
കൊച്ചി: സ്വര്‍ണ വിപണിയില്‍ അപൂര്‍വ മാറ്റം. ഞായറാഴ്ചയും വില മാറി. സാധാരണ വിപണി അവധിയായതിനാല്‍ സ്വര്‍ണവില മാറുന്ന പതിവില്ല. എന്നാല്‍ ഇന്ന് സ്വര്‍ണവില വലിയ കുതിപ്പ് നടത്തിയെന്ന് ജ്വല്ലറി വ്യാപാരികള്‍ അറിയിച്ചു. ഇസ്രായേല്‍ അമേരിക്ക ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് വിലമാറ്റം. ഇനിയും വില ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
ശനിയാഴ്ച രണ്ട് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. രാവിലെ ഒരു പവന് 120800 രൂപയായിരുന്നു വില. ഉച്ചയ്ക്ക് യുദ്ധം തുടങ്ങിയതോടെ 123720 രൂപയായി പവന് വില ഉയര്‍ന്നു. ഇനി വിലയില്‍ മാറ്റം വരേണ്ടിയിരുന്നത് തിങ്കളാഴ്ചയായിരുന്നു. എന്നാല്‍ ഞായറാഴ്ച വില കയറിയതായി വ്യാപാരികള്‍ പറയുന്നു. ഇന്ന് ഒരു പവന് 3200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 400 രൂപയാണ് കൂടിയിരിക്കുന്നത്. 15865 രൂപയാണ് ഒരു ഗ്രാമിന് നല്‍കേണ്ടത്. പവന് 126920 രൂപയായി. മാര്‍ച്ചിലെ ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കുതിപ്പിലാണ് സ്വര്‍ണവില. വെള്ളി വിലയിലും ഇന്ന് വന്‍ മുന്നേറ്റമാണ്. കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 310 രൂപയാണ് വില. പത്ത് ഗ്രാമിന് 3100 രൂപയും.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13030 രൂപയാണ് വില. ഒരു പവന് 104240 രൂപയാണ് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10145 രൂപ നല്‍കണം. ഒരു പവന് 81160 രൂപയും. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6540 രൂപയും പവന് 52320 രൂപയും നല്‍കണം. ഏറ്റവും കുറഞ്ഞ കാരറ്റിലുള്ള സ്വര്‍ണത്തിന് പോലും അര ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്നു എന്നതാണ് മാറ്റം.
സ്വര്‍ണവില റെക്കോര്‍ഡ് മറികടക്കും
കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ 1.31 ലക്ഷം രൂപയാണ് റെക്കോര്‍ഡ് പവന് നിരക്ക്. വൈകാതെ ഈ വില മറികടന്ന് കുതിക്കുമെന്നാണ് വിവരം. യുദ്ധം നീണ്ടുപോയാല്‍ സ്വര്‍ണവില ദിവസങ്ങള്‍ക്കകം ഒന്നര ലക്ഷത്തിലേക്ക് എത്തും. ഇതോടെ ജ്വല്ലറി വ്യാപാരികള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. പഴയ സ്വര്‍ണം വില്ക്കുന്നവര് കൂടുകയും ചെയ്യും.
ഡോളര്‍ സൂചിക, രൂപയുടെ വിനിമയ നിരക്ക്, ക്രൂഡ് ഓയില്‍ വില, രാജ്യാന്തര സ്വര്‍ണവില എന്നിവയിലൊന്നും കാര്യമായ മാറ്റം ഇന്നുണ്ടായില്ല. എന്നിട്ടും കേരളത്തില്‍ സ്വര്‍ണവില കൂടുതന്നത് അപൂര്‍വമാണ്. ഇറാന് ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങള്‍ കൂടി ലക്ഷ്യമിട്ടതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്കയും ബാക്കിയാണ്. ഇതിനിടെയാണ് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടു എന്ന വിവരം വന്നിരിക്കുന്നത്.
തൊട്ടുപിന്നാലെയാണ് സ്വര്‍ണവിലയില്‍ വലിയ കുതിപ്പുണ്ടായി എന്ന വാര്‍ത്ത. യുദ്ധം നീളുമെന്നാണ് ജ്വല്ലറി രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല, അവശ്യ വസ്തുക്കളുടെ വില കൂടാനുള്ള സാധ്യതയുണ്ട്. പ്രവാസികളും കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനാണ് സാധ്യത. വിമാന സര്‍വീസുകള്‍ റദ്ദാക്കിയതും അവശ്യ വസ്തുക്കള്‍ എത്താതിരിക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കും.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ? -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ












Click it and Unblock the Notifications