Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാറായിട്ടില്ല,പവന് 11000 രൂപ വരെ കേരളത്തിൽ കുറഞ്ഞേക്കും..അറിയാം

സ്വർണ വില തിരിച്ചിറങ്ങുന്നതിന്റെ ആഹ്ളാദത്തിലാണ് ആഭരണപ്രേമികൾ. ഇന്ന് ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 4,042.71 ഡോളറായി കുറഞ്ഞു. ഇന്നലെ 4,075.27 ഡോളർ എന്ന നിലയിലായിരുന്നു വില. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്ന് ഒരു ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാം വില 11470 രൂപയായി. പവൻ വില 520 രൂപ താഴ്ന്ന് 91760 രൂപയിലും എത്തി. ഡോളറിനെതിരെ രൂപ നടത്തിയ തിരിച്ചുവരവ് കൂടിയാണ് ഇന്ന് ആഭ്യന്തര വിപണിയിൽ വില കുറയാൻ സഹായിച്ചത്.അതേസമയം ഇനിയും വില ഇടിയുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. സാധ്യതകൾ വിശദമായി അറിയാം

കത്തിക്കയറി സ്വർണ വില

ഈ വർഷം ചരിത്രത്തിലാദ്യമായി സ്വർണവില ഔൺസിന് 4,000 ഡോളർ കടന്നിരുന്നു. ‌ ഒക്ടോബർ 7-ന് സ്വർണ്ണ ഫ്യൂച്ചറുകൾ ഒരു ദിവസം തന്നെ ഔൺസിന് ഏകദേശം 4,014.60 ഡോളർ എന്ന ഉയർന്ന നിലയിലെത്തി. തുടർന്ന് 4,014 ഡോളറിന് മുകളിൽ രേഖപ്പെടുത്തിയ റെക്കോർഡ് ഉയരത്തിലേക്ക് വില കുതിച്ചുയരുകയായിരുന്നു. സാമ്പത്തിക അസ്ഥിരത, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, പണപ്പെരുപ്പം, യുഎസ് ഡോളറിന്റെ മൂല്യത്തകർച്ച എന്നിവയെല്ലാമാണ് സ്വർണത്തിന്റെ കുതിപ്പിന് പ്രധാന കാരണായി ചൂണ്ടിക്കാണിക്കപ്പെട്ടത്.

golds

ഇനി സ്വർണ വില എന്താകുമെന്ന ചോദ്യത്തിന് വിപണി വിദഗ്ധരുടെ പ്രതികരണങ്ങൾ സമ്മിശ്രമാണ്. ബാങ്ക് ഓഫ് അമേരിക്ക (BofA) നടത്തിയ സർവ്വേയിൽ ഭാവിയിലെ സ്വർണ വിലയെ കുറിച്ച് സാമ്പത്തിക വിദഗ്ധർ വ്യത്യസ്ത പ്രതികരണമാണ് നടത്തിയത്. ആഗോള ഫണ്ട് മാനേജർമാരിൽ 5 ശതമാനം പേർ മാത്രമാണ് 2026 അവസാനത്തോടെ സ്വർണ്ണവില ഔൺസിന് 5,000 ഡോളർ കടക്കുമെന്ന് വിശ്വസിക്കുന്നതെന്നാണ് സർവ്വേ പറയുന്നത്. 34 ശതമാനം പേർ വില 4,000-നും 4,500-നും ഇടയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം 27 ശതമാനം പേർ 4,500-നും 5,000-നും ഇടയിലുള്ള പരിധിയാണ് പ്രവചിക്കുന്നത്. 34 ശതമാനം പേർ വില 4,000 ഡോളറിൽ താഴെയാകുമെന്ന് കരുതുന്നു. ഇതിൽ 26 പേർ പേർ വില 3,500-നും 4,000-നും ഇടയിലുള്ള നിലയിലേക്ക് താഴുമെന്നാണ് പ്രവചിക്കുന്നത്. സർവേ കണ്ടെത്തിയ മറ്റൊരു പ്രധാന കാര്യം, 39% പ്രൊഫഷണൽ നിക്ഷേപകരുടെയും പോർട്ട്‌ഫോളിയോകളിൽ സ്വർണ്ണം ഉൾപ്പെടുന്നില്ല എന്നതാണ്.

കേരള വിപണിയിൽ വില എന്താകും?

ആഗോള വിപണിയിൽ സ്വർണ്ണത്തിന് ഒരു ഔൺസിന് 4,500 ഡോളർ എത്തിയാൽ കേരള വിപണിയിൽ ഒരു പവന് ഏകദേശം 1,03,358 രൂപയായിരിക്കും വില. ഒരു ഗ്രാം സ്വർണ്ണത്തിന് അപ്പോൾ 12,919.78 രൂപ നൽകേണ്ടി വരും. അതേസമയം ഒരു ഔൺസ് സ്വർണ്ണത്തിന് 5,000 ഡോളർ എന്ന നിരക്കിലെത്തിയാൽ ഒരു പവൻ സ്വർണ്ണത്തിന് 1,14,842 രൂപയായി വില ഉയരും. ഒരു ഗ്രാം സ്വർണ്ണത്തിന് ഇത് 14,355.31 രൂപയ്ക്ക് തുല്യമാകും.

അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണ്ണത്തിന് 4,000 ഡോളർ ആയാൽ, ഒരു പവൻ സ്വർണ്ണത്തിന് 91,874 രൂപയായിരിക്കും വില. ഇത് ഒരു ഗ്രാമിന് 11,484.25 രൂപ എന്ന നിരക്കിലാണ്. ഒരു ഔൺസ് സ്വർണ്ണത്തിന് 3,500 ഡോളറാണ് ആഗോളവിലയെങ്കിൽ, ഒരു പവന് 80,390 രൂപയും ഒരു ഗ്രാമിന് 10,048.72 രൂപയുമാകും. ഈ വിലനിലവാരം മിക്കപ്പോഴും സാധാരണക്കാർക്ക് താങ്ങാനാവുന്ന ഒരു നിലപാടാണ്. അതേസമയം, ആഗോളതലത്തിൽ സ്വർണ്ണവില ഒരു ഔൺസിന് 3,000 ഡോളറായി കുറഞ്ഞാൽ, ഇന്ത്യൻ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് 68,905 രൂപയായിരിക്കും. അതായത്, ഒരു ഗ്രാം സ്വർണ്ണത്തിന് 8,613.19 രൂപയായിരിക്കും അപ്പോൾ വില.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+