സ്വർണത്തിന് ഇന്ത്യയിൽ വൻ ക്ഷാമം വരും? വ്യോമാതിർത്തി അടച്ചതോടെ തിരിച്ചടി..ഇനി എന്ത് ചെയ്യും?
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. എന്നാൽ ഇന്ത്യ ആഭ്യന്തരമായി സ്വർണം ഉത്പാദിപ്പിക്കുന്നില്ല. രാജ്യത്തിന് ആവശ്യമായ സ്വർണത്തിൻ്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. യു എ ഇയിൽ നിന്നും സ്വിറ്റ്സർലാൻ്റിൽ നിന്നുമൊക്കെയാണ് ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്നത്. ഇപ്പോഴിതാ ഇസ്രായേൽ-ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ യു എ ഇ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ദുബായ് വഴിയുള്ള സ്വർണ്ണം, അസംസ്‌കൃത വജ്രം എന്നിവയുടെ ഇന്ത്യയിലേക്കുള്ള വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരിക്കുകാണ്. ഈ സാഹചര്യം രാജ്യത്ത സ്വർണത്തിന് വൻ ക്ഷാമത്തിന് വഴിവെച്ചേക്കുമെന്നാണ് സൂചന.
ഇറാൻ-ഇസ്രായേൽ സംഘർഷം കനത്തതോടെ ഇറാൻ, ഇസ്രായേൽ, ഇറാഖ്, ജോർദാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഈ നടപടി വ്യോമ ചരക്ക് നീക്കത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. എമിറേറ്റ്സ് പോലുള്ള പ്രമുഖ വിമാനക്കമ്പനികൾ ഇന്ന് വൈകീട്ട് 3 മണിവരെ ദുബായിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചട്ടുണ്ട്. എത്തിഹാദ് അബുദാബിയിൽ നിന്നുള്ള സർവീസുകളും റദ്ദാക്കി. മിഡിൽ ഈസ്റ്റിലുടനീളം 3,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇത് ദീർഘകാലത്തേക്ക് ചരക്ക് നീക്കത്തെ ബാധിക്കും.

ഇന്ത്യയുടെ അസംസ്‌കൃത വജ്രങ്ങളുടെ പ്രധാന വിതരണ കേന്ദ്രമാണ് ദുബായ്. സമീപകാലത്ത് ആന്റ്‌വെർപ്പിനെ മറികടന്ന് ദുബായ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 2025-ൽ ഇന്ത്യയുടെ 16.76 ബില്യൺ ഡോളറിന്റെ അസംസ്‌കൃത വജ്ര ഇറക്കുമതിയിൽ ഭൂരിഭാഗവും യുഎഇ വഴിയാണ് നടന്നത്. ഇത് മുൻ വർഷത്തേക്കാൾ 6% കുറവായിരുന്നെങ്കിലും, സൂററ്റിലെ പോളിഷിംഗ് വ്യവസായത്തിന് ഇത് അത്യന്താപേക്ഷിതമാണ്. ലോകത്തിലെ 90 ശതമാനത്തിലധികം അസംസ്‌കൃത വജ്രങ്ങളും സംസ്കരിക്കുന്നത് സൂററ്റിലാണ്, കൂടാതെ എട്ട് ലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
സ്വർണ്ണത്തിന്റെ കാര്യത്തിൽ സ്വിറ്റ്സർലൻഡിന് ശേഷം ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഉറവിടം ദുബായിയാണ്. ഇന്ത്യയുടെ വാർഷിക സ്വർണ ഇറക്കുമതിയുടെ 50-60% അതായത് ഏകദേശം 800-850 ടൺ ദുബായ് വഴിയാണ് എത്തുന്നത്. 2024-ൽ യു എ ഇ-യിൽ നിന്നുള്ള മൊത്തം ഇറക്കുമതി 55.73 ബില്യൺ ഡോളറായിരുന്നു. ഇതിൽ 25.98 ബില്യൺ ഡോളർ മുത്തുകൾ, വിലയേറിയ കല്ലുകൾ, ലോഹങ്ങൾ എന്നിവയാണ്. ഇത് പ്രധാനമായും സ്വർണ്ണക്കട്ടികളും ആഭരണ ഘടകങ്ങളുമാണ്.
2025 ഒക്ടോബറിൽ മാത്രം സ്വർണ ഇറക്കുമതി 14.7 ബില്യൺ ഡോളറായി കുതിച്ചുയർന്നിരുന്നു. രാജ്യത്തിന്റെ കയറ്റുമതി അധിഷ്ഠിത ആഭരണ മേഖലയ്ക്കും ഇപ്പോഴത്തെ ക്ഷാമം തിരിച്ചടി നൽകിയേക്കും. യു എസ്, യൂറോപ്പ് എന്നിവിടങ്ങളിലെ ദുർബലമായ ഡിമാൻഡ് കാരണം 2024-ൽ പോളിഷ് ചെയ്ത വജ്രങ്ങളുടെ കയറ്റുമതിയിൽ 27.5% ശതമാനത്തിൻ്റെ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഇപ്പോഴത്തെ സാഹചര്യം സ്ഥിതി കൂടുതൽ വഷളാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്വർണ ഇറക്കുമതി വർധിച്ചതോടെ 2025 ഒക്ടോബറിൽ 41.68 ബില്യൺ ഡോളറിന്റെ റെക്കോർഡ് വ്യാപാരക്കമ്മിയാണ് ഇന്ത്യയ്ക്കുണ്ടായത്. നീണ്ട വ്യോമാതിർത്തി അടച്ചിടൽ ചെലവേറിയ കടൽ വഴികളെയോ ഹോങ്കോങ് പോലുള്ള ബദൽ കേന്ദ്രങ്ങളെയോ ആശ്രയിക്കാൻ ഇന്ത്യയെ നിർബന്ധിതമാക്കുമെന്നാണ് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത. വ്യോമാതിർത്തി തുറക്കാനും വിതരണം സുസ്ഥിരമാക്കാനും നയതന്ത്ര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇന്ത്യയുടെ 80 ബില്യൺ ഡോളറിന്റെ രത്ന-ആഭരണ കയറ്റുമതി വ്യവസായത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
-
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
സ്വർണ വില കേരളത്തിൽ 20,000 എങ്കിലും കുറയുമോ? ആഭരണപ്രേമികൾ അറിയേണ്ടത്.ഒരാഴ്ചക്കിടെ വില ഉയർന്നു -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
ആരും ജ്വല്ലറിയിലേക്ക് പോകുന്നില്ല.. ആഭരണവും വേണ്ട; പക്ഷെ സ്വര്‍ണത്തിന് ഇപ്പോഴും ഡിമാന്‍ഡ് തന്നെ -
സ്വര്‍ണവില 20000 ത്തിലെത്തും, മാസങ്ങള്‍ക്കുള്ളില്‍ വില ഉയരും! പൊന്ന് വീണ്ടും വാങ്ങി സ്വിസ് ബാങ്ക് -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ -
അക്ഷയ തൃതീയ ദിവസം ഐശ്വര്യത്തിന് സ്വർണം തന്നെ വാങ്ങണമെന്നില്ല, ഈ 5 കാര്യങ്ങൾ വാങ്ങിയാലും മതി












Click it and Unblock the Notifications