സ്വർണവിലയിൽ വൻ ട്വിസ്റ്റ്; ഇനി പവൻ വില 1.40 ലക്ഷത്തിന് മുകളിലേക്കോ? അന്തംവിട്ട് ആഭരണപ്രേമികൾ

പണപ്പെരുപ്പം പിടിച്ചുകെട്ടാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ്. 25 ബേസിസ് പോയിൻറാണ് ഉയർത്തിയത്. ബുധനാഴ്ച രാത്രിയാണ് യുഎസ് കേന്ദ്രബാങ്കിൻ്റെ നിർണായക പ്രഖ്യാപനം വന്നത്. 2023 ന് ശേഷം ഇതാദ്യമായാണ് ഫെഡ് നിരക്ക് ഉയർത്തുന്നത്. പലിശ നിരക്ക് കുറക്കണമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് ഫെഡ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. പശ്ചിമേഷ്യൻ സംഘർവും എഐ പിടിമുറുക്കിയതുമെല്ലാമാണ് യുഎസിൽ പണപ്പെരുപ്പം ഉയർത്തിയത്. പ്രതിസന്ധി രൂക്ഷമായാൽ ഡിസംബറിൽ വീണ്ടും നിരക്ക് ഉയർത്താനുള്ള സാധ്യത ഉണ്ടെന്ന സൂചനയും ബാങ്ക് നൽകിയിട്ടുണ്ട്.

നിരക്ക് ഉയർത്തുമ്പോൾ സാധാരണ നിലയിൽ സ്വർണത്തിന് തിരിച്ചടിയാണ്. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് കൂടുതൽ വരുമാനം ലഭിക്കന്ന സർക്കാർ ബോണ്ടുകളിലേക്കും ബാങ്കുകളിലേക്കും തിരിയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. ഇതോടെ സ്വർണ വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തുമെന്ന വിലയിരുത്തലും ഉണ്ടായി. എന്നാൽ പ്രവചനങ്ങളെല്ലാം തെറ്റിച്ച് സ്വർണം കുതിച്ചു. വെള്ളിയാഴ്ച അന്താരാഷ്ട്ര വിപണിയിൽ ഒരു ഔണ്‍സ് സ്വർണത്തിന് 4355 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ക്രൂഡ് ഓയിൽ വില കുറഞ്ഞതും യുഎസ് ഡോളറിൻ്റെ മൂല്യം ഇടിഞ്ഞതുമാണ് സ്വർണ വിലയിൽ പ്രതിഫലിച്ചത്. ക്രൂഡ് ഓയിൽ വിലയിൽ ഒരു ശതമാനത്തിൻ്റെ ഇടിവാണ് രേഖപ്പെടുത്തിയത്.

goldornament-10

വിപണിയിൽ കാര്യങ്ങൾ മാറിമറിഞ്ഞതിന് പിന്നിൽ പശ്ചിമേഷ്യൻ സംഘർമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഘർഷം കുടുന്നത് ആഗോള വിപണിയെ സമ്മർദ്ദത്തിലാക്കും. ഇതാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നതെന്നും ഇവർ പറയുന്നു.

സ്വർണം വീണ്ടും മുകളിലേക്ക്

നിരക്ക് ഉയർത്തിയാൽ രാജ്യാന്തര വിപണിയിൽ ഔണ്‍സ് സ്വർണം 4000 ഡോളറിലേക്കോ അതിന് താഴേക്കോ പോകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. എന്നാൽ 4300 ഡോളർ പ്രതിരോധം ഭേദിച്ചതോടെ സ്വർണം വീണ്ടും കുതിക്കുമെന്നാണ് ഇപ്പോൾ ഇവർ പ്രവചിക്കുന്നത്. വിലയിൽ നേരിയ തിരുത്തലുകൾ ഉണ്ടാകുമെങ്കിലും ഈ വർഷം അവസാനത്തോടെ 4900 ഡോളറിന് മുകളിലേക്ക് ഔണ്‍സ് വില പോകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

അതേസമയം അടുത്ത വർഷം അവസാനത്തോടെ സ്വർണം 5400 ഡോളർ നില കടക്കുമെന്ന് ആവർത്തിക്കുകയാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാച്ചസ്. നിരക്ക് ഉയർത്തിയത് സ്വർണകുതിപ്പിൻ്റെ വേഗതയെ പിടിച്ചുകെട്ടിയേക്കാം. എന്നിരുന്നാലും കുതിപ്പ് പൂർണമായും അവസാനിപ്പിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്.

കേരളത്തിലും വില ഉയരും

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇതുവരെ 20 ശതമാനത്തോളം ഇടിവ് സംഭവിച്ചെങ്കിലും ഇപ്പോഴും വില 1 ലക്ഷത്തിന് മുകളിൽ തുടരുകയാണ്. പലിശ നിരക്ക് ഉയർത്തിയാൽ രാജ്യാന്തര വിപണിയിൽ സ്വർണം കിതയ്ക്കുമ്പോൾ കേരളത്തിലും വില കുറയുമെന്നാായിരുന്നു ആഭരണപ്രേമികൾ പ്രതീക്ഷിച്ചത്. എന്നാൽ ആഗോള വിപണിയിൽ സ്വർണം വീണ്ടും കുതിച്ച് തുടങ്ങിയതോടെ ആഭരണപ്രേമികളുടെ നെഞ്ചിടിപ്പും ഉയരുകയാണ്.

നിലവിൽ ഒരു പവൻ സ്വർണത്തിന് 1.12 ലക്ഷമാണ് കേരളത്തിൽ വില. ആഗോള വിപണിയിൽ ഇന്ന് വില ഉയർന്നതോടെ കേരളത്തിലും പവൻ വിലയിൽ ഇന്ന് മുന്നേറ്റം ഉണ്ടാകും. 4400 ഡോളർ എന്ന നിലയിലേക്ക് സ്വർണം ഉയർന്നാൽ കേരളത്തിൽ പവൻ വില 1.15 ലക്ഷമാകും. അതേസമയം 5400 ഡോളറിലേക്ക് ഉയർന്നാലോ? വില 1.40 ലക്ഷത്തിന് മുകളിലേക്ക് പോകും. അതായത് ഇപ്പോഴത്തെ നിലയിൽ നിന്നും ഏകദേശം 28,000 രൂപയുടെ വർധനവ്. സ്വർണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കും ഇത്. എന്നാൽ വിൽക്കാനിരിക്കുന്നവർക്ക് വൻ ലോട്ടറിയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma