സ്വർണവില ഇന്ന് മുകളിലേക്ക്; പക്ഷെ ഇനി വൻ ഇടിവിന് സാധ്യത? ആഭരണപ്രേമികൾക്ക് പ്രതീക്ഷ

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കുറഞ്ഞ വില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 95 രൂപയാണ് ഉയർന്നത്.ആഗോള വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ സ്വർണത്തിന് വില കുറയാനുള്ള സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 13680 രൂപയും പവന് 109440 രൂപയുമായിരുന്നു വില. 18 കാരറ്റ് ഗ്രാമിന് 11265 രൂപയും പവന് 90120 രൂപയും. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 13,775 രൂപയായി. പവൻ വില ഇന്നലത്തെ അപേക്ഷിച്ച് 760 രൂപ ഉയർന്ന് 1,10,200 രൂപയായി. 3 ശതനാനം ജിഎസ്ടിയും 5 ശതമാനം പണിക്കൂലിയും ചേർത്ത് ഇന്ന് ഒരു പവൻ വാങ്ങണമെങ്കിൽ കുറഞ്ഞത് 1,19,181 രൂപയാകും. വെള്ളി വില ഇന്ന് ഗ്രാമിന് 235 രൂപയാണ്.

goldornaments2

അതേസമയം രാജ്യാന്തര വിപണിയിൽ സ്വർണത്തിന് സാഹചര്യം അനുകൂലമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ കലുഷിതമാകുകയാണ്. യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഇറാനെതിരായ അക്രമണം കടുപ്പിക്കുമെന്നാണ് ട്രംപ് ഭീഷണിമുഴക്കയിരിക്കുന്നത്. ഇതിനിടയി യുഎസ്എസ് തിയോഡോർ റൂസ്‍വെൽറ്റ് എന്ന വിമാനിവാഹിനി കപ്പൽ പശ്ചിമേഷ്യയിലേക്ക് അയച്ചതായുള്ള റിപ്പോർട്ടുകളും പൂറത്തുവരുന്നുണ്ട്.

യുദ്ധം അടുത്തെങ്ങും അയയില്ലെന്ന സൂചനകൾ ക്രൂഡ് ഓയിൽ വിലയെ മുകളിലേക്ക് ഉയർത്തുകയാമ്. ഇന്ന് ബ്രെൻ്റ് ക്രൂഡ് വില ബാരലിന് 4.37 ശതമാനം ഉയർന്ന് 102.3 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡ് വില 93 ഡോളറിലാണഅ നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.

എണ്ണ വില ഉയരുന്നത് പലിശ നിരക്ക് ഉയർത്താനുള്ള സാധ്യതകൾ വർധിപ്പിച്ചിരിക്കുകയാണ്. യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി ബോണ്ട് യീൽഡ് 2002 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയരമായ 5.344 ശതമാനത്തിലെത്തി. ബോണ്ട് വരുമാനം കൂടുതൽ ഉയർന്നാൽ വരുമാനം നൽകാത്തെ സ്വർണത്തെ നിക്ഷേപകർ ഉപേക്ഷിക്കാം. സ്വർണ വില കുത്തനെ കുറയാൻ കാരണമാകും.

അതേസമയം പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സ്വർണവില പ്രചനങ്ങൾ തിരുത്തുകയാണ് സാമ്പത്തിക സ്ഥാപനങ്ങൾ. നേരത്തേ 5000 -6000 ഡോളറിലേക്ക് വില കുതിപ്പ് പ്രവചിച്ചവർ ഈ വർഷം സ്വർണം ഇനി കുതിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരത്തുന്നത്. ബാങ്ക് ഓഫ് അമേരിക്ക തങ്ങളുടെ പ്രവചനം 5000 ഡോളറിൽ നിന്നും 3500 ഡോളറാക്കി കുറിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഇടിഞ്ഞാൽ കേരളത്തിലും കുറയും. 3500 ഡോളറിലേക്ക് വില ഇടിഞ്ഞാൽ കേരളത്തിൽ വില 91,000ത്തിലേക്ക് കുത്തനെ കുറഞ്ഞേക്കും.

എന്നാൽ ഇനിയൊരിക്കലും 70,000ത്തിന് താഴേക്ക് വില പോകാൻ സാധ്യതയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. സ്വർണവില എത്രയൊക്കെ കുറഞ്ഞാലും വൈകാതെ തന്നെ വർധിക്കും. കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങലുകൾ വിലയെ മുകളിലേക്ക് നയിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma