സ്വർണവിലയിൽ വൻ ഇടിവിന് കളമൊരുങ്ങുന്നു; പവൻ വില 91,000ത്തിലേക്ക്? പുതിയ പ്രവചനം
യു.എസ് ട്രെഷറി ബോണ്ടുകൾ ഉയരുന്നതിനിടയിലും ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന ആശങ്കയ്കിടയിലും സ്വർണവില പിടിച്ചുനിൽക്കുകയാണ്. തുടർച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ വീണ്ടും വില ഉയർന്നു. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധിയിൽ ഉയർന്ന വിലയിൽ സ്വർണത്തിന് അധികകാലം തുടരാനാകില്ലെന്ന് പറയുയകയാണ് ബാങ്ക് ഓഫ് അമേരിക്ക.
ഈ വർഷം സ്വർണവില ഔണ്‍സിന് 5000 ഡോളർ കടക്കുമെന്ന് ആദ്യം പ്രവചിച്ച സാമ്പത്തിക സ്ഥാപനങ്ങളിലൊന്നാണ് ബാങ്ക് ഓഫ് അമേരിക്ക. പശ്ചിമേഷ്യൻ സംഘർഷവും എണ്ണ വിലയിലെ കുതിപ്പും ഈ കണക്കുകൂട്ടലുകൾ തെറ്റിച്ചു. അതേസയം എണ്ണ വില ഇനിയും ഉയരുന്ന സാഹചര്യം ഉണ്ടായാൽ സ്വർണവില ഇനിയും കുത്തനെ താഴേക്ക് പോകാനുള്ള സാധ്യതയാണ് ബാങ്ക് വിലയിരുത്തുന്നത്.

പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുകയും ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളർ കടക്കുകയും ചെയ്താൽ 2027 ഓടെ സ്വർണവില ഔണ്‍സിന് 3500 ഡോളർ ആയേക്കുമെന്നാണ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ ഗതി അനുസരിച്ചാകും സ്വർണത്തിൻ്റെ മുന്നോട്ടുള്ള പോക്കെന്നും ബാങ്ക് ആവർത്തിച്ചുു. അതേസമയം ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടം തുടർന്നാൽ ഈ വർഷം നാലാം പാദത്തോടെ സ്വർണം 3750 ഡോളറാകും.
വില സമ്മർദ്ദത്തിലാണെങ്കിലും സ്വർണം ഇനിയും കുതിക്കുമെന്ന പ്രതീക്ഷയിലാ് നിക്ഷേപകർ. എന്നാൽ ഇതിന് സാധ്യത കുറവാണെന്നാണ് ബാങ്ക് വിലയിരുത്തുന്നത്. തിരിച്ചറിവിന് പിന്നാലെ നിക്ഷേപകർ സ്വർണം കൂട്ടത്തോടെ വിറ്റഴിക്കുന്ന സാഹചര്യം ഉണ്ടായാൽ വില ഇനിയും ഇടിയും എന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.
സ്വർണത്തിന് ഇപ്പോഴും ഡിമാൻ്റ് ഉണ്ട്. എന്നിരുന്നാലും സ്വർണത്തിൻ്റെ ശരാശരി വില 4000 ഡോളറിൽ ത്നെ തുടരുകയാണ്. ഇറാൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പ് സാധ്യമാകുന്നില്ലെന്നതാണ് യാഥാർത്ഥ്യം. എണ്ണ വില ഉയരുന്നത് പണപ്പെരുപ്പ ഭീതി ശക്തമാക്കുകയാമ്. എണ്ണ വില ഇനിയും ഉയർന്നാൽ തങ്ങളുടെ സ്വർണശേഖരം വിറ്റഴിച്ച് കറൻസിയെ സംരക്ഷിക്കാൻ കേന്ദ്രബാങ്കുകൾ നിർബന്ധിതരാകും. യുദ്ധം തുടങ്ങിയ സമയത്ത് തുർക്കി 60 ടണ്‍ സ്വർണം വിറ്റഴിച്ചത് ഇത്തരമൊരു പശ്ചാത്തലത്തിലാണ്. മാർച്ചിൽ ഏറ്റവും കൂടുതൽ സ്വർണം വിറ്റഴിച്ചത് സെൻട്രൽ ബാങ്കുകളായിരുന്നു. ഇനിയും കേന്ദ്രബാ്കുകൾ സ്വർണം വിറ്റാൽ അത് വില കുത്തനെ ഇടിയാൻ കാരണമാകും.
കേരളത്തിൽ വില കുറയും
രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ കേരളത്തിലും പവൻ വില കുറയും. ഇന്നലെ 4177 ഡോളറിലായിരുന്നു ആഗോള വിപണിയിൽ വ്യാപാരം നടന്നത്. ഇതോടെ കേരളത്തിൽ വില ഗ്രാമിന് 13680 രൂപയും പവന് 1,09,440 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണം 4000 ഡോളറിന് താഴേക്ക് പോയാൽ സ്വർണ വില കേരളത്തിൽ 1 ലക്ഷത്തിന് താഴേക്ക് പോകും. 3500 ഡോളറായാൽ കേരളത്തിൽ വില ഏകദേശം 91,700 രൂപ ആയിരിക്കും പവൻ വില. 3700 ഡോളറിലേക്ക് പോയാൽ 96,940 രൂപയും.


Click it and Unblock the Notifications
