സ്വർണവില കുതിച്ചു; 3 ശതമാനത്തിൻ്റെ വർധനവ്..ഇനിയും തീകുതിപ്പ്? 1.47 ലക്ഷത്തിലേക്ക്?

ഔണ്‍സിന് 4000 ഡോളറിന് താഴെ എത്തിയ സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്. ബുധനാഴ്ച മാത്രം രാജ്യാന്തര സ്വർണവിലയിൽ 3 ശതമാനത്തിൻ്റെ വർധനവ് രേഖപ്പെടുത്തി. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ കനത്ത പരാജയമാണ് സ്വർണവിലയെ മുകളിലേക്ക് നയിച്ചത്.

ആഗോള സ്വർണില നിലവിൽ ഔണ്‍സിന് 4042 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യയിലാകട്ടെ 10 ഗ്രാമിന് 1,41,055 ലക്ഷമാണ് വില.ഇനിയും സ്വർണം കൂടുതൽ ഉയരുമോ അതോ വീണ്ടും കുത്തനെ താഴുമോയെന്നതാണ് പ്രധാന ചോദ്യം.

goldimage

സ്വർണവില ഇപ്പോഴത്തെ സാഹചര്യത്തിൽ മുകളിലേക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് മോതിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവ്വീസസ് കമോഡിറ്റീസ് അനലിസ്റ്റ് മാനവ് മോദിയുടെ വിലയിരുത്തൽ . വൈകാതെ തന്നെ സ്വർണം ഔണ്‍സിന് 4200 ഡോളർ ആയേക്കുമെന്നാണ് അദ്ദേഹം പറയുന്നു. അതായത് ഇന്ത്യയിൽ 10 ഗ്രാമിന് 1.48,000 രൂപ. അതേസമയം അൽപം കൂടി കടന്ന് 4500-4700 ഡോളറിലേക്കും സ്വർണം കുതിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നത്. എന്നാൽ സ്വർണത്തിന് തിരിച്ചുവരാൻ അൽപം കൂടി സമയം എടുക്കുമെന്നാണ് പിഎൽ കാപ്പിറ്റലിലെ കമോഡിറ്റീസ് ഹെഡ് ആഷിഷ് രാജോദിയ ചൂണ്ടിക്കാട്ടുന്നത്.

'ഇപ്പോഴത്തെ ഇടിവിനെ താത്കാലിക ആശ്വാസമായാണ് ഞങ്ങൾ കാണുന്നത്. എന്നാൽ വീണ്ടും ഒരു തിരിച്ചുകയറ്റത്തിനുള്ള സാധ്യത കൽപ്പിക്കുന്നില്ല. ആഭ്യന്തര വിപണിയിൽ 1,48,000-1.49,000 നിലയിൽ എത്തിയാൽ സ്വർണം വീണ്ടും താഴേക്ക് വീഴാനുള്ള സാധ്യതയുണ്ട്. വില 10 ഗ്രാമിന് 1,30,000 ആയേക്കാം', അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പ കണക്കുകൾ കുറയാതെ പലിശ നിരക്ക് കുറയാതെ സ്വർണത്തിന് ആശ്വാസം ലഭിക്കില്ല. അതിനാൽ നിക്ഷേപകർ ധൃതിപടിച്ച് ഈ സമയത്ത് സ്വർണം വാങ്ങരുതെന്ന ഉപദേശവും അദ്ദേഹം പങ്കുവെച്ചു.

അതേസമയം വില കുറഞ്ഞത് സ്വർണഭാരണങ്ങളുടെ ഡിമാൻ്റ് വർധിക്കാൻ കാരണമായിട്ടുണ്ടെന്നാണ് ഓൾ ബുള്യൻ ആൻ്റ് ജ്വല്ലേഴ്സ് അസോസിയേഷൻ ചെയർമാൻ യോഗേഷ് സിംഗാൾ പറയുന്നത്. 'ദീപാവലി ഡിമാൻ്റ് ശക്തമാണ്. വരുന്ന വിവാഹ സീസണിലും ഈ ഡിമാൻ്റ് തുടർന്നാൽ തങ്ങൾക്ക് സംഭവിച്ച നഷ്ടം നികത്താൻ വ്യാപാരികൾക്ക് സാധിക്കും',അദ്ദേഹം പറഞ്ഞു.

മലായളികൾ ആശ്വസിക്കണോ?

രാജ്യാന്തര സ്വർണവിലയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് കേരളത്തിലും സ്വർണവില നിശ്ചയിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പവന് 1.01 ലക്ഷത്തിൽ എത്തിയ സ്വർണവില ഇപ്പോൾ വീണ്ടും കുതിച്ച് തുടങ്ങുകയാണ്. ഇന്നലെ മാത്രം രണ്ട് തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് ഗ്രാഫിന് ഒറ്റയടിക്ക് 265 രൂപയാണ് വർധിച്ചത്. പവൻ വിലയാകട്ടെ 2120 രൂപയും. ഇതോടെ നിലവിൽ 13,090 രൂപയാണ് ഒരു ഗ്രാമിന് വില. പവൻ വില 1,04,720 രൂപയും.

പശ്ചിമേഷ്യൻ സംഘർഷം തന്നെയാണ് സ്വർണവിലയെ ഇനിയും സ്വാധീനിക്കുക. ഇടക്കാല തിരഞ്ഞെടുപ്പിലെ പരാജയത്തോടെ ഇറാനെതിരായ സൈനിക നടപടികളിൽ തന്നിഷ്ടപ്രകാരം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നീങ്ങാൻ സാധിക്കില്ല. ഇറാൻ യുദ്ധം തന്നെയാണ് തോൽവിയുടെ പ്രധാന കാരണം എന്ന് ട്രംപ് സമ്മതിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി ട്രംപ് എന്ത് നിലപാടായിരിക്കും ഇറാൻ്റെ കാര്യത്തിൽ സ്വീകരിക്കുകയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഇതിനിടയിൽ സമാധാനം സാധ്യമാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിൻ്റെ നേതൃത്വത്തിൽ സജീവമായി തന്നെ നടക്കുന്നുണ്ട്.

സംഘർഷം അയഞ്ഞാൽ ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പതിക്കാൻ കാരണമാകും. ഇത് ഡോളറിൻ്റെ മൂല്യം കുറയ്ക്കും. പണപ്പെരുപ്പ ആശങ്കകൾ അകറ്റും. സ്വാഭാവികമായും സുരക്ഷിത നിക്ഷേപമായ സ്വർണത്തിൻ്റെ പെരുമ ഉയരും. ഇത് വില ഉയരാൻ കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma