Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം വില കൂടുന്നത് കാര്യമാക്കേണ്ട, വാങ്ങി വച്ചോ; സംഭവിക്കാന്‍ പോകുന്നത് വന്‍ മാറ്റം

കൊച്ചി: സ്വര്‍ണവില കൂടി വരുന്നത് പ്രധാന ചര്‍ച്ചയായി മാറിയിട്ടുണ്ടെങ്കിലും സ്വര്‍ണത്തിനുള്ള ആവശ്യക്കാര്‍ കുറഞ്ഞിട്ടില്ല. ആവശ്യക്കാര്‍ കൂടുന്നത് കൊണ്ടാണ് സ്വര്‍ണവില ഉയര്‍ന്നു നില്‍ക്കുന്നത്. വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വന്നാല്‍ വില കുറയും. അല്ലെങ്കില്‍ കൈവശമുള്ള സ്വര്‍ണം എല്ലാവരും വില്‍ക്കാന്‍ തുടങ്ങിയാലും വില താഴും. ഇത് രണ്ടും നടക്കുന്നില്ല.

എത്ര വില കൂടിയാലും സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് ഓരോ രാജ്യങ്ങളും വ്യക്തികളും. കുറച്ച് കാലം കഴിഞ്ഞ് വിറ്റാല്‍ ലാഭം കൊയ്യാമെന്നതാണ് ഇതിന് കാരണം. കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 4000 രൂപയിലധികം വര്‍ധിച്ചു. അതായത്, മൂന്ന് ദിവസം മുമ്പ് സ്വര്‍ണം വാങ്ങിയ വ്യക്തിക്ക് വന്‍ ലാഭം കൊയ്യാന്‍ പറ്റി എന്നതാണ്. ഈ വര്‍ഷം സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്നത് വലിയ മാറ്റങ്ങളാണത്രെ.

gold profit tips

അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണം 40 ഡോളര്‍ മുതല്‍ 120 ഡോളര്‍ വരെ ഉയര്‍ന്ന ദിവസങ്ങളുണ്ടായത് നിക്ഷേപകരെ ഞെട്ടിച്ചിട്ടുണ്ട്. ഒരു ദിവസം 120 ഡോളര്‍ വരെ ഉയരുക എന്ന് പറഞ്ഞാല്‍ ചരിത്രത്തില്‍ ഉണ്ടാകാത്തതാണ്. എന്നാല്‍ എല്ലാ റെക്കോര്‍ഡുകളും തിരുത്തിയാണ് സ്വര്‍ണത്തിന്റെ വില കുതിപ്പ്. അതുകൊണ്ടുതന്നെ ഇന്ന് വാങ്ങി ഒരു വര്‍ഷം കഴിഞ്ഞ് വിറ്റാലും ലാഭം വലിയതാകുമെന്ന് വിലയിരുത്താം.

2024ല്‍ സ്വര്‍ണത്തിന് 26 ശതമാനമാണ് വില കൂടിയാത്. ഈ വര്‍ഷം മാര്‍ച്ചില്‍ 10 ശതമാനം വില കൂടി. ഏപ്രില്‍ ഇതുവരെ 6 ശതമാനം വില വര്‍ധിച്ചു. അതായത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം വില വര്‍ധിക്കുമെന്ന് അനുമാനിക്കാം. ഈ വര്‍ഷം ആദ്യ ദിനങ്ങളില്‍ ഔണ്‍സ് സ്വര്‍ണത്തിന് 2650 ഡോളര്‍ ആയിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 3200 ഡോളറിന് മുകളിലാണ് വില.

പണമുള്ളവര്‍ സ്വര്‍ണം ബാര്‍ ആയി വാങ്ങിവയ്ക്കുന്നതാണ് ഉചിതം. കാരണം ഓരോ ദിവസവും വില കൂടി വരുമ്പോള്‍ ലാഭമുണ്ടാക്കാം. 24 കാരറ്റ് തങ്കം വാങ്ങുന്നത് കൊണ്ട് വില്‍ക്കുന്ന വേളയില്‍ വലിയ വിലക്കുറവ് വരില്ല. മാര്‍ക്കറ്റ് വിലയോട് അടുത്ത വില വില്‍ക്കുന്ന വേളയിലും കിട്ടും. അതേസമയം, ആഭരണം വാങ്ങി വയ്ക്കുന്നത് ലാഭം കൊയ്യാനുള്ള മാര്‍ഗമായി കരുതാന്‍ സാധിക്കില്ല.

സ്വര്‍ണാഭരണം വാങ്ങുമ്പോഴുള്ള നഷ്ടം

ആഭരണം 22, 18, 14 കാരറ്റിലാണ് കൂടുതലുമുള്ളത്. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണവിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി നല്‍കണം. ഇതെല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ഒരു പവന് ചുരുങ്ങിയത് 5000 രൂപ അധികം വരും. എന്നാല്‍ ഇതേ ഒരു പവന്‍ ആഭരണം വില്‍ക്കുന്ന വേളയില്‍ മാര്‍ക്കറ്റ് വില കിട്ടില്ല എന്ന് മാത്രമല്ല, നേരത്തെ വാങ്ങുന്ന വേളയില്‍ അധികമായി നല്‍കിയ ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും നഷ്ടമാകും.

ആഭരണം വാങ്ങുന്നവര്‍ക്ക് നല്ലത് 18, 14 കാരറ്റുകളാണ്. ഒരു പവന്‍ വാങ്ങുമ്പോള്‍ 22 കാരറ്റിനേക്കാള്‍ ചുരുങ്ങിയത് 10000 രൂപ വരെ ലാഭം ഇതിന് കിട്ടും. ഈ വര്‍ഷവും സ്വര്‍ണവില വര്‍ധിക്കും എന്ന് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് അറിയാമോ... ട്രംപ് തുടങ്ങി വച്ച താരിഫ് പോര് തന്നെയാണ് പ്രധാന കാരണം. കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നു എന്നതാണ് മറ്റൊരു കാര്യം.

അമേരിക്കന്‍ സാമ്പത്തിക രംഗം പണപ്പെരുപ്പ ഭീഷണി നേരിടുന്നു എന്നതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാന്‍ പോകുന്നതും എന്നതും ചൈന വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നു എന്നതുമെല്ലാം സ്വര്‍ണവില കൂടാന്‍ കാരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ സ്വര്‍ണം തുടര്‍ച്ചയായി വില കൂടുകയാണ്. അതുതന്നെ വരും വര്‍ഷങ്ങളിലും സംഭവിക്കുമെന്ന് വിപണി നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

Take a Poll

(കഴിഞ്ഞ കാല സ്വര്‍ണവില അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ മാത്രമാണിത്. ഒപ്പം വിപണിയിലെ സാധ്യതകളും. നിക്ഷേപത്തിന് തയ്യാറാകുന്നവര്‍ ലാഭ-നഷ്ടങ്ങള്‍ പ്രതീക്ഷിക്കണം.)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+