സ്വര്‍ണവില വീണ്ടും ഉയരാന്‍ 2 കാരണം; ഈ മാസം 16280 രൂപ വര്‍ധിച്ചു, പവന്, ഗ്രാം വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉച്ചയ്ക്ക് വീണ്ടും കുതിച്ചു. രാവിലെ 3600 രൂപയ്ക്ക് മുകളില്‍ ഉയര്‍ന്ന പിന്നാലെയാണ് ഉച്ചയ്ക്ക് 1800 രൂപ വര്‍ധിച്ചത്. ഇന്നു മാത്രം 5000 രൂപയ്ക്ക് മുകളില്‍ സ്വര്‍ണവില കൂടി. ഇങ്ങനെ ഒരു ദിവസം വില മാറുന്നത് ആദ്യമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ് സ്വര്‍ണം. ഇനിയും ഉയരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
രണ്ട് കാര്യങ്ങളാണ് സ്വര്‍ണവില കൂടാനുള്ള കാരണം. യൂറോപ്പിലെ നിക്ഷേപകര്‍ ഡോളര്‍ വിട്ട് സ്വര്‍ണത്തിലേക്ക് തിരിയുന്നു എന്നതാണ് ഒരു കാരണം. അമേരിക്കയുടെ പുതിയ നയങ്ങളിലെ പ്രതിഷേധവും ആശങ്കയുമാണ് ഇതിന് പിന്നില്‍. രൂപയുടെ മൂല്യം അടിക്കടി താഴുന്നു എന്നതാണ് രണ്ടാമത്തെ കാരണം. രൂപ വേഗത്തില്‍ മൂല്യം ഉയര്‍ത്താന്‍ ഒരു സാധ്യതയും കാണുന്നില്ല.

രൂപ മൂല്യം ഇടിയുന്നു, സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുന്നു, ഓഹരി വിപണികളില്‍ ആശങ്ക തുടരുന്നു, വെള്ളിയുടെയും ചെമ്പിന്റെയും വില കൂടുന്നു. എന്നിവയാണ് ദേശീയ-രാജ്യാന്തര വിപണികളില്‍ സംഭവിക്കുന്ന മാറ്റം. ഈ വേളയില്‍ സ്വര്‍ണം വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ വിദഗ്ധരുടെ അഭിപ്രായം തേടിയ മാത്രം ചെയ്യുക.
ഇന്ന് രാവിലെ 22 കാരറ്റ് ഒരു പവന് 113520 രൂപയായിരുന്നു വില. 18 കാരറ്റ് ഒരു പവന് 93280 രൂപയാണ് വില. 14 കാരറ്റ് ഒരു പവന് 72640 രൂപയാണ് വില. 9 കാരറ്റ് ഒരു പവന് 46840 രൂപയാണ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ചിത്രം മാറി. 22 കാരറ്റ് പവന് 115320 രൂപയായി ഉയര്‍ന്നു. 18 കാരറ്റിന് 94760 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഒരു പവന് 73800 രൂപയായി. 9 കാരറ്റ് സ്വര്‍ണം ഒരു പവന് 47560 രൂപയുമായി.
മൂന്നാഴ്ചയ്ക്കിടെ മാത്രം 16280 രൂപ ഉയര്‍ന്നു
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉടക്കിയതാണ് സ്വര്‍ണവിലയില്‍ അഭൂതപൂര്‍വമായ വര്‍ധനവിന് കാരണം. ഗ്രീന്‍ലാന്റ് അമേരിക്കയുടെ ഭാഗമാക്കാന്‍ ട്രംപ് ശ്രമിച്ചത് യൂറോപ്പില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. യൂറോപ്പിലെ നിക്ഷേപകര്‍ ഡോളര്‍ വിറ്റ് സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. ഇത് സ്വര്‍ണവിലയുടെ കുതിപ്പിന് ഇടയാക്കി. ഇനിയും ഇത് തുടരുമെന്ന് തന്നെയാണ് കരുതുന്നത്.
വെനസ്വേല, ഇറാന്, ഗ്രീന്‍ലാന്റ് തുടങ്ങി ഓരോ വിഷയത്തിലും അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ ലോക വിപണിയെ കുലുക്കുന്നുണ്ട്. അതിന് പുറമെയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ ഇടിയുന്നത്. 91.66 എന്ന നിരക്കിലാണ് രൂപയുള്ളത്. വൈകാതെ 92 ല്‍ എത്തിയേക്കും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 4854ല്‍ എത്തിയിട്ടുണ്ട്. വൈകാതെ 5000 ഡോളറില്‍ എത്തും.
ഈ മാസം ഒന്നിന് കേരളത്തില്‍ രേഖപ്പെടുത്തിയ സ്വര്‍ണവില 99040 രൂപയാണ്. ഇന്നത്തെ വിലയില്‍ നിന്ന് 16280 രൂപ കുറവായിരുന്നു അന്ന്. ജനുവരി ഒന്നിന് ഒരു പവന് വാങ്ങി ഇന്ന് വില്‍ക്കുന്നവര്‍ക്ക് ഇത്രയും രൂപ ലാഭം കിട്ടും. മൂന്നാഴ്ച്ചയ്ക്കിടെ ഇത്രയും ഉയര്‍ന്ന ലാഭം കിട്ടുന്നതു തന്നെയാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടാന്‍ പ്രധാന കാരണം.
-
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഗാര്‍ഹിക സ്വര്‍ണശേഖരം സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരണം; നിര്‍ദേശത്തിന് പിന്നില്‍ -
ഒരു ലക്ഷം രൂപ കൈയിലുണ്ടോ? സ്വര്‍ണം ഇപ്പോള്‍ വാങ്ങിവെച്ചാല്‍ നല്ലത്, വിലയിടിവ് നോക്കേണ്ട! -
സ്വര്‍ണാഭരണം വാങ്ങുന്നത് എല്ലാവരും നിര്‍ത്തി... നാണയത്തിനും ബാറിനും ഡിമാന്‍ഡ് കൂടി; കാരണമിത് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുതിച്ചു; തിരിച്ചടിച്ചത് 2 കാര്യങ്ങള്‍, പുതിയ പവന്, ഗ്രാം വില -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ് -
സ്വർണത്തിന് ഒറ്റയടിക്ക് കൂടിയത് 15,000 രൂപ, വീണിടത്ത് നിന്ന് തിരിച്ച് കയറുന്നു, ഈ കുതിപ്പ് തുടരുമോ?












Click it and Unblock the Notifications