സ്വര്‍ണവില തിരിച്ചുകയറി; രാവിലെ കുറഞ്ഞതിന്റെ ആശ്വാസം തീര്‍ന്നു, ഉച്ചയ്ക്ക് പുതിയ പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം തിരിച്ചുകയറി. രാവിലെ വലിയ മാറ്റം വന്നിരുന്നു എങ്കിലും ഉച്ചയോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ആഗോള വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയും ചെയ്തു. ഈ രണ്ട് കാരണങ്ങളാണ് കേരളത്തില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായി ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്.
രാജ്യാന്തര വിപണിയില്‍ രാവിലെ സ്വര്‍ണത്തിന് 4590 ഡോളര്‍ ആയിരുിന്നു വില. ഉച്ചയക്ക് 4605 ഡോളറായി ഉയര്‍ന്നു. രൂപയുടെ മൂല്യം 90.18ല്‍ നിന്ന് 90.39 ആയി ഇടിയുകയും ചെയ്തു. രൂപയുടെ മൂല്യം ഇനിയും താഴോട്ട് പോയാല്‍ കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയരും. സ്വര്‍ണവില ഇനിയും മുന്നേറുമെന്ന് തന്നെയാണ് സാമ്പത്തിക നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ബുധനാഴ്ച സ്വര്‍ണവില രണ്ട് തവണ മാറിയിരുന്നു. രാവിലെ 800 രൂപ ഉയര്‍ന്ന പിന്നാലെ ഉച്ചയ്ക്ക് ശേഷം 280 രൂപ കൂടി വര്‍ധിച്ചു. ഇന്ന് രാവിലെ 600 രൂപ താഴ്ന്നിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം 320 രൂപ വര്‍ധിച്ചു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 99040 രൂപയും കൂടിയത് 105600 രൂപയുമായിരുന്നു. ഇന്നലെയാണ് സര്‍വകാല റെക്കോര്‍ഡ് വില രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെ രേഖപ്പെടുത്തിയ വിവിധ കാരറ്റുകളിലെ സ്വര്‍ണവില
22 കാരറ്റ് പവന് 105000 രൂപ
18 കാരറ്റ് പവന് 86320 രൂപ
14 കാരറ്റ് പവന് 67200 രൂപ
9 കാരറ്റ് പവന് 43360 രൂപ
ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില
22 കാരറ്റ് പവന് 105320 രൂപ
18 കാരറ്റ് പവന് 86560 രൂപ
14 കാരറ്റ് പവന് 67440 രൂപ
9 കാരറ്റ് പവന് 43480 രൂപ.
സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് കരുതുന്നത്. വെനസ്വേല, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക നീങ്ങുന്നത് വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയ്‌ക്കെതിരെ കൂടുതല്‍ ചുങ്കം ചുമത്തുമെന്ന ഭീഷണിയും അമേരിക്ക മുഴക്കി. കൂടാതെ യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള അസ്വാരസ്യവും വിപണി ആശങ്കയോടെയാണ് കാണുന്നത്. ആശങ്കകള്‍ തീര്‍ന്നാല്‍ മാത്രമാണ് നിക്ഷേപ സൗഹൃദ അന്തരീക്ഷം വരിക. അപ്പോഴാണ് സ്വര്‍ണവില കുറയുക.












Click it and Unblock the Notifications