സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി..ധൃതിപിടിച്ച് സ്വർണം വാങ്ങല്ലേ..ഇനി 8000 രൂപ വരെ ഇടിയും?

സംസ്ഥാനത്ത് സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്. മാത്രമല്ല വിലക്കുറവ് മുതലെടുത്ത് നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടിയതും വില ഉയരാൻ കാരണമായി.

രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിഞ്ഞതോടെ ഇന്ന് രാവിലെ കേരളത്തിലും സ്വർണ വില കുത്തനെ താഴേക്ക് വീണിരുന്നു. പവന് ഒറ്റയടിക്ക് 1920 രൂപയുടെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർം ക്രൂഡ് ഓയിൽ വിലയിലുണ്ടാക്കിയ കുതിപ്പാണ് സ്വർണത്തിന് തിരിച്ചടിയായത്. എന്നാൽ ഉച്ചയോടെ ഗ്രാം വിലയിൽ 140 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് പവൻ വില വീണ്ടും 1,13,240 രൂപയായി.

gold2-

ഉച്ചയ്ക്ക് കേരളത്തിലെ സ്വര്‍ണവില (ഗ്രാം-പവന്‍ നിരക്ക്)

22 കാരറ്റ് ഗ്രാം വില 14155, പവന്‍ വില 113240

18 കാരറ്റ് ഗ്രാം വില 11630, പവന്‍ വില 93040

14 കാരറ്റ് ഗ്രാം വില 9060, പവന്‍ വില 72480

9 കാരറ്റ് ഗ്രാം വില 5840, പവന്‍ വില 46720

രാവിലത്തെ വില ഇങ്ങനെ

22 കാരറ്റ് ഗ്രാം വില 14015,പവന്‍ വില 112120

18 കാരറ്റ് ഗ്രാം വില 11515,പവന്‍ വില 92120

14 കാരറ്റ് ഗ്രാം വില 8970, പവന്‍ വില 71760

9 കാരറ്റ് ഗ്രാം വില 5785, പവന്‍ വില 46280

ഡോളറിനെതിരെ രൂപയുടെ മൂല്യം 60 പൈസ ഇടിഞ്ഞ് 95.7 എന്ന നിലയിലാണ് ഇപ്പോഴുള്ളത്. രൂപയുടെ മൂല്യം ഇടിഞ്ഞത് ഇറക്കുമതി ചെലവ് അധികമാക്കി. ഇതാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാൻ കാരണമായത്. അതേസമയം പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ എണ്ണ വില ഇനിയും ഉയരുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. നിലവിൽ ബ്രൻ്റ് ക്രൂഡ് ഓയിലിന് ബാരലിന് 108 ഡോളറാണ് വില. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ഭീതി ശക്തമാക്കിയിരിക്കുകയാണ്. അടുത്ത ആഴ്ച നടക്കുന്ന യുഎസ് ഫെഡിൻ്റെ പണനയ യോഗത്തിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതയും ഇതോടെ വർധിച്ചു.

പലിശ നിരക്ക് ഉയർത്തിയാൽ സ്വർണ വില വലിയ തോതിൽ കൂപ്പുകുത്തും. വില കുറയാനുള്ള സാധ്യത തന്നെയാണ് നിലവിലുള്ളതെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണം 4300 ഡോളറിനടുത്താണ് വ്യാപാരം നടത്തുന്നത്. പലിശ നിരക്ക് കൂട്ടിയാൽ സ്വർണം 4000 ഡോളർ വരെ താഴ്ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അപ്പോൾ കേരളത്തിൽ ഇപ്പോഴത്തെ വിലയിൽ നിന്നും പവന് ഏകദേശം 8000 രൂപ വരെ ഇടിഞ്ഞേക്കും. 3500 ഡോളറിന് താഴേക്ക് സ്വർണം പോയാൽ വില വീണ്ടും ഇടിഞ്ഞ് ഒരു ലക്ഷത്തിന് താഴേക്ക് പോയേക്കും. പ്രതിസന്ധി രൂക്ഷമായാൽ 3300 ഡോളറിലേക്ക് വരെ സ്വർണം പോയേക്കുമെന്നുള്ള പ്രവചനങ്ങളും ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ കേരളത്തിൽ സ്വർണ വില പവന് 78000 രൂപ വരെ താഴ്ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+