സ്വർണവിലയിലെ കുതിപ്പ് അടങ്ങിയോ?ഇന്ന് വർധിച്ചത് വെറും 30 രൂപ മാത്രം..വിലയിൽ ഇനിയും വൻ ഇടിവിന് സാധ്യത

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ വർധനവ്. ഗ്രാമിന് വെറും 30 രൂപ മാത്രമാണ് വർധിച്ചത്. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന ഭയമാണ് സ്വർണ കുതിപ്പിനെ പിടിച്ചുകെട്ടുന്നത്. നാളെയാണ് ഫെഡറൽ റിസർവ്വിൻ്റെ നിർണായകമായ പണനയ യോഗം നടക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔണ്‍സിന് 4300 ഡോളർ പരിസരത്താണ് വ്യാപാരം നടത്തുന്നത്. ഇന്നലെ 4290 ഡോളറായിരുന്നു വില. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞതോടെ കേരളത്തിൽ ഇന്നലെ രണ്ട് തവണയായി വില കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. വൈകീട്ടോടെ ഗ്രാമിന് 115 രൂപയും പവന് 920 രൂപയും കുറഞ്ഞിരുന്നു.

goldtoday-683

ഇന്ന് രാവിലെ ഗ്രാമിന് 30 രൂപ ഉയർന്ന് 14040 രൂപയായി. പവൻ വിലയിൽ 240 രൂപ കയറി 1,12,320 രൂപയും. ഇന്നലെ വൈകീട്ട് 112080 രൂപയായിരുന്നു പവന് വില. അതേസമയം 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11535 രൂപയാണ് ഇന്ന്. 92,280 രൂപയാണ് പവന് നൽകേണ്ടത്. യുഎസിൽ പലിശ നിരക്ക് ഉയർത്തിയാൽ കേരളത്തിൽ സ്വർണ വില ഇനിയും താഴേക്ക് പോകുമെന്നാണ് വിലയിരുത്തൽ.

ഫെഡറൽ റിസർവ് യോഗത്തിൽ പലിശ നിരക്ക് ഉയർത്താനുള്ള സാധ്യത 90 ശതമാനമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. പണപ്പെരുപ്പത്തെ പിടിച്ചുകെട്ടണമെങ്കിൽ പലിശ ഉയർത്തേണ്ടി വരും. അത്തരമൊരു സാഹചര്യത്തിൽ പലിശ കൂടുതൽ നൽകുന്ന സർക്കാർ ബോണ്ടുകളിലേക്ക് നിക്ഷേപകർ തിരിയും. ഇത് സ്വർണത്തിൻ്റെ ഡിമാൻ്റ് ഇടിയാൻ കാരണമാകും. സ്വാഭാവികമായും വിലയിൽ വലിയ തകർച്ച തന്നെ രേഖപ്പെടുത്തും.

ആഭരണങ്ങൾ വാങ്ങാൻ അൽപം കാത്തിരിക്കാം

കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഒരു ദിവസം വില ഉയർന്നാൽ അടുത്ത ദിവസം കുത്തനെ കുറയുന്നതാണ് സാഹചര്യം. നാളത്തെ യോഗത്തോടെ ഇനി സ്വർണത്തിൻ്റെ പോക്ക് എങ്ങോട്ടാണെന്ന കാര്യത്തിൽ വ്യക്തത വരും. നിരക്ക് ഉയർത്തിയാൽ ഔണ്‍സ് വില 4000 ഡോളറിന് താഴേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. അങ്ങനെ സംഭവിച്ചാൽ കേരളത്തിലെ ആഭരണപ്രേമികൾക്ക് ആശ്വാസമാകും. 1.05 ലക്ഷത്തിലേക്ക് പവൻ വില എത്തും. ആഗോള വിപണിയിൽ വില 3200 ഡോളറിലേക്ക് വരെ താഴാനുള്ള സാധ്യത ചിലർ പ്രവചിക്കുന്നുണ്ട്. അങ്ങനെ വന്നാൽ കേരളത്തിൽ 80,000ത്തിന് താഴേക്ക് പവൻ വില പോകുമോയെന്നാണ് ഉറ്റുനോക്കുന്നത്.

അതേസമയം സ്വർണം വാങ്ങാനും വിൽക്കാനും അൽപം കൂടി കാത്തിരിക്കാം എന്നാണ് വിപണി വിദഗ്ധർ പറയുന്നത്. വില ഇനിയും കുറയാൻ സാധ്യത ഉള്ളതിനാൽ ധൃതിപിടിച്ച് വാങ്ങരുതെന്നാണ് മുന്നറിയിപ്പ്. 50,000ത്തിന് ഒരു പവൻ വാങ്ങാമെന്ന സ്വപ്നമൊന്നും ഇനി വേണ്ട. എന്നിരുന്നാലും സ്വർണം 1 ലക്ഷത്തിന് താഴേക്ക് പോകാനുള്ള സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. അതേസമയം കേന്ദ്രബാങ്കുകളുടെ സ്വർണ വാങ്ങൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ വർഷം തന്നെ സ്വർണ വിലയെ മുകളിലേക്ക് നയിക്കുമെന്നതിനാൽ ഇപ്പോഴത്തെ വിലയിടിവ് കണ്ട് ഭയന്ന് സ്വർണം വിറ്റഴിക്കേണ്ടതില്ലെന്നും ഇവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+