സ്വര്‍ണം പിന്നോട്ടില്ല, ഇന്ന് വില ഉയര്‍ന്നു, ഈ മാസത്തെ റെക്കോര്‍ഡ് നിരക്ക്, പവന് വില അറിയാം
കൊച്ചി: കേരളത്തില്‍ തുടര്‍ച്ചയായി സ്വര്‍ണവില ഉയരുന്നു. ഇന്നലെ മൂന്ന് തവണ വില ഉയര്‍ന്ന പിന്നാലെ ഇന്നും വില കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണം. ഇവിടെയും വില നില്‍ക്കില്ലെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വിപണിയില്‍ എല്ലാ സീമകളും കടന്ന് സ്വര്‍ണം കുതിക്കുകയാണ്. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി വരികയാണ്.
സ്വര്‍ണവിലയില്‍ വലിയ കുറവ് വരാന്‍ സാധ്യതയുണ്ട് എന്ന് ചില സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ നിലവിലെ വിപണി സാഹചര്യം അതിന് അനിയോജ്യമല്ല. വില ഇനിയും ഉയരുമെന്ന് സ്വര്‍ണ വിപണിയിലുള്ളവര്‍ പറയുന്നു. മൂന്ന് കാര്യങ്ങളാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം തുടങ്ങിയതു തന്നെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളോടെയാണ്.

അമേരിക്ക വെനസ്വേലയില്‍ അധിനിവേശം നടത്തി പ്രസിഡന്റിനെ തട്ടിക്കൊണ്ടുപോയത് നിക്ഷേപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. കൊളംബിയ, ക്യൂബ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക ഭീഷണി മുഴക്കുകയും ചെയ്തു. ചൈന തായ്വാനില് ഇടപെടുമെന്ന അഭ്യൂഹവും വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇറാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളും വെല്ലുവിളി നിറഞ്ഞതാണ്.
ഇന്നത്തെ സ്വര്‍ണം വെള്ളി വില നിലവാരം
കേരളത്തില്‍ ഇന്ന് 440 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഉയര്‍ന്നത്. 101800 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 12725 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10460 രൂപയും പവന് 83680 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8150 രൂപയും പവന് 65200 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് ഗ്രാമിന് 5255 രൂപയും പവന് 42040 രൂപയും നല്‍കണം. വെള്ളിയുടെ വില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 255 രൂപയും പത്ത് ഗ്രാമിന് 2550 രൂപയുമാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4467 ഡോളറാണ് വില. വ്യാപാരം തുടരുന്നതിനാല്‍ ഇനിയും വില കൂടിയേക്കും. ഈ വേളയില്‍ കേരളത്തിലും വിലയില്‍ മാറ്റം വരും. സമീപകാലത്ത് ഒരു ദിവസംതന്നെ പല തവണ വിലയില്‍ മാറ്റം വരുന്നുണ്ട്. ഇന്നലെ മൂന്ന് തവണയാണ് വില മാറിയത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണവില, രൂപ-ഡോളര്‍ വിനിമയ നിരക്ക് എന്നിവ പരിശോധിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ ഓരോ ദിവസവും സ്വര്‍ണവില നിശ്ചയിക്കുന്നത്.
സംഘര്‍ഷവും സ്വര്‍ണവും എന്തു ബന്ധം?
98.23 എന്ന നിരക്കിലാണ് ഇന്ന് ഡോളര്‍ സൂചിക. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 90.12 എന്ന നിരക്കിലേക്ക് അല്‍പ്പം മെച്ചപ്പെട്ടു. ക്രൂഡ് ഓയില്‍ വില ബാരലിന് 61 ഡോളറിലെത്തിയിട്ടുണ്ട്. വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശം സ്വര്‍ണത്തിന് പുറമെ ക്രൂഡ് ഓയില്‍ വിലയും ഉയര്‍ത്തുമെന്ന് കരുതിയിരുന്നു എങ്കിലും എണ്ണവിലയില്‍ കാര്യമായ മുന്നേറ്റം കാണുന്നില്ല.
സംഘര്‍ഷ സാഹചര്യം ശക്തമാകുമ്പോള്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം ഇല്ലാതാകും. ഈ വേളയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയും. പണം നഷ്ടമാകാതിരിക്കാന്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കും. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറുമ്പോള്‍ സ്വാഭാവികമായും സ്വര്‍ണവില കൂടും. ഇതാണ് ഇപ്പോള്‍ വിപണിയില്‍ സംഭവിക്കുന്ന മാറ്റം. കഴിഞ്ഞ വര്‍ഷം മാത്രം ഒരു പവന് 42000 രൂപയാണ് വര്‍ധിച്ചത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വർണ വില പവന് 50,000 ആയി കുറയില്ല, 50,000 കൂടും; വിൽക്കല്ലേ..നിക്ഷേപകർ ചെയ്യേണ്ടത് ഇതാണ്












Click it and Unblock the Notifications