സ്വർണവില 54 ശതമാനം വർധിച്ചു;10,000 രൂപ മുതലുള്ള ഡയമണ്ടിലേക്ക് തിരിഞ്ഞ് ആഭരണപ്രേമികൾ, വാങ്ങുന്നത് ഇങ്ങനെ
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണവിലയിൽ വലിയ കുതിച്ചുച്ചാട്ടം ഉണ്ടായതോടെ സ്വർണവാങ്ങൽ തന്ത്രം മാറ്റി ഇന്ത്യക്കാർ. പ്രധാനമായും ഡയമണ്ട് ആഭരണങ്ങളാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. ബഡ്ജറ്റിൽ ഒതുങ്ങുന്ന , ദിവസേന ഉപയോഗിക്കാൻ കഴിയുന്ന ചെറിയ ആഭരണങ്ങളോടാണ് ആളുകൾക്ക് താത്പര്യമെന്ന് ജ്വല്ലറിക്കാർ പറഞ്ഞു. ഇപ്പോഴത്തെ നില തുടർന്നാൽ ഡയമണ്ട് ആഭരണങ്ങളുടെ വിൽപ്പനയിൽ 15-20 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കി.
10,000 മുതൽ 1 ലക്ഷം വരെയുള്ള ഡയമണ്ട് ആഭരണങ്ങൾ വ്യാപാരികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. 18 കാരറ്റ്, 14 കാരറ്റ് , 9 കാരറ്റ് ആഭരണങ്ങളാണ് കൂടുതലായി വിറ്റുപോകുന്നത്.ആളുകളെ സംബന്ധിച്ച് വ്യത്യസ്തമായ ഡിസൈനുകളുള്ള ആഭരണങ്ങളോടാണ് താത്പര്യം. ഇത് 22 കാരറ്റ് ആഭരണങ്ങളിൽ തിരഞ്ഞെടുതാൽ വലിയ തുക മുടക്കേണ്ടി വരും. അതുകൊണ്ട് തന്നെ വലിയ തുക ചെലവാക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾ കൂടി പരിഗണിച്ച് കുറഞ്ഞ കാരറ്റ് ആഭരണങ്ങളാണ് യുവാക്കൾ അടക്കമുള്ളവർ വാങ്ങുന്നത്.

ചെറിയ ഡയമണ്ടുകൾക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വിലക്കുറവുണ്ട്. അതേസമയം സ്വർണവിലയാകട്ടെ 54 ശതമാനം വർധിച്ചു. കുറഞ്ഞ കാരറ്റിലുള്ള ഡയമണ്ട് ആഭരണങ്ങളാണ് തങ്ങളുടെ ജ്വല്ലറികളിൽ നിന്ന് കൂടുതലായി വിറ്റുപോകുന്നത് എന്നാണ് ജോയ് ആലുക്കാസ് പറയുന്നത്. ഈ ഉത്സവസീസണിൽ കച്ചവടത്തിൽ 20 ശതമാനം വർധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സെൻകോ ഗോൾഡ് ആൻ്റ് ഡയമണ്ട്സും ഇക്കാര്യം ആവർത്തിക്കുന്നു. 'കാതിലുകൾ, മോതിരങ്ങൾ, ലോകറ്റ്, ബ്രേസ്ലേറ്റ് എന്നിവയാണഅ ആളുകൾ തിരഞ്ഞെടുക്കുന്നത്. 30,000-1 ലക്ഷം വരെയെുള്ള ആഭരണങ്ങളാണ് പലരുടേയും ചോയ്സ്, മാനേജിംഗ് ഡയറക്ടർ സുവാങ്കർ സെൻ പറഞ്ഞു.
25000 രൂപയ്ക്ക് വരെ ഡയമണ്ട് ആഭരണങ്ങൾ ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ കുറഞ്ഞ കാരറ്റ് ആഭരണങ്ങളാകുമ്പോൾ വലിയ വിലയും കൊടുക്കേണ്ടി വരുന്നില്ല. പണ്ട് 100 ഗ്രാം വാങ്ങിയിരുന്നവർ ഇപ്പോൾ 60 ഗ്രാമിലേക്ക് തങ്ങളുടെ വാങ്ങൽ ചുരുക്കിയിരിക്കുകയാണ്',മുംബൈ ആസ്ഥാനമായുള്ള അൻമോൾ ജ്വല്ലറിയുടെ ഉടമ ഇഷു ദത്വാനി പറഞ്ഞു. 10,000ത്തിന് 1 ലക്ഷത്തിനും ഇടയിൽ നല്ലൊരു സ്വർണാഭരണം ഇന്ന് ചിന്തിക്കുക പോലും വേണ്ട. അതാണ് ആളുകളെ സ്വർണത്തിലേക്ക് അടുപ്പിക്കുന്നത്.
വിവാഹങ്ങൾക്കും മറ്റ് വിശേഷ ദിവസങ്ങളിലും മാത്രം ഡയമണ്ട് ധരിക്കുന്നൊരു രീതി ഉണ്ടായിരുന്നു. എന്നാൽ അതിപ്പോൾ മാറി. പകരം ദിവസവും ഉപയോഗിക്കാൻ കഴിയുന്ന ഡയമണ്ട് ആഭരണങ്ങളാണ് ആളുകൾ താത്പര്യപ്പെടുന്നത്', വ്യാപാരികൾ പറഞ്ഞു.
കച്ചവടം പൊടിപൊടിക്കുന്നു
സ്വർണവില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്നെങ്കിലും ഈ വർഷത്തിന്റെ തുടക്കത്തെ അപേക്ഷിച്ച് വിലയിൽ 26 ശതമാനത്തിൻ്റെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി 30 ന് കേരളത്തിൽ 1.33 ലക്ഷമായിരുന്നു പവൻ വില. എന്നാൽ നിലവിൽ 1.09 ലക്ഷം കൊടുത്താൽ ഒരു പവൻ ലഭികും. അതുകൊണ്ട് തന്നെ വിലക്കുറവ് മുതലെടുത്ത് ആഭരണം വാങ്ങുകയാണ് ഉപഭോക്താക്കൾ.
ആഗോള സാമ്പത്തിക സാഹചര്യം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പശ്ചിമേഷ്യൻ സംഘർഷവും പണപ്പെരുപ്പ ഭീതിയുമെല്ലാം പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത ഉയർത്തുന്നുണ്ട്. നിരക്് ഉയർത്തുന്നത് സ്വർണത്തിന് തിരിച്ചടിയാണ്. ഇത് വില കുറയാൻ കാരണമായേക്കും. എന്നിരുന്നാലും പവൻ വില ഒരിക്കലും പഴയ നിലയിലേക്ക് വീഴില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പരമാവധി 90,000 വരെ വില ഇടിഞ്ഞേക്കാം. എന്നിരുന്നാലും സ്വർണം അടുത്ത വർഷത്തോടെ വീണ്ടും ഉയരും. ആഗോള വിപണിയിൽ ഔണ്സിന് 5300 ഡോളർ വരെ തൊട്ടേക്കാമെന്നാണ് പ്രവചനം.


Click it and Unblock the Notifications
