സ്വര്‍ണവില കുതിപ്പില്‍; വൈകീട്ട് വിപണിയില്‍ മാറ്റം, റെക്കോര്‍ഡിന് അരികെ മഞ്ഞലോഹം, പുതിയ വില
കൊച്ചി: രാവിലെ താഴ്ന്ന സ്വര്‍ണവില വൈകീട്ട് ഉയര്‍ന്നു. ഇന്ന് രാവിലെ വാങ്ങിയവര്‍ക്ക് ആയിരം രൂപയ്ക്ക് അടുത്ത് ലാഭം കിട്ടി. വിപണിയില്‍ ഓരോ സമയവും വ്യത്യസ്തമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്. പ്രവചിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങള്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാനപ്പെട്ട കാരണം.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരുന്ന ട്രെന്‍ഡ് ആണ് കാണിക്കുന്നത്. ഇത് തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കേരളത്തില്‍ ഉയരും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കിന് അടുത്തുവരികയാണ് വീണ്ടും സ്വര്‍ണം. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴാന്‍ കാരണമായി.

ഇന്ന് രാവിലെ കേരളത്തിലെ സ്വര്‍ണവില
22 കാരറ്റ് പവന്‍ വില 116240
18 കാരറ്റ് പവന്‍ വില 95520
14 കാരറ്റ് പവന്‍ വില 74360
9 കാരറ്റ് പവന്‍ വില 47960
ഇന്ന് വൈകീട്ട് കേരളത്തിലെ സ്വര്‍ണവില
22 കാരറ്റ് പവന്‍ വില 117040
18 കാരറ്റ് പവന്‍ വില 96160
14 കാരറ്റ് പവന്‍ വില 74880
9 കാരറ്റ് പവന്‍ വില 48280
ഇന്ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറയുകയാണ് ചെയ്തതെങ്കില്‍ വൈകീട്ട് 800 രൂപ ഉയര്‍ന്നു. ആഭരണം വാങ്ങുന്നവര്‍ക്ക് ആനുപാതകമായ വര്‍ധന നികുതിയിലും പണിക്കൂലിയിലും വരും. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 5100 ഡോളറിലെത്തിയതും രൂപയുടെ മൂല്യം 90.71ലേക്ക് വീണതുമാണ് കേരളത്തില്‍ സ്വര്‍ണവില കുതിക്കാന്‍ കാരണം. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 117760 രൂപയാണ്.
അമേരിക്ക-ഇറാന്‍ വിഷയത്തിലെ ആശങ്കയാണ് ക്രൂഡ് ഓയില്‍ വില കുതിക്കാന്‍ കാരണം. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നതിന് കാരണമാകും. ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കാന്‍ വഴിയൊരുക്കുന്ന നീക്കമാണിത്. ബ്രെന്റ് ക്രൂഡ് ബാരലിന് 70.25 ഡോളര്‍ എന്ന നിരക്കിലേക്ക് എത്തി. എണ്ണ രാജ്യങ്ങളെ സംബന്ധിച്ച് ഇത് മെച്ചമാണെങ്കിലും ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.












Click it and Unblock the Notifications