Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വീണ്ടും കയറുന്നു; ഇന്ന് വില കൂടി, ഡോളര്‍ മൂല്യം ഇടിഞ്ഞത് തിരിച്ചടി, ഇന്നത്തെ പവന്‍ വില

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റം. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഇന്ന് വര്‍ധിച്ചത്. ഡോളര്‍ മൂല്യം കുറഞ്ഞുവരുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്നുണ്ട്. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടിയേക്കും.

ബ്രസീലിനെതിരെ 50 ശതമാനം ചുങ്കം ചുമത്താന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ പ്രധാന സാമ്പത്തിക ശക്തിയായ ബ്രസീലിനെതിരായ നടപടി ഇന്ത്യയ്ക്കുള്ള സൂചനയായും വിലയിരുത്തുന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ക്കെതിരെ സ്വരം കടുപ്പിച്ചാണ് കഴിഞ്ഞ ദിവസം അമേരിക്കന് പ്രസിഡന്റ് ട്രംപ് സംസാരിച്ചത്. ഡോളര്‍ ഇടിവിന് പുറമെ മറ്റൊരു കാര്യവും ഇന്ന് സ്വര്‍ണവില കൂടാന്‍ കാരണമായി.

gold price kerala july10

ജൂലൈ ഒമ്പതിന് എല്ലാ രാജ്യങ്ങള്‍ക്കുമുള്ള ഇറക്കുമതി നികുതി ഉയര്‍ത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു എങ്കിലും അദ്ദേഹം അയയുമെന്ന് കരുതിയിരുന്നു. എന്നാല്‍ സമയപരിധി ആഗസ്റ്റ് ഒന്നിലേക്ക് നീട്ടിയ ട്രംപ് ലിബിയ, ഇറാഖ്, ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ക്ക് അധിക ചുങ്കം ചുമത്താന്‍ നിര്‍ദേശിച്ചതോടെ വിപണിയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.

ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും അമേരിക്ക നികുതി ചുമത്തുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ എത്രയാണ് ചുമത്തുക എന്നാണ് ഇനി അറിയാനുള്ളത്. ബ്രസീലിന് ചുമത്തിയ പോലെ ഇന്ത്യയ്‌ക്കെതിരെയും ചുമത്തിയാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെയും ഇറക്കുമതിയെയും ബാധിക്കും. ഈ സാഹചര്യത്തില്‍ ആശങ്കയിലായ നിക്ഷേപകര്‍ വ്യാപാര പോര് മുന്‍കൂട്ടി കണ്ട് സ്വര്‍ണം വാങ്ങാന്‍ ആരംഭിച്ചതും വില കൂടാന്‍ കാരണമായി.

ഇന്നത്തെ സ്വര്‍ണവില അറിയാം

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് വര്‍ധിച്ചത്. 72160 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലെത്തി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7395 രൂപയായി. വെള്ളിയുടെ വില 116 എന്ന നിരക്കില്‍ തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3320 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 3300ന് താഴേക്ക് വീണിരുന്നു.

ഇന്ന് ഡോളര്‍ സൂചിക 97.41 എന്ന നിരക്കിലേക്ക് ഇടിഞ്ഞു. ഇതോടെ മറ്റു കറന്‍സികളുടെ മൂല്യം വര്‍ധിച്ചു. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 85.61 ആയിട്ടുണ്ട്. സ്വര്‍ണവിലയില്‍ ഡോളര്‍ നിരക്ക് സുപ്രധാനമാണ്. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടും. അതാണ് ഡോളര്‍ താഴുമ്പോള്‍ സ്വര്‍ണവില കൂടാന്‍ കാരണം.

ഡോളര്‍-രൂപ വിനിമയ നിരക്ക്, രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, മുംബൈ വിപണിയിലെ സ്വര്‍ണവില തുടങ്ങിയവ ഒത്തുനോക്കിയാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുക. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 78000 രൂപയ്ക്ക് മുകളില്‍ ചെലവ് വരും. അതേസമയം, ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ നില്‍ക്കുകയാണ്. ഓഹരി വിപണികള്‍ നേരിയ മുന്നേറ്റം നടത്തുന്നുണ്ട്. ബിറ്റ് കോയിന്‍ വില കുതിക്കുകയാണ് എന്നതും ഇന്നത്തെ വിപണിയിലെ പ്രധാന വാര്‍ത്തയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+